പത്മ അവാർഡുകൾ പ്രഘ്യാപിച്ചു. ജനറൽ ബിപിൻ റാവത്തിന് പത്മവിഭൂഷൺ, നാലു മലയാളികൾക്ക് പത്മശ്രീ
കൂനൂർ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവി (CDS) ജനറൽ ബിപിൻ റാവത്തിന് പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു, ഗവർണറും യുപി മുൻ മുഖ്യമന്ത്രിയുമായിരുന്ന കല്യാൺ സിങ്, മഹാരാഷ്ട്രയിലെ ശാസ്ത്രീയ സംഗീതജ്ഞ പ്രഭ അത്രെ, ഹിന്ദു മതഗ്രന്ഥ പ്രസാധകരായ ഗീത പ്രസിൻ്റെ ചെയർമാനായിരുന്ന രാധേശ്യാം ഖേംക എന്നിവർക്കു പത്മവിഭൂഷൺ. പ്രഭ അത്രെ ഒഴികെ 3 പേർക്കും മരണാനന്തര ബഹുമതിയാണ് പത്മവിഭൂഷൺ നൽകിയത്.
ഇത്തവണ പത്മവിഭൂഷൺ, പത്മഭൂഷൺ പട്ടികയിൽ മലയാളികളില്ല. വെച്ചൂർ പശുവിൻ്റെ സംരക്ഷണത്തിനു ചുക്കാൻ പിടിച്ച പത്തനംതിട്ട നിരണം സ്വദേശി ഡോ. ശോശാമ്മ ഐപ്പ്, ശാരീരിക വെല്ലുവിളികൾ നേരിട്ട് സാക്ഷരതാ പ്രവർത്തനങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായ മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ.വി.റാബിയ കളരി ഗുരുക്കൾ തൃശൂർ ചാവക്കാട് സ്വദേശി ശങ്കരനാരായണ മേനോൻ ചുണ്ടയിൽ (ഉണ്ണി ഗുരുക്കൾ), കവിയും ആലപ്പുഴ ഹരിപ്പാട് സ്വദേശിയുമായ പി നാരായണക്കുറുപ്പ് എന്നിവർക്കു കേരളത്തിൽനിന്ന് പത്മശ്രീ ലഭിച്ചു.
ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, ഒഡിയ എഴുത്തുകാരി പ്രതിഭ റായ്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ആൽഫബെറ്റ് (ഗൂഗിൾ) സിഇഒ സുന്ദർ പിച്ചൈ, സീറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സൈറസ് പൂനവാല, ഭാരത് ബയോടെക് സ്ഥാപകരായ കൃഷ്ണ എല്ല, ഭാര്യ സുചിത്ര എല്ല, ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ, ബംഗാളി നടൻ വിക്ടർ ബാനർജി, പാരാലിംപ്യൻ ദേവേന്ദ്ര ഝജാരിയ (ജാവലിൻ) തുടങ്ങി 17 പേർക്കു പത്മഭൂഷൺ ലഭിച്ചു. എന്നാൽ ബുദ്ധദേവ് ഭട്ടാചാര്യ പുരസ്കാരം നിരസിച്ചു.
തമിഴ് നടി ഷൗക്കർ ജാനകി, ഗായകൻ സോനു നിഗം, മുൻ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബ്രഹ്മാനന്ദ് സംഘ്‌വാൽക്കർ, പാരാലിംപ്യൻ അവനി ലഖേഡ (ഷൂട്ടിങ്), ഒളിംപ്യൻ വന്ദന കടാരിയ (ഹോക്കി), പാരാലിംപ്യൻ സുമിത് ആന്റിൽ (ജാവലിൻ), ഗുജറാത്തിലെ വജ്ര വ്യവസായി സവാജി ഭായ് ധൊലാകിയ എന്നിവരടക്കം 107 പേരാണു പത്മശ്രീ പട്ടികയിലുള്ളത്.
2021 ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ സുബേദാർ നീരജ് ചോപ്രയ്ക്ക് ഇരട്ട പുരസ്കാരത്തിളക്കം. കരസേനയിൽ സുബേദാറായ നീരജിനു പരമ വിശിഷ്ട സേവാ മെഡലും പത്മശ്രീയും ലഭിച്ചു. സേനാ പുരസ്കാരം പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകമാണ് നീരജിനു പത്മശ്രീയും ലഭിച്ചത്. ഒളിംപിക്സിൽ അത്‌ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേടിയാണു നീരജ് രാജ്യത്തിൻ്റെ കായിക ചരിത്രത്തിൽ ഇടംപിടിച്ചത്.
ജമ്മു-കശ്മീരിലെ രജൗരിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ നായിബ് സുബേദാര്‍ എം. ശ്രീജിത്ത് അടക്കം 12 പേര്‍ക്ക് ശൗര്യചക്ര പുരസ്കാരം സമ്മാനിച്ച് രാജ്യം ആദരിച്ചു. 2021 ജൂലായ് എട്ടിന് രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറില്‍ പാകിസ്താന്‍ അതിര്‍ത്തിക്കു സമീപം ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ മയൂരത്തില്‍ നായിബ് സുബേദാര്‍ എം. ശ്രീജിത്ത് വീരമൃത്യു വരിച്ചത്.
എം. ശ്രീജിത്തിനെ കൂടാതെ ഹവില്‍ദാര്‍ അനില്‍കുമാര്‍ തോമര്‍, ഹവില്‍ദാര്‍ കാശിറായ് ബമ്മനല്ലി, ഹവില്‍ദാര്‍ പിങ്കു കുമാര്‍, ശിപായി ജസ്വന്ത് കുമാര്‍, റൈഫിള്‍മാര്‍ രാകേഷ് ശര്‍മ്മ എന്നീ സൈനികരേയും ശൗര്യചക്ര നല്‍കി ആദരിക്കും. ദിലീപ് മാലിക്, അനിരുദ്ധ് പ്രതാപ് സിങ്, അജീത് സിങ്, വികാസ് കുമാര്‍, പൂര്‍ണാനന്ദ്, കുല്‍ദീപ് കുമാര്‍ എന്നീ സിആര്‍പിഎഫ് ജവാന്മേരേയും ശൗര്യചക്ര നല്‍കി ആദരിക്കും.
The country honored General Bipin Rawat, India's first Commander-in-Chief (CDS), who died in the Coonoor Air Force helicopter crash, with the Padma Vibhushan. All the three except Prabha were posthumously awarded the Padma Vibhushan. This time there are no Malayalees in the list of Padma Vibhushan and Padma Bhushan. Dr. Shoshamma Ipp from Niranam, Pathanamthitta, who took the helm of Vechoor cow protection, and KV Rabia, a native of Malappuram, Tirurangadi, who was a notable presence in literacy activities, faced physical challenges. Kalari Guru Sankaranarayana Menon Chundayil (Unni Gurukal ) from Chavakkad, Thrissur and P Narayanakurup, a poet and Harippad native from Alappuzha received the Padma Shri from Kerala. Former Bengal Chief Minister and CPM leader Buddhadeb Bhattacharya, former Union Minister and Congress leader Ghulam Nabi Azad, Oriya writer Pratibha Rai, Microsoft CEO Satya Nadella, Alphabet (Google) CEO Sundar Pichai, Serum Institute Chairman Cyrus Poonawala, Bharat Biotech founder Krishna Ella's wife Suchitra Ella, Tata Sons chairman N Chandrasekaran, Bengali actor Victor Banerjee and Paralympian Devendra Aujaria (javelin) were among the 17 recipients of the Padma Bhushan. But Bhattacharya rejected the award.Tamil actress Shoukar Janaki, singer Sonu Nigam, former national football team captain Brahmanand Sanghwalkar, Paralympian Avani Lakheda (shooting), Olympian Vandana Kataria (hockey), Paralympian Sumit Antil (javelin),There are 107 people on the Padma Shri list, including Gujarat diamond tycoon Savaji Bhai Dholakia. Subedar Neeraj Chopra wins gold in javelin throw at 2021 Tokyo Olympics listed for two awards. Subedar Neeraj Chopra in the Army, was awarded the Distinguished Service Medal and the Padma Shri. Neeraj received the Padma Shri within hours of the announcement of the Sena award. Neeraj won India's first gold medal in athletics at the Olympics, making history in the country's sporting history.
The country has honored 12 people, including Naik Subedar M Sreejith, a Malayalee jawan who was martyred in a clash with terrorists in Rajouri, Jammu and Kashmir. Naik Subedar M Sreejith Veeramrityu was killed on July 8, 2021 in a clash with terrorists near the Pakistan border in the Sunderbani sector of Rajouri district M. Apart from Sreejith, soldiers like Havildar Anil Kumar Tomar, Havildar Kashirai Bammanally, Havildar Pinku Kumar, Sepoy Jaswant Kumar and Riflemen Rakesh Sharma will also be honored with the Chakra. CRPF jawans Dilip Malik, Anirudh Pratap Singh, Ajit Singh, Vikas Kumar, Poornanand and Kuldeep Kumar will also be honored with solar chakras.
No comments