Header Ads

Header ADS

മനോരമയുടെ തേജസും, ശദാപ്തിയും പിന്നെ സിൽവർ ലൈനും - ഫേസ് ബുക്ക് കുറിപ്പ്

മനോരമയുടെ തേജസും, ശദാപ്തിയും പിന്നെ സിൽവർ ലൈനും - ഫേസ് ബുക്ക് കുറിപ്പ് | Manorama's Tejas, Shadapthi and Silver Line - Facebook post

ചെന്നൈയ്ക്കും മധുരയ്ക്കും ഇടയിൽ സർവ്വീസ് നടത്തുന്ന തേജസ് എസ്പ്രസും ഡൽഹി ഭോപ്പാൽ ശദാപ്തി എക്സപ്രസ്സും ആണ് മലബാർ എസ്പ്രസ്സിനും പരശുറാം എക്‌സ്പ്രസ്സിനും ശേഷം സിൽവർ ലൈനിൻ്റെ പകരക്കാരൻ....

കാലാകാലങ്ങളായി കേരളം ആവശ്യപ്പെടുന്ന കേരളം ആസ്ഥാനമാക്കി ഒരു റയിൽവേ സോൺ അനുവധിക്കാൻ 2004 മുതൽ 2014 വരെ കേന്ദ്രം ഭരിച്ച 2 UPA ഗവണ്മെന്റുകൾക്കും ആയില്ല, ആ സമയത്താണ് പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച് സേലം ഡിവിഷൻ ഉണ്ടാക്കിയത്, അത് തടയാനും 5 കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്ന കേരളത്തിന് ആയില്ല. നിലവിൽ നാഗർകോവിൽ ഉൾപ്പെടുന്ന ഭാഗങ്ങൾ മധുര ഡിവിഷന്റെ ഭാഗമാക്കാൻ പോകുന്നു അത് തടായാനും ഇവിടുത്തെ MP മാർക്കോ BJP നേതാക്കൾക്കോ കഴിയുമെന്ന് തോന്നുന്നില്ല. 200 km/hr ഇൽ സഞ്ചരിക്കാൻ കെൽപ്പുള്ള LHB (Linke Hofmann Busch) കോച്ച് ഘടിപ്പിച്ച എത്ര ട്രെയിൻ കേരളത്തിൽ ഒടുന്നുണ്ട്. മംഗലാപുരത്തിനും തിരുവനന്തപുരത്തിനും ഇടയിൽ ഓടുന്ന ഏറ്റവും സ്പീഡുള്ള മാവേലി എക്‌സ്പ്രസ്സിൽ പോലും മഴപെയ്താൽ ചോരുന്ന കോച്ചുകളാണ് പലപ്പോഴും ഉള്ളത്. ഇനി തേജസ് എക്‌സ്പ്രസിൻ്റെ കാര്യം.
തേജസ് എക്സ്പ്രസ്സ്
സഞ്ചരിക്കുന്ന ദൂരം - 497 km.
റൂട്ട് - ചെന്നൈയ്ക്കും മധുരയ്ക്കും ഇടയിൽ
സമയം - 6 മണിക്കൂർ15 മിനിറ്റ്.
ശരാശരി വേഗം 79.52km/hr
ഇടയിലുള്ള സ്റ്റോപ്പുകൾ - ആകെ 2 എണ്ണം മാത്രം.
അതായത് രണ്ടേ രണ്ട് പ്രധാന സ്റ്റോപ്പുകൾ മാത്രമേ പ്രസ്തുത 497 കിലോമീറ്ററിനുള്ളിൽ ഉള്ളു എന്നർത്ഥം. വളവുകളും തിരിവുകളും വളരെ കുറഞ്ഞ റൂട്ട്, ട്രാഫിക്കും കുറവ്.
ഡൽഹി - ഭോപ്പാൽ ശദാപ്തി എക്സ്പ്രസ്.
ആകെ ദൂരം 701 കിലോമീറ്റർ
യാത്രാ സമയം 8 മണിക്കൂർ 7 മിനിറ്റ്
ശരാശരി വേഗം 86.36 km/hr. ഇവിടെ പറഞ്ഞിരിക്കുന്ന പ്രകാരം 155 km/hr ആണ് ഡൽഹി - ഭോപ്പാൽ ശദാപ്തി എക്സ്പ്രസിന്റെ വേഗതയെങ്കിൽ 701 കിലോമീറ്റർ സഞ്ചരിക്കാൻ 4.52 മണിക്കൂർ മതിയാകും. ആ വേഗത സിൽവർലൈനിനെക്കാൾ കൂടുതലാണ്. അതായത് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദൂരം 530 കിലോമീറ്റർ ആണ്. ഈ ദൂരം സഞ്ചരിക്കാൻ സിൽവർലൈനിന് വേണ്ട
സമയം 4 മണിക്കൂർ. അതായത് ശരാശരി വേഗത 132.5 km/hr. ഈ വേഗതയിൽ കൂടുതൽ ഓടുന്ന ട്രെയിൻ ഇന്ത്യയിൽ നിലവിൽ ഉണ്ടെങ്കിൽ അത് ഇന്ത്യൻ റെയിൽവേ തന്നെ സംസ്ഥാന സർക്കാരിനെ അറിയിക്കില്ലേ. "സെമി ഹൈ സ്പീഡ് ട്രയിനിനെക്കാൾ വേഗത്തിൽ ഓടുന്ന സാധാരണ ട്രെയിൻ" നമുക്ക് ഉണ്ടെന്ന്😎😎.
ഡൽഹി - ഭോപ്പാൽ റൂട്ടിൽ ശദാപ്തി എക്സ്പ്രസിനെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന (7 മണിക്കൂർ 40 മിനിറ്റ്) രാജധാനി എക്സ്പ്രസ് ഉണ്ട്. അതിന്റെ ശരാശരി വേഗത 90.52 km/hr ആണ്.
കേരളത്തിലെ കാര്യം എടുത്താൽ, ട്രെയിൻ നമ്പർ 12431 - തിരുവനന്തപുരം - ന്യൂഡൽഹി (നിസാമുദ്ധീൻ) രാജധാനി എക്സ്പ്രസ്സ്. ഇന്ത്യൻ റയിൽവെയുടെ നിലവിൽ കേരളത്തിൽ ഓടുന്ന ഏറ്റവും സ്പീഡുള്ള വണ്ടിയാണ്. കൊങ്കൺ വഴിയുള്ള യാത്ര മാർഗത്തിൽ, തിരുവനന്തപുരവും കാസർകോഡും ഉൾപ്പെടെ 9 സ്റ്റോപ്പ് മാത്രം.
രാത്രി 7.15 പുറപ്പെട്ട് വെളുപ്പിന് 4.15ന് കാസർകോട് എത്തും. യാത്രാ സമയം 9 മണിക്കൂർ.
575 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 9 മണിക്കൂർ - ശരാശരി വേഗം 63.8 km/hr. 9 മിനിറ്റ് വീതം സ്റ്റോപ്പിൽ നിർത്താൻ എടുക്കുന്ന സമയം ഒഴിവാക്കിയാൽ ശരാശരി വേഗം 70.12 km/hr.
അതായത് രാജധാനി ഇന്നത്തെ വേഗത്തിൽ എങ്ങും നിർത്താതെ ഓടിയാലും തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താൻ 8 മണിക്കൂർ എടുക്കും.
സിൽവർ ലൈൻ വേണോ വേണ്ടയോ എന്ന വിഷയത്തിൽ ചർച്ചകൾ ഇനിയും നടക്കട്ടെ. ഗുണങ്ങളും ദോഷങ്ങളും ചർച്ച ചെയ്യപ്പെടട്ടെ. എന്നാൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ രാഷ്ട്രീയ താത്പര്യത്തോടെ നുണകളും അർധ സത്യങ്ങളും പടച്ചുവിടുകയും മുഖ്യധാരാ മാധ്യമങ്ങൾ അത് വലിയ പ്രാധാന്യത്തോടെ നൽകുകയും ചെയ്യുന്നത് സമൂഹത്തോട് ചെയ്യുന്ന തെറ്റാണ്.
അതുകൊണ്ട്, സ്റ്റോപ്പ് കുറച്ചാൽ മംഗലാപുരം എക്സ്പ്രസ്സ് 5 മണിക്കൂർ കോണ്ട് കാസർകോട് ഓടിയെത്തും, വളവ് നിവർത്തിയാൽ പരശുറാം എക്സ്പ്രസ് 6 മണിക്കൂർ കൊണ്ട് എത്തും എന്നൊക്കെയുള്ള ബഡായി കഥയ്ക്ക് പുറകെ, കേരളത്തിൽ ഇനിയും പൂർത്തിയാകാത്ത റയിൽവേ പാത ഇരട്ടിപ്പിക്കൽ കഴിഞ്ഞ് നിലവിൽ ഓടുന്ന വണ്ടികൾ ശരാശരി 120 km/hrൽ എന്ന് ഓടും എന്ന് ഇന്ത്യൻ റയിൽവേ ഇതുവരെ പറിഞ്ഞിട്ടില്ലാത്തതിനാൽ വേഗത കൂട്ടുന്ന കഥയും നിൽക്കില്ല. 120 km/hr ശരാശരി വേഗം കിട്ടണമെങ്കിൽ സ്റ്റോപ്പുകൾ കുറയ്ക്കുകയും സ്റ്റോപ്പുകൾക്കിടയിലെ ശരാശരി വേഗത 180 km/hr ആയിരിക്കുകയും വേണം.


The Tejas Express between Chennai and Madurai and the Delhi Bhopal Shadapti Express will replace the Silver Line after the Malabar Express and the Parasuram Express .... 

It was not possible for the two UPA governments that ruled the Center from 2004 to 2014 to allow a Kerala-based railway zone from time to time, which was demanded by Kerala from time to time. The areas currently included in Nagercoil are going to be part of the Madurai division and it does not seem that the MPs or the BJP leaders here can stop it. How many trains run in Kerala by LHB (Linke Hofmann Busch) coach capable of traveling at 200 km / hr? Even the fastest Maveli Express running between Mangalore and Thiruvananthapuram often has coaches that leak when it rains. Now for the Tejas Express.

Tejas Express

Traveling distance - 497 km.

Route - Between Chennai and Madurai

Time - 6 hours and 15 minutes.

The average speed is 79.52km / hr

Stops in between - only 2 in total.

This means that there are only two major stops within the said 497 km. Very few curves and turns, less traffic.

Delhi - Bhopal Shadapti Express.

The total distance is 701 km

Travel time 8 hours 7 minutes

The average speed is 86.36 km / hr. According to the post, Delhi-Bhopal Shadapti Express running at a speed of 155 km / hr, it takes only 4.52 hours to cover 701 km, but this is not right information. because, this speed is higher than the Silverline. The distance from Thiruvananthapuram to Kasaragod is 530 km. Silverline take 4 hrs to travel this distance. That is, the average speed is 132.5 km / hr. If there is a train in India running at the speed of 155 km/hr, will Indian Railways inform the State Government? That we have a "normal train that runs faster than a semi high speed train".

On the Delhi-Bhopal route, there is the Rajdhani Express, which runs faster than the Shadapti Express (7 hours and 40 minutes). Its average speed is 90.52 km / hr.

n the case of Kerala 12431 - Thiruvananthapuram - New Delhi (Nizamuddin) Rajdhani Express. Indian Railways is currently the fastest train running in Kerala. On the way to Konkan, there are only 9 stops, including Thiruvananthapuram and Kasaragod.

The train will leave Kasargod at 7.15 pm and reach Kasargod at 4.15 am. Travel time is 9 hours.That means 9 hours to cover 575 km. The average speed is 63.8 km / hr. Excluding 9 minutes of stopping time, the average speed is 70.12 km / hr.

In other words, it would take 8 hours to reach Kasaragod from Thiruvananthapuram, even if the train is running non-stop at today's speeds.

Let the discussions on whether or not to have the Silver Line continue. Let the pros and cons be discussed. But it is a mistake for the society to spread lies and half-truths with political interest to mislead the people and give it great importance by the mainstream media.

Therefore, after the cock-booked story that the Mangalore Express will take 5 hours to reach Kasaragod if the stop is reduced and the Parasuram Express will take 6 hours to if clear the bend, After the doubling of the unfinished railway line in Kerala, the Indian Railways has not yet announced that the existing trains will run at an average speed of 120 km / hr. So that the speed story also will not stand. To achieve an average speed of 120 km / hr, the stops must be reduced and the average speed in between the stops must be 180 km / hr.


The post is based on a Silver Line news story that came to Manorama News.

No comments

Powered by Blogger.