ദേഹത്ത് കൈവച്ച പോലീസുകാരൻ്റെ കൈവെട്ടണം, അഞ്ച് പേരും അനുഭവിക്കും - ദിലീപിനെതിരായ പുതിയ എഫ്ഐആര്‍ പുറത്ത്
നടന്‍ ദിലീപിനെതിരായ പുതിയ ഗുഡാലോചന കേസിൻ്റെ എഫ്‌ഐആര്‍ പുറത്ത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിൻ്റെ വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നത്. കേസിലെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം വ്യക്തമാക്കുന്ന എഫ്‌ഐആറിൻ്റെ പൂര്‍ണരൂപംപുറത്തായി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ബൈജു പൗലോസിൻ്റെ പരാതിയിലാണ് എഫ്‌ഐആര്‍.
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് പോലീസ് സ്‌റ്റേഷനില്‍ 6/2022 ആയിട്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് ചുമത്തിയത്. 2017 നവംബര്‍ 15ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ദിലീപിൻ്റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം എന്ന വീട്ടില്‍വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു.
കേസിലെ ഒന്നാംപ്രതി ഗോപാലകൃഷ്ണന്‍ എന്ന ദിലീപാണ്. രണ്ടാം പ്രതി ദിലീപിൻ്റെ സഹോദരന്‍ അനൂപുമാണ്. മൂന്നാം പ്രതി ദിലീപിൻ്റെ ഭാര്യാസഹോദരനായ സുരാജാണ്. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാമത്തെ പ്രതി കണ്ടാല്‍ അറിയാവുന്ന ആള്‍ എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത വിരോധത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഉദ്ദേശത്തോടെ കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
ഐജി എവി ജോര്‍ജിൻ്റെ വീഡിയോ യൂട്യൂബില്‍ ഫ്രീസ് ചെയ്ത് ദൃശ്യങ്ങള്‍ നോക്കി നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞു. സോജന്‍, സുദര്‍ശന്‍, സന്ധ്യ, ബൈജു പൗലോസ്, പിന്നെ നീ എന്ന രീതിയിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞതെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാണിക്കുന്നു. തൻ്റെ ദേഹത്ത് കൈവച്ച എസ്പി കെ സുദര്‍ശൻ്റെ കൈവട്ടണമെന്നും ദിലീപ് പറഞ്ഞതായി എഫ്‌ഐആറിലുണ്ട്.
ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങളെല്ലാം പോലീസ് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുള്ളത്. ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ ചില ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. ഈ ഓഡിയോ ക്ലിപ്പുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഭീഷണി മുഴക്കുന്നതായ സന്ദേശങ്ങളാണ് പുറത്തുവന്നത്. ദിലീപ് ഭീഷണി മുഴക്കിയതായി ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
The FIR of the new conspiracy case against actor Dileep is out. The FIR alleges that Dileep was arrested in connection with the attack on the actress and conspired to endanger the investigating officers. The FIR, which details all the important details of the case, has come out in full. The FIR was lodged on the complaint of DySP Baiju Paul, who was the investigating officer.
The FIR has been registered at the Crime Branch Police Station in Thiruvananthapuram as 6/2022. Sections 116, 118, 120B, 506 and 34 of the IPC. The accused conspired on November 15, 2017 between 10.30 am and 12.30 pm. According to the FIR, the conspiracy took place at Dileep's house at Padmasarovar in Aluva Palace.
The first accused in the case is Dileep alias Gopalakrishnan. The second accused is Dileep's brother Anoop. The third accused is Dileep's brother-in-law Suraj. The FIR states that the fourth accused Appu, the fifth accused Babu Chengamanadu and the sixth accused are known persons. According to the FIR, one to six accused in the case conspired to intimidate the investigating officers in connection with the arrest of Dileep as the eighth accused in the case of assault on the actress.
No comments