ദിലീപിൻ്റെ വീട്ടിലെ പൊലീസ് റെയ്ഡ് പൂർത്തിയായി.മൊബൈൽ ഫോണും ഹാർഡ് ഡിസ്കും പിടിച്ചെടുത്തു
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലാചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലില്‍ ദിലീപ് ഒന്നാം പ്രതിയായി ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപിൻ്റെ വീട്ടിലെ പൊലീസ് പരിശോധന. നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി, നടിയെ ആക്രമിക്കുന്നതിൻ്റെ വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ഉള്‍പ്പടെയുള്ള തെളിവുകള്‍ ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു പൊലീസ് പരിശോധന.
പള്‍സര്‍ സുനി നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നടന്‍ ദിലീപ് തൻ്റെ മുന്നില്‍ വച്ചു കണ്ടെന്നും തന്നെയും ആ ദൃശ്യങ്ങൾ കാണാന്‍ ക്ഷണിച്ചെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ ഉള്‍പ്പടെ വധിക്കുന്നതിന് ദിലീപ് പദ്ധതിയിട്ടെന്നു വെളിപ്പെടുത്തുകയും, ഇതിൻ്റെ ഓഡിയോ ഉള്‍പ്പടെയുള്ള തെളിവുകൾ പൊലീസിനു കൈമാറുകയും ചെയ്തിരുന്നു. ഇതെല്ലാം കാണിച്ച് ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കു കത്തയച്ചതിനു പിന്നാലെയാണ് അന്വേഷണം ശക്തമായിരിക്കുന്നത്.
ദിലീപിൻ്റെ ആലുവയിലെ വീട്ടിലും സിനിമ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിൻ്റെ ഓഫിസിലും ദിലീപിൻ്റെ സഹോദരന്‍ അനൂപിൻ്റെ തോട്ടെക്കാട്ടുകരയിലുള്ള വീട്ടിലുമാണ് റെയ്ഡ് നടന്നത്. അന്വേഷണ സംഘം എത്തുമ്പോള്‍ ദിലീപിൻ്റെ വീടിൻ്റെ ഗേറ്റ് അടച്ചിട്ട നിലയിലായിരുന്നെങ്കിലും ഗേറ്റ് ചാടിക്കടന്ന് പൊലീസ് ഉള്‍പ്പടെയുള്ള സംഘം അകത്തു കടന്നു. പിന്നീടു ദിലീപിൻ്റെ സഹോദരി എത്തി വീടു തുറന്നുനൽകി. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘമാണു മൂന്നായി തിരിഞ്ഞു പരിശോധന നടത്തിയത്.
ദേഹത്ത് കൈവച്ച പോലീസുകാരൻ്റെ കൈവെട്ടണം, അഞ്ച് പേരും അനുഭവിക്കും - ദിലീപിനെതിരായ പുതിയ എഫ്ഐആര്‍ പുറത്ത്The police raid on the house and premises of Dileep, the accused in the case of attacking the actress and the film actor, has come to an end. Police seized a computer hard disk and mobile phones. The raid, which took place at three locations, lasted seven hours. Meanwhile, Dileep's wife Kavya Madhavan's parents were called to Dileep's house by the police. Four police vehicles arrived at Dileep's house. The raid was carried out by a joint team of Revenue and Crime Branch with the permission of the court.
Dileep's bail application will be heard by the High Court tomorrow in a case registered by the Crime Branch as the first accused in the case of director Balachandra Kumar's revelation that he had conspired to endanger the investigating officer. Pulsar Suni, the main accused in the case, conducted the necessary police investigations to gather evidence, including a pen drive containing video footage of the attack on the actress.
No comments