പ്രതിഷേധം കടുപ്പിച്ച് കര്‍ഷകർ, നവംബർ 29ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് സംയുക്ത കിസാന്‍ മോർച്ച
കേന്ദ്രസർക്കാരിൻ്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരംചെയ്യുന്ന സംയുക്ത കര്‍ഷക യൂണിയന്‍ നവംബര്‍ 29-ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഒന്‍പതംഗ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഗാസിപുര്‍, തിക്രി അതിര്‍ത്തികളില്‍ സമരംചെയ്യുന്ന കര്‍ഷകര്‍ 29-ന് അവരുടെ ട്രാക്റ്ററുകളില്‍ പാര്‍ലമെന്റിലേക്ക് തിരിക്കും. എവിടെ തടയുന്നുവോ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. നവംബര്‍ 26-നകം നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിൻ്റെ തീവ്രത വര്‍ധിപ്പിക്കുമെന്നും കര്‍ഷ സംഘടനകള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
കേന്ദ്ര സര്‍ക്കാരിന് നവംബര്‍ 26 വരെ സമയമുണ്ട്. 27 മുതല്‍ കര്‍ഷകര്‍ ഗ്രാമങ്ങളില്‍ നിന്ന് ട്രാക്ടറുകളില്‍ ഡല്‍ഹി അതിര്‍ത്തികളിലെ സമര സ്ഥലങ്ങളിലെത്തി ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്ന് ഈ മാസം ആദ്യം കര്‍ഷക നേതാവ് രാകേഷ് ടികായത്ത് ട്വീറ്റ് ചെയ്തിരുന്നു.
The United Farmers' Union, which is protesting against the central government's agricultural laws, will march to parliament on November 29. The decision was taken by a nine-member committee of the Joint Kisan Morcha.
Farmers protesting on the Gazipur-Tikri border will return to Parliament on the 29th in their tractors. Farmers' organizations said they would protest wherever they were blocked. Farmers' organizations have warned the government that the strike will intensify if the laws are not repealed by November 26. The central government has until November 26. Earlier this month, Rakesh Tikait, a farmer leader, tweeted that farmers from 27 villages would use tractors to reach protest sites on the Delhi border.
No comments