പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റ് ഭഗവന്ത് മാൻ
പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.എ എ പി അധികാരത്തിൽ വരുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. സ്വാതന്ത്ര്യ സമര പോരാളി ഭഗത് സിങ്ങിന്റെ ജന്മദേശമായ ഖട്ഖർ കലനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ സംഘടിപ്പിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. പഞ്ചാബ് ഗവർണർ ഭൻവാരിലാൽ പുരോഹിതിൻ്റെ മുൻപാകെയാണ് ഭഗവന്ത് മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഭരണ തലത്തിലെ അഴിമതി ഇല്ലാതാക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഭഗവന്ത് മാൻ പറഞ്ഞു. പഞ്ചാബിലെ എല്ലാവരുടേയും മുഖ്യമന്ത്രിയാണ് താൻ. മുതിർന്ന പല നേതാക്കളും തോറ്റു. പുതിയ പലരും ജയിച്ചു. അതിനാൽ പുതിയ ആശയങ്ങൾ സംസ്ഥാനത്തുണ്ടാകുമെന്ന് ഉറപ്പാണെന്നും ഭഗവന്ത് മാൻ പ്രതികരിച്ചു. 117 അംഗ നിയമസഭയിൽ 92 സീറ്റും ആം ആദ്മിയാണ് നേടിയത്. 58,206 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഭഗവന്ത് മാൻ ജയിച്ചത്.
Bhagwant Mann was sworn in as the Chief Minister of Punjab. The swearing-in ceremony was held at Khatkar Kalan, the birthplace of freedom fighter Bhagat Singh. Senior Aam Aadmi Party leaders, including Delhi Chief Minister Arvind Kejriwal, attended the function. Bhagwant Mann was sworn in before Punjab Governor Bhanwarilal Purohit.
Bhagwant Mann said corruption at the governmental level would be eliminated and jobs would be created. He is the Chief Minister of all Punjab. Many senior leaders were defeated. Many new ones won. Bhagwant Mann said that he was sure that new ideas would emerge in the state. The Aam Aadmi Party won 92 seats in the 117 - member assembly. Bhagwant Mann won by a majority of 58,206 votes.
No comments