Header Ads

Header ADS

സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ട് മാധ്യമപ്രവർത്തകർക്ക്; പുരസ്കാരനേട്ടത്തിൽ റെസയും ദിമിത്രിയും

സമാധാനത്തിനുളള നൊബേൽ പുരസ്കാരം രണ്ടു മാധ്യമപ്രവർത്തകർക്ക്. ഫിലിപ്പീൻസിലെ മരിയ റെസയ്ക്കും(58) റഷ്യയിലെ ദിമിത്രി ആൻഡ്രിവിച്ച് മുറടോവിനുമാണ്(59) പുരസ്കാരം. സ്വന്തം രാജ്യങ്ങളിൽ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പാക്കാൻ നടത്തിയ പരിശ്രമങ്ങളാണ് ഇരുവരെയും പുരസ്കാരനേട്ടത്തിന് അർഹരാക്കിയത്.

"വസ്തുതകൾ ചോദ്യംചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. വസ്തുതകൾ നിലയുറപ്പിക്കാത്ത ലോകം സത്യവും വിശ്വാസ്യതയും ഇല്ലാത്തതാകുമെന്നത് നൊബേൽ സമാധാന പുരസ്കാര സമിതി തിരിച്ചറിഞ്ഞു. ഇതാണ് ഈ പുരസ്കാരനേട്ടം ഉറപ്പിക്കുന്നത്."

– മരിയ റെസ

"നൊബേൽ പുരസ്കാര വിവരം അറിയിച്ചെത്തിയ ഫോൺ കോൾ വ്യാജമെന്നാണ് ആദ്യം കരുതിയത്. റഷ്യയിൽ സമ്മർദ്ദം നേരിടുന്ന മാധ്യമപ്രവർത്തകർക്കുള്ള അംഗീകാരമായി പുരസ്കാരത്തെ കാണുന്നു. റഷ്യൻ മാധ്യമപ്രവർത്തനം അടിച്ചമർത്തൽ നേരിടുകയാണ്. ‘വിദേശ എജന്റു’മാർ എന്ന പേരിൽ അക്രമിക്കപ്പെടുകയും രാജ്യത്തു നിന്ന് പുറംതള്ളപ്പെടുന്നവരുടെയും ഒപ്പം എപ്പോഴും നിലകൊള്ളും. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നതിനിടെ കൊല്ലപ്പെട്ട നൊവായ ഗസറ്റയിലെ മാധ്യമപ്രവർത്തകർക്കുള്ള പുരസ്കാരമാണിത്."

– ദിമിത്രി മുറടോവ്

ജനാധിപത്യത്തിന്റെയും ശാശ്വത സമാധാനത്തിന്റെയും ആണിക്കല്ലായ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾക്കാണ് ഇരുവർക്കും പുരസ്കാരം നൽകുന്നതെന്ന് നോർവീജിയൻ നൊബേൽ സമിതി അധ്യക്ഷ ബെറിറ്റ് റെയ്‌സ് ആൻഡേഴ്‌സൻ പറഞ്ഞു. നിർഭയമായി മാധ്യമപ്രവർത്തനം നടത്തുന്ന എല്ലാ മാധ്യമപ്രവർത്തകരുടെയും പ്രതിനിധികൾ കൂടിയാണ് ഇവരെന്നും പുരസ്കാര സമിതി സൂചിപ്പിച്ചു.

ഫിലിപ്പീൻസിലെ അന്വേഷണാത്മക ഓൺലൈൻ മാധ്യമമായ ‘റാപ്ലറി’ന്റെ സ്ഥാപകയും സിഇഒയുമാണ് റെസ. അഭിപ്രായ സ്വാതന്ത്രത്തിനായി നിലകൊണ്ടതിന്റെ പേരിൽ ആറുവർഷത്തോളം തടവുശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. സിഎൻഎന്നിനു വേണ്ടി നിരവധി റിപ്പോർട്ടുകൾ തയാറാക്കിയിട്ടുളള റെസ ഭീകരവാദത്തിനെതിരെ നിരവധി ഗ്രന്ഥങ്ങളും രചിച്ചു. ഒരു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ട് റിപ്പോർട്ടുകളിലൂടെ വെളിപ്പെടുത്തിയതിനാണ് റെസ തടവുശിക്ഷ നേരിടേണ്ടി വന്നത്. 2012 ലാണ് റാപ്ലർ ഡോട്ട്കോം എന്ന ഡിജിറ്റല്‍ മാധ്യമസ്ഥാപനം തുടങ്ങിയത്.

റഷ്യയിലെ ‘നൊവായ ഗസറ്റ’ എന്ന സ്വതന്ത്ര ദിനപത്രത്തിന്റെ സ്ഥാപകരിൽ ഒരാളും എഡിറ്റർ ഇൻ ചീഫുമാണ് ദിമിത്രി മുറടോവ്. റഷ്യൻ സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കും അഴിമതിക്കുമെതിരായ നിലപാടുകൾ ഉറപ്പിക്കുന്ന റിപ്പോർട്ടുകളിലൂടെ നൊവായ ഗസറ്റയും ദിമിത്രി മുറടോവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രതിപക്ഷശബ്ദം വെല്ലുവിളി നേരിടുന്ന റഷ്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം നിലകൊള്ളുന്ന ‘നൊവായ ഗസറ്റ’യിലെ ആറു മാധ്യമപ്രവർത്തകർ വിവിധ കാലയളവുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

Nobel Peace Prize goes to two journalists. The award went to Maria Reza (58) of the Philippines and Dmitry Andreevich Muratov (59) of Russia. Both won the award for their efforts to ensure freedom of expression in their home countries.

No comments

Powered by Blogger.