Header Ads

Header ADS

ശൈത്യകാല ഒളിംപിക്സ് - ദീപശിഖയേന്തുന്നത് ഗാല്‍വനില്‍ പരിക്കേറ്റ സൈനികന്‍. രൂക്ഷവിമര്‍ശനവുമായി യുഎസ്

China honours PLA Galwan commander as Winter Olympics torchbearer

അരുണാചൽ പ്രദേശിലെ  ഇന്ത്യ - ചൈന അതിർത്തിയായ ഗാല്‍വനിൽ  ഏറ്റുമുട്ടലില്‍ പങ്കെടുത്ത് പരിക്കേറ്റ സൈനികനെ ശൈത്യകാല ബെയ്ജിങ് ഒളിംപിക്‌സില്‍ ദീപശിഖയേന്താന്‍ നിയോഗിച്ച ചൈനയുടെ നടപടിയെ ശക്തമായി അപലപിച്ച് അമേരിക്ക. ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനിക കമാന്‍ഡർ ക്വി ഫബാവോ ആയിരിക്കും ശൈത്യകാല ബെയ്ജിങ് ഒളിംപിക്‌സില്‍ ദീപശിഖയേന്തുക എന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഒളിംപിക്‌സിനെ രാഷ്ട്രീയവത്കരിക്കാനുള്ള ചൈനയുടെ നീക്കത്തിലുള്ള പ്രതിഷേധം അമേരിക്ക പ്രകടിപ്പിച്ചത്.

'2022-ലെ ശൈത്യകാല ഒളിംപിക്‌സിൻ്റെ ദീപശിഖയേന്തുന്നതിന് 2020-ല്‍ ഇന്ത്യയ്‌ക്കെതിരായി ആക്രമണം നടത്തുകയും ഉയ്ഗറുകള്‍ക്കെതിരേ വംശഹത്യ നടത്തുകയും ചെയ്ത സംഘത്തിലെ സൈനികനെ നിയോഗിച്ചത് ലജ്ജാകരമാണ്. ഇന്ത്യയുടെ പരമാധികാരത്തിനും ഉയ്ഗുറുകളുടെ സ്വാതന്ത്ര്യത്തിനും അമേരിക്ക പിന്തുണ നല്‍കുന്നത് തുടരും',എന്ന് യുഎസ് സെനറ്റ് അംഗം ജിം റിസ്ച് ട്വീറ്റ് ചെയ്തു.

ഇന്ത്യ-ചൈന അതിര്‍ത്തിയായ ഗാല്‍വന്‍ താഴ്വരയില്‍ 2020 ജൂണില്‍ ഇരു രാജ്യങ്ങളുടെ സൈനികരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോ ആയിരിക്കും ഒളിംപിക്‌സില്‍ ദീപശിഖയേന്തുന്നതെന്ന് ചൈനയുടെ ദേശീയ ദിനപഥമായ ഗ്ലോബല്‍ ടൈംസ് ഉള്‍പ്പെടെയുള്ള ചൈനീസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗാല്‍വന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ ഇദ്ദേഹത്തിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാലുതവണ ഇയാള്‍ ദേശീയ സ്‌കേറ്റിങ് ചാമ്പ്യനായിരുന്നെന്നും ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

ഗാല്‍വന്‍ താഴ്വവരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. എന്നാല്‍ തങ്ങള്‍ക്കുണ്ടായ സൈനിക നഷ്ടം എത്രയെന്ന് വെളിപ്പെടുത്താന്‍ ഇതുവരെ ചൈന തയ്യാറായിട്ടില്ല. എന്നാൽ നാല്‍പതോളം ചൈനീസ് സൈനികര്‍ ഗാൽവനിൽ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

The United States has strongly condemned China's decision to deploy a wounded soldier to light a candle at the Winter Beijing Olympics during a clash on the Galwan Vally of Indo - China border in Arunachal Pradesh. The United States has been protesting China's move to politicize the Olympics, following reports that military commander Qi Fabao may have been injured in clashes with Indian troops on the Indo - China border.

'It is a shame that a soldier was assigned to the team that attacked India in 2020 and committed genocide against the Uyghurs to light the torch for the 2022 Winter Olympics. The United States will continue to support India's sovereignty and the independence of the Uyghurs, "said U.S. Senator Jim Risch.

Chinese media, including China's national daily Global Times, reported that Qi Fabao, the People's Liberation Army commander who was seriously injured in the June 2020 clashes between the two countrie's armies in the Galwan Valley on the Indo-China border, will be the torchbearer at the Olympics. He sustained serious head injuries in the clashes in Galvan Valley. According to Chinese media reports, he is a four-time national skating champion.

At least 20 Indian soldiers have been killed in clashes in the Galvan Valley. But China is yet to reveal the extent of its military losses. But international media reported that forty Chinese soldiers had been killed in Galvan.

No comments

Powered by Blogger.