Header Ads

Header ADS

ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കണം; പൂഞ്ചി കമ്മീഷനോട് കേരളം

ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കണം; പൂഞ്ചി കമ്മീഷനോട് കേരളം | The legislature should be empowered to oust the governor; Kerala to Punchhi Commission

ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭകൾക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിൻ്റെ ശുപാര്‍ശ. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച ഇവയുണ്ടായാല്‍ ഗവര്‍ണറെ നീക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

കേന്ദ്ര - സംസ്ഥാന ബന്ധങ്ങളില്‍ വരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് മദന്‍ മോഹന്‍ പുഞ്ചി കമ്മീഷനാണ് കേരളം ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സംസ്ഥാന നിയമ സെക്രട്ടറിയുടെ ശുപാര്‍ശ കഴിഞ്ഞ മന്ത്രിസഭ പരിഗണിക്കുകയും ചർച്ചചെയ്ത്  അംഗീകരിക്കുകയും ചെയ്തു. അഭിമതനായ ഗവര്‍ണറെ പദവിയില്‍നിന്നു നീക്കം ചെയ്യാനുള്ള അവസരം നിയമസഭയ്ക്ക് ഉണ്ടാകണം. ഗവര്‍ണറുടെ നിയമനം അതത് സംസ്ഥാന സര്‍ക്കാരുമായി ആലോജിച്ചാവണം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും സംസ്ഥാനം നിർദേശിക്കുന്നു.

ഗവര്‍ണറുടെ വിവേചനാധികാരം നിജപ്പെടുത്തണമെന്ന സുപ്രധാന നിര്‍ദ്ദേശവും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. കാലതാമസം കൂടാതെ ബില്ലുകളിൽ തീരുമാനമെടുക്കാന്‍ നടപടി ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു. ഗവർണറുടെ  അംഗീകാരത്തിനായി സര്‍ക്കാര്‍ അയയ്ക്കുന്ന ബില്ലുകള്‍ക്ക് അനുമതി കിട്ടാന്‍ കാലതാമസം ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിര്‍ദ്ദേശം.  ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോള്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ സംസ്ഥാനത്തിൻ്റെ അനുമതിയും കൂടിയാലോചനയും വേണമെന്നും സംസ്ഥാനം മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.ഗവര്‍ണറായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് സജീവ രാഷ്ട്രീയമുണ്ട് എന്നത് നിയമനത്തിന് തടസ്സമാകരുതെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.

No comments

Powered by Blogger.