Header Ads

Header ADS

ഇന്ത്യക്കാർ താത്കാലികമായി യുക്രയിൻ വിടണം, അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണം - ഇന്ത്യൻ എംബസി

ഇന്ത്യക്കാർ താത്കാലികമായി യുക്രൈൻ വിടണം, അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണം - ഇന്ത്യൻ എംബസി   | Indians should leave Ukraine temporarily and avoid unnecessary travel - Indian Embassy
അത്യാവശ്യമായി തുടരേണ്ടാത്ത വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യക്കാർ താത്കാലികമായി യുക്രയിൻ വിടണമെന്നും, വളരെ അത്യാവശ്യമായി യുക്രയിനിലേക്ക് വരേണ്ടവർ ഒഴികെയുള്ളവർ യാത്ര കുറച്ച് നാളത്തേക്ക് നീട്ടിവെയ്ക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. യുക്രയിനിലെ നിലവിലെ സംഘർഷാവസ്ഥ പരിഗണിച്ചാണ് യുക്രയിനിലെ ഇന്ത്യൻ എംബസി പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. സഹായം ആവശ്യമുള്ളവർക്കായി എമർജൻസി ഹെൽപ് ലൈൻ നമ്പർ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഇ-മെയിൽ വഴിയും എംബസിയുമായി ബന്ധപ്പെടാവുന്നതാണ്. യുക്രയിനിലെ അപ്പപ്പോഴുള്ള സാഹചര്യങ്ങൾ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിലും ട്വിറ്റർ, ഫേസ്ബുക്ക് പേജുകളിലും പ്രസിദ്ധീകരിക്കുന്നതാണെന്നും എംബസി അറിയിച്ചു.  


The Indian embassy said that Indians, including students who do not need to stay, should leave Ukraine temporarily and all those who urgently need to come to Ukraine should postpone their trip for a while. The Indian embassy in Ukraine said in a statement that the situation in Ukraine was "tense". An emergency helpline number has been set up for those in need. The embassy can also be contacted via e-mail. The current situation in Ukraine will be published on the Indian Embassy's website, Twitter and Facebook pages, the embassy said. 

No comments

Powered by Blogger.