Header Ads

Header ADS

യു പിയിൽ സൗജന്യ റേഷന്‍ വിതരണം തുടരും - രണ്ടാം യോഗി സർക്കാർ

യു പിയിൽ സൗജന്യ റേഷന്‍ വിതരണം തുടരും - രണ്ടാം യോഗി സർക്കാർ | Free ration distribution will continue in UP - Second Yogi Government

യു പിയിൽ കോവിഡ് കാലത്ത് തുടങ്ങിയ സൗജന്യ റേഷന്‍ പദ്ധതി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഉത്തര്‍പ്രദേശിലെ രണ്ടാം യോഗി ആദിത്യനാഥ് സര്‍ക്കാറിൻ്റെ ആദ്യ തീരുമാനമാണിത്. വെള്ളിയാഴ്ച യോഗിയുടെ നേതൃത്വത്തില്‍ അധികാരത്തിൽ കേറിയ രണ്ടാം ബിജെപി സർക്കാരിൻ്റെ ആദ്യ മന്ത്രിസഭ യോഗ തീരുമാനമാണിത്. 

സൗജന്യ റേഷന്‍ പദ്ധതിക്കായി സര്‍ക്കാര്‍ 3270 കോടി രൂപ മാറ്റിവെച്ചെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യപറഞ്ഞു. 2020-ല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് യുപിയില്‍ സൗജന്യ റേഷന്‍ പദ്ധതി ആരംഭിച്ചത്. ഇതിന്റെ കാലാവധി മാര്‍ച്ചോടെ അവസാനിക്കേണ്ടതായിരുന്നു. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പിലെ നിര്‍ണായ പ്രചാരണ ആയുധമായിരുന്നു ഈ സ്വജന്യ റേഷൻ പദ്ധതി. ഒരു റേഷന്‍ കാര്‍ഡുടമയ്ക്ക് മാസത്തില്‍ അഞ്ചു കിലോ ഭക്ഷ്യധാന്യം അധികമായി നല്‍കുന്ന പദ്ധതി മാര്‍ച്ച് 31-ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽതിരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് പദ്ധതി ജൂണ്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്.

111 എം എല്‍ എമാരുള്ള സമാജ് വാദി പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി അഖിലേഷ് യാദവിനെ തിരഞ്ഞെടുത്തു. എസ്പിയാണ് യുപി നിയമസഭയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി. ഇതോടെ അഖിലേഷ് യുപി നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. ഇതുമായി ബന്ധപ്പെട്ട് സഖ്യനേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് എസ് പി അറിയിച്ചിട്ടുണ്ട്. കര്‍ഹാലില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഖിലേഷ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അസംഗഢിലെ എംപി സ്ഥാനം രാജിവെച്ചിരുന്നു.

കോവിഡിനെ തുടർന്നുള്ള അടച്ചുപൂട്ടലിൽ കേരളത്തിലാണ് ഒരു സംസ്ഥാന  സർക്കാർ രാജ്യത്താദ്യമായി സൗജന്യ ഭക്ഷ്യ കിറ്റ് നൽകാൻ തീരുമാനിച്ചതും നടപ്പിലാക്കിയതും. ഈ ഭക്ഷ്യ കിറ്റിൽ ഭക്ഷ്യ ധാന്യത്തിന് പുറമെ നിത്യോപയോഗ സാധനങ്ങളും ഉണ്ടായിരുന്നു. 

The free ration scheme started during the Covid period in UP has been extended for another three months. This is the first decision of the second Yogi Adityanath government in Uttar Pradesh. This is the first cabinet meeting of the second BJP government headed by Yogi, which came to power on Friday.

Deputy Chief Minister Keshav Prasad Maurya has said that the government has set aside Rs 3,270 crore for the free ration scheme. The free ration scheme was launched in UP in 2020 following the Covid epidemic. It was due to expire in March. This free ration scheme was a crucial campaign weapon in the Uttar Pradesh elections. The scheme of giving an extra five kg of food grains per month to a ration card holder was to end on March 31. But following the election victory, the plan has been extended to June 30.

The Samajwadi Party, which has 111 MLAs, has elected Akhilesh Yadav as its leader. SP is the main opposition party in the UP Assembly. With this, Akhilesh will become the Leader of the Opposition in the UP Assembly. The SP has said it will discuss the issue with allied leaders. Akhilesh, who was elected to the Assembly from Karhal, had resigned as MP for Azamgarh after being elected to the Assembly.

Following the closure of Covid, a state government in Kerala decided and implemented the first free food kit in the country. This food kit contained not only food grains but also daily necessities.

No comments

Powered by Blogger.