Header Ads

Header ADS

ചെങ്കോട്ട ആക്രമണത്തിൽ പ്രതി ചേര്‍ക്കപ്പെട്ട പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

ചെങ്കോട്ട ആക്രമണത്തിൽ പ്രതി ചേര്‍ക്കപ്പെട്ട പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു | Punjabi actor Deep Sidhu, accused in the Red Fort attack, has died in a road accident

പഞ്ചാബി നടനും സാമൂഹിക പ്രവര്‍ത്തകനുമായ ദീപ് സിദ്ദു (37) വാഹനാപകടത്തില്‍ മരിച്ചു. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലേക്ക് കാറില്‍ പോകവെ ഹരിയാനയിലെ സോനിപത്തിലെ എക്‌സ്പ്രസ് ഹൈവേയില്‍ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്‌ അപകടമുണ്ടായത്. ദീപ് സിദ്ദു സഞ്ചരിച്ച കാർ ട്രക്കിന് പിറകിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിദ്ദു തത്ക്ഷണം മരിച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ കർഷകരുടെ ട്രാക്ടർ റാലിയെത്തുടർന്ന്  ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിൽ ദീപ് സിദ്ദു പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. 

ദീപ് സിദ്ദു സഞ്ചരിച്ച കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറിയ നിലയിൽ | Deep Sidhu's car crashes into the back of a lorry

ചെങ്കോട്ടയില്‍ ദേശീയ പതാക താഴ്ത്തി സിഖ് പതാക ഉയര്‍ത്താന്‍ ദീപ് സിദ്ദു നേതൃത്വം നല്‍കിയെന്നായിരുന്നു ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥന്‍മാരെ ആക്രമിച്ച ശേഷം ചെങ്കോട്ടയില്‍ കടന്ന സിദ്ദുവും കൂട്ടരും അവിടെ സിഖ് പതാക ഉയര്‍ത്തിയതും വിവാദമായി. ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ സിദ്ദുവാണെന്ന്‌ കര്‍ഷകസമര നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി സിദ്ദുവിനെ 2021 ഫെബ്രുവരി ഒമ്പതിന് അറസ്റ്റ് ചെയ്തുവെങ്കിലും ഏപ്രില്‍ 16 ന് കേസിൽ ജാമ്യം ലഭിച്ച് സിദ്ദു ജയിൽ മോചിതനായിരുന്നു.

Punjabi actor and social activist Deep Sidhu, 37, died in a road accident. A car traveling from Delhi to Punjab met with an accident on the Sonipat Express Highway in Haryana around 9 pm on Tuesday. The car in which Deep Sidhu was traveling collided with the back of the truck. According to police, Sidhu was seriously injured in the accident and died on the spot. Deep Sidhu has been booked in connection with a clash at the Red Fort following a farmers 'tractor rally on Republic Day last year in connection with a farmers' strike.

It was alleged that Deep Sidhu led the Sikh flag hoisting at the Red Fort. Sidhu and his men entered the Red Fort after attacking the security personnel and hoisted the Sikh flag there. Earlier, agrarian leaders had alleged that Sidhu was behind the clashes at Red Fort. Sidhu was arrested on February 9, 2021 on charges of inciting riots and criminal conspiracy, but he was released on bail on April 16.

No comments

Powered by Blogger.