ഓസ്‌ട്രേലിയയുടെ 41 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച് ആഷ്‌ലി ബാര്‍ട്ടി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍
ഓസ്‌ട്രേലിയയുടെ 41 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച് ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ കടന്നു. കേവലം ഒരു മണിക്കൂറും രണ്ട് മിനിറ്റും മാത്രം നീണ്ട മത്സരത്തില്‍ യു എസ് എയുടെ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ബാര്‍ട്ടി തൻ്റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കടന്നത്. സ്‌കോര്‍: 6-1, 6-3.
41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ ഒരു ഓസ്‌ട്രേലിയന്‍ വനിതാ താരം കടക്കുന്നത്. 1980-ല്‍ വെന്‍ഡി ടണ്‍ബുള്ളാണ് ബാര്‍ട്ടിക്ക് മുമ്പ് അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ കളിച്ചത്. 2019-ലെ ഫ്രഞ്ച് ഓപ്പണും 2021-ലെ വിംബിള്‍ഡണും നേടിയ ബാര്‍ട്ടിയെ കാത്തിരിക്കുന്നത് കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ്. കിരീടം നേടാനായാല്‍ 1978-ല്‍ കിരീടം നേടിയ ക്രിസ്റ്റീന്‍ ഒ നെയ്‌ലിന് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ വനിതാ താരമെന്ന നേട്ടവും ബാര്‍ട്ടിക്ക് സ്വന്തമാകും.
ഓസ്‌ട്രേലിയയുടെ 44 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം. ആഷ്‌ലി ബാര്‍ട്ടിക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടംWorld number one Ashley Barty has reached the final of the Australian Open women's singles final after 41 years of waiting. Barty advanced to his first Australian Open final, beating the Madison Keys of the USA in straight sets in just over an hour and two minutes. Score: 6-1, 6-3.
An Australian woman enters the final of the Australian Open after 41 years. Wendy Tunbull last played in the final of the Australian Open before Barty in 1980. Barty, who won the French Open in 2019 and Wimbledon in 2021, is looking forward to her maiden Australian Open title. If she wins the title, she will become the first Australian woman to win the Australian Open since Christine O'Neill in 1978.
No comments