Header Ads

Header ADS

സ്വിസ് ഓപ്പൺ ബാഡ്മിന്റനിൽ PV സിന്ധുവിന് കിരീടം

സ്വിസ് ഓപ്പൺ ബാഡ്മിന്റനിൽ കിരീടം സിന്ധുവിന് | Sindhu wins Swiss Open badminton title

ഇന്ത്യയുടെ പി വി സിന്ധുവിന് സ്വിസ് ഓപ്പൺ ബാഡ്മിന്റൻ വനിതാ സിംഗിൾസ് കിരീടം. തായ്‌ലൻഡ് താരം ബുസാനൻ ഒങ്ബാംറുങ്ഫാനെയാണ് സിന്ധു ഫൈനലിൽ തോൽപിച്ചത്. സ്കോർ: 21-16, 21-8. ഈ സീസണിൽ സിന്ധുവിൻ്റെ രണ്ടാം സിംഗിൾസ് കിരീടമാണിത്. തായ്‌ലൻഡിന്റെ സുപാനിക കാറ്റതോങ്ങിനെ സെമിഫൈനലിൽ തോൽപ്പിച്ചാണ് സിന്ധു ഫെനലിൽ എത്തിയത്. 49 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ബുസാനനെ കലാശപ്പോരാട്ടത്തിൽ ജസിന്ധു തോൽപ്പിച്ചത്. ഇതോടെ, ബുസാനനുമായി 17 തവണ ഏറ്റുമുട്ടിയതിൽ 16 തവണയും വിജയം നേടിയെന്ന റെക്കോർഡും സിന്ധുവിനു നേടി. 2019ലെ ഹോങ്കോങ് ഓപ്പണിൽ മാത്രമാണ് സിന്ധു ബുസാനനോട് പരാജയമറിഞ്ഞത്.

അതേസമയം, സ്വിസ് ഓപ്പൺ പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച് എസ് പ്രണോയ് ഫൈനലിൽ തോറ്റു. ഇന്തൊനീഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയാണ് നേരിട്ടുള്ള സെറ്റുകൾക്ക് കലാശപ്പോരിൽ പ്രണോയിയെ തോൽപ്പിച്ചത്. സ്കോർ: 21-12, 21-18. സെമിഫൈനലിൽ ഇന്ത്യയുടെ തന്നെ കെ ശ്രീകാന്തിനെ തോൽപ്പിച്ചാണ് ജൊനാഥൻ ക്രിസ്റ്റി ഫൈനലിൽ കടന്നത്. 2017ൽ യുഎസ് ഓപ്പൺ ജയിച്ചതിനു ശേഷം പ്രണോയിയുടെ ആദ്യ ഫൈനലായിരുന്നു ഇത്. ലോക 26–ാം റാങ്കുകാരനായ പ്രണോയ് സെമിയിൽ ഇന്തൊനീഷ്യയുടെ ലോക 5–ാം നമ്പർ താരം ആന്തണി സിനിസുക ഗിന്റിങ്ങിനെയാണ് തോൽപിച്ചാണ് ഫൈനലിൽ എത്തിയത്. സ്കോർ: 21–19,19–21,21–18.

India's PV Sindhu wins Swiss Open badminton women's singles title In the final, Sindhu defeated Busanan Ongbamrungfane of Thailand. Score: 21-16, 21-8. This is Sindhu's second singles title this season. Sindhu reached the final by defeating Thailand's Supanika Katathong in the semifinals. Jasindu defeated Busan in straight sets in a match that lasted only 49 minutes. With this, Sindhu holds the record of winning 16 out of 17 encounters with Busan. Sindhu lost to Busan at the 2019 Hong Kong Open only.

Meanwhile, in the men's singles at the Swiss Open, Malayalee player HS Pranoy lost in the final. Indonesia's Jonathan Christie defeated Pranoy in straight sets. Score: 21-12, 21-18. Jonathan Christie advanced to the semifinals after defeating India's own K Srikanth. This was Pranoy's first final since winning the US Open in 2017. Prannoy, ranked 26th in the world, advanced to the semifinals after defeating world number 5 Anthony Sinisuka Ginting of Indonesia. Score: 21–19,19–21,21–18.

No comments

Powered by Blogger.