Header Ads

Header ADS

കെ എസ് ആർ ടി സി- സ്വിഫ്റ്റിൻ്റെ ആദ്യ എസി സ്ലീപ്പർ വോൾവോ ബസ് എത്തി

കെ എസ് ആർ ടി സി- സ്വിഫ്റ്റിൻ്റെ ആദ്യ എസി സ്ലീപ്പർ വോൾവോ ബസ് എത്തി | KSRTC-SWIFT's first AC sleeper Volvo bus arrives

ദീർഘദൂര സർവീസുകൾ ‍നടത്തുന്നതിനു വേണ്ടി കെഎസ്ആർടിസി- സ്വിഫ്റ്റിനു വേണ്ടി വാങ്ങിയ എസി വോൾവോ ബസുകളിൽ ആദ്യ ബസ് തലസ്ഥാനത്തെത്തി. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 8 എസി സ്ലീപ്പർ ബസുകളിൽ ആദ്യത്തെ ബസാണ് ഇന്ന് ആനയറയിലെ കെഎസ്ആർടിസി - സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്. സർക്കാർ പ്ലാൻ ഫണ്ടിൽനിന്നും ആധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.84 കോടി രൂപ ഉപയോഗിച്ചു വാങ്ങുന്ന വിവിധ ശ്രേണിയിൽപ്പെട്ട 100 ബസുകളിലെ ആദ്യത്തെ ബസാണ് എത്തിയത്. 

ബെംഗളൂരു ആസ്ഥാനമായുള്ള വിഇ കോമേഴ്ഷ്യൽ വെഹിക്കിൽ പ്രൈവറ്റ് ലിമിറ്റഡ് (വോൾവോ) എന്ന വാഹന നിർമാതാവ്  ബിഎസ്6 ശ്രേണിയിൽ ഉള്ള ഷാസിയിൽ സ്വന്തം ഫാക്ടറിയിൽ നിർമിക്കുന്ന ആദ്യത്തെ സ്ലീപ്പർ ബസാണ് എത്തിയത്. 14.95 മീറ്റർ നീളത്തോടു കൂടിയ ബസിൽ 11 ലിറ്റർ എൻജിൻ, 430 എച്ച്പി പവർ നൽകുന്നുണ്ട്. ഇന്ധന ക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഷ്റ്റ് ഓട്ടോമാറ്റിക് ഗിയർ സംവിധാനമാണ് ഈ ബസുകളിൽ ഉള്ളത്. സുരക്ഷയെ മുൻനിർത്തി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡറും, എബിഎസ്, ആൻഡ് ഇബിഡി, ഇഎസ്പി എന്നീ സംവിധാനങ്ങളും ഈ ബസിനു നൽകിയിട്ടുണ്ട്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് 8 എയർ ബെല്ലോടു കൂടിയ സസ്പെൻഷൻ  സിസ്റ്റവും, ട്യൂബ് ലെസ് ടയറുകളുമാണ് ബസുകളിൽ ഉള്ളത്.  

ടെൻഡർ നടപടികളിലൂടെ ബസ് ഒന്നിന് 1,38,50,000 രൂപ ചെലവിട്ടാണ് ഈ വോൾവോ ബസുകൾ വാങ്ങുന്നത്. 40 യാത്രക്കാർക്കു സുഖകരമായി കിടന്നു യാത്ര ചെയ്യുന്ന രീതിയിൽ സംയോജിപ്പിച്ചിരിക്കുന്ന ബെർത്തുകളാണ് ഈ ബസുകളിൽ ഉള്ളത്. ദീർ‌‍ഘദൂര യാത്രക്കാർക്ക് ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് ഈ ബസുകൾ സർവീസ് നടത്തുന്നതോടെ കെഎസ്ആർടിസി -സ്വിഫ്റ്റ് ലക്ഷ്യമിടുന്നത്. 

ഇതോടൊപ്പം അശോക് ലൈലാന്റ് ഷാസിയിൽ നിർമിച്ച 20 ലക്ഷ്വറി എസി ബസുകളും ഉടൻ ലഭ്യമാകും. 47.12 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. 11.7 മീറ്റർ നീളത്തിൽ നീളവും, 197 എച്ച്പി പവർ നൽകുന്ന എൻജീൻ, എയർ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവർ ഡ്രൈവോട് കൂടിയ 6 സ്പീഡ് ഗിയർ ബോക്സ്, ട്യൂബ്‌ലെസ് ടയറുകൾ, 4 വശവും എയർ സസ്പെൻഷൻ എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്. 

ഈ ബസുകളിൽ 41 യാത്രക്കാർക്ക് യാത്ര ചെയ്യാവുന്നതും ഏറെ സൗകര്യ പ്രദമായതും സുഖകരമായ യാത്ര ഉറപ്പു വരുത്തുന്ന റിക്ലൈനിങ് സീറ്റുകളുമാണ് ഈ ബസുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതൽ ലഗേജ് വെക്കുന്നതിനുള്ള ഇടം ഈ ബസുകളിൽ സജ്ജമാക്കിയിട്ടുണ്ട്. നാലു വശങ്ങളിലേയും എയർ സസ്പെൻഷൻ, യാത്ര കൂടുതൽ സുഖപ്രദമാക്കുന്നതിന് സഹായിക്കും. അശോക് ലൈലാന്റ് അംഗീകാരമുള്ള ബെംഗളൂരുവിലെ എസ് എം കണ്ണപ്പ (പ്രകാശ്) എന്ന വാഹന ബോഡി നിർമാതാവാണ് ഈ ബസുകളുടെ ബോഡി നിർമിച്ചിരിക്കുന്നത്. 

കാലാവധി പൂത്തിയാക്കിയ ദീർഘദൂര സർവീസുകൾക്കായി ഉപയോഗിക്കുന്ന ബസുകൾ മാറ്റുന്നതിന് ബിഎസ്6 ശ്രേണിയിലെ എയർ സസ്പെൻഷനോടു കൂടിയ 72 നോൺ എസി  ഡീലക്സ് ബസുകളാണ് അശോക് ലൈലാന്റ് ഷാസിയിൽ നിർമ്മിച്ചിരിക്കുന്നത്. 33.79 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. സൗകര്യ പ്രദമായ റിക്ലൈനിങ് സീറ്റുകളോടു കൂടിയ ഈ ബസിൽ 41 യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യാനാകും. തൃച്ചിയിലുള്ള ഗ്ലോബൽ ടിവിഎസ് എന്ന പ്രമുഖ ബസ് ബോഡി നിർമാതാക്കളാണ് 72 ബസുകൾക്ക് ബോഡി നിർമിച്ചിരിക്കുന്നത്.11.19 മീറ്റർ നീളവും, 197 എച്ച്പി പവറും, എയർ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവർ ഡ്രൈവോടു കൂടിയ 6 സ്പീഡ് ഗിയർ ബോക്സ്, ട്യൂബ്‌ലെസ് ടയറുകൾ, എയർ സസ്പെൻഷൻ എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്. 

ഈ ബസുകൾ എല്ലാവിധ സുരക്ഷാ മുൻകരുതലോട് കൂടി കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന ബസ് ബോഡി കോഡ് എഐഎസേ:052 മാനദണ്ഡങ്ങളോട് കൂടിയാണ് ബസുകളുടെ ബോഡി നിർമിച്ചിരിക്കുന്നത്. സുരക്ഷയെ മുൻനിർത്തി ഈ ബസുകളിൽ ഡ്യൂവൽ ക്യാമറ, വെഹിക്കിൽ ലോക്കേഷൻ ട്രാക്കിങ് ഡിവൈസ്, എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

കെ എസ് ആർ ടി സി - സ്വിഫ്റ്റ് സർവ്വീസ് ഇന്ന് തുടങ്ങും. വിഷുവിനും ഈസ്റ്ററിനും പ്രത്യേക സർവ്വീസുകൾ


KSRTC - SWIFT's first AC sleeper Volvo bus arrives in Thiruvananthapuram. The AC Volvo sleeper buses purchased by KSRTC-SWIFT for long distance services. The first of the eight Volvo sleeper buses ordered by KSRTC-SWIFT arrived at the headquarters in Anayara. The buses are being procured using the plan funds provided by the State Government as part of the modernization of KSRTC. Out of the Rs 50 crore allotted for the purchase of modern buses, Rs 44.84 crore was spent on the purchase of the first of 100 buses in various categories. The cost of a Volvo bus purchased through tender process is Rs. 1,38,50,000. These buses are equipped with comfortable sleeper berths for 40 passengers.

The Bengaluru-based VE Commercial Vehicle Pvt. (Volvo) built its body in their own body shop. The 14.95 meter long bus is powered by an 11 liter engine that produces 430 HP. These buses are equipped with state-of-the-art i-shift automatic transmission for fuel efficiency. The bus is equipped with a Hydro Dynamic Retarder, ABS, and EBD and ESP for safety. The buses are equipped with a suspension system with 8 air balls and tubeless tires to ensure a comfortable ride.

In addition, 20 luxury semi-sleeper AC buses built on the chassis of Ashok Leyland will be available soon. The price of a bus is Rs 47.12 lakh each. At 11.7 meters long, the buses feature an engine that produces 197 HP, an air-assisted hydraulic clutch, a 6-speed gearbox with overdrive, tubeless tires and 4-sided air suspension. These buses can carry up to 41 passengers. The body of these buses was manufactured by SM Kannappa (Prakash), a Bangalore-based body builder approved by Ashok Leyland.

Built on the Ashok Leyland chassis, the BS6 range of 72 non-AC Deluxe buses with air suspension will soon be part of the KSRTC-SWIFT. The price of a bus is Rs 33.79 lakh. With comfortable reclining seats, the bus can comfortably carry up to 41 passengers. These buses will be launched under the auspices of Global TVS Bus Body Manufacturers in Trichy. Length 11.19 m, 197 HP, air-assisted hydraulic clutch, 6-speed gearbox with overdrive, tubeless tires and air suspension. For safety reasons, these buses are equipped with dual cameras and GPS based location tracking system.

No comments

Powered by Blogger.