ഓസ്കർ - പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ‘കോഡ’. നടൻ വിൽ സ്മിത്ത്, നടി ജെസിക്ക ചസ്റ്റെയ്ൻ
ഓസ്കറിൽ മിന്നി തിളങ്ങി ‘കോഡ’. മികച്ച ചിത്രം, തിരക്കഥ, സഹനടൻ ഉൾപ്പെടെ പ്രധാന പുരസ്കാരങ്ങളെല്ലാം ചിത്രം വാരിക്കൂട്ടി. കോഡയിലെ ഗംഭീര പ്രകടനത്തിലൂടെ ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഓസ്കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം. ഷാൻ ഹേഡെർ സംവിധാനം ചെയ്ത കോഡയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ബധിരരായിരുന്നു. കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയമാണ് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം വിൽ സ്മിത്തിന് നേടിക്കൊടുത്തത്. ടെന്നീസ് താരങ്ങളും സഹോദരികളുമായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ അവതരിപ്പിച്ചത്. ദ് ഐസ് ഓഫ് ടാമി ഫെയ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ജെസിക്ക ചസ്റ്റെയ്ൻ നേടിയത്. ഇതിന് മുൻപ് മൂന്ന് തവണ ഓസ്കർ നോമിനേഷൻ നേടിയിട്ടുള്ള ജെസിക്കയുടെ ആദ്യ ഓസ്കർ അവാർഡാണിത്.
ദ് പവർ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേൻ കാംപിയൻ ആണ് മികച്ച സംവിധായിക. സംവിധാന മികവിന് രണ്ട് തവണ നോമിനേഷൻ നേടിയ ആദ്യവനിതയാണ് കാംപിയന്‍. അരിയാന ഡെബോസ് ആണ് മികച്ച സഹനടി ചിത്രം - വെസ്റ്റ് സൈഡ് സ്റ്റോറി. മികച്ച എഡിറ്റിങ്, ഒറിജിനൽ സ്കോർ, ഛായാഗ്രഹണം ഉൾപ്പെടെ നാല് പുരസ്കാരങ്ങൾ നേടി ‘ഡ്യൂൺ’ ശ്രദ്ധേയമായി. മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള പുരസ്കാരവും ഡ്യൂൺ നേടി. മേക്കപ്പ് ആൻഡ് ഹെയർസ്റ്റിലൈങിന് ദ് ഐസ് ഓഫ് ടാമി ഫേയ് ഓസ്കർ സ്വന്തമാക്കി. മികച്ച യഥാർഥ തിരക്കഥ: കെന്നെത്ത് ബ്രാണാ ( ചിത്രം: ബെൽഫാസ്റ്റ്), മികച്ച അവലംബിത തിരക്കഥ: ഷോൺ ഹേഡെർ (ചിത്രം: കോഡ)
ഡൽഹി മലയാളിയായ റിന്റു തോമസും സുഷ്മിത് ഘോഷും ചേർന്നു നിർമിച്ച ‘റൈറ്റിങ് വിത്ത് ഫയർ’ ഡോക്യുമെന്ററി വിഭാഗത്തിൽ ഇത്തവണ നോമിനേഷനിൽ ഇടംപിടിച്ചിരുന്നു. ഈ വിഭാഗത്തിൽ ഇന്ത്യന്‍ വംശജനായ ജോസഫ് പട്ടേല്‍ നിര്‍മിച്ച ;സമ്മര്‍ ഓഫ് സോൾ' ആണ് പുരസ്‌കാരം നേടിയത്.
Here's Will Smith's tearful acceptance speech at the #Oscars. https://t.co/ulvT7fsB57 pic.twitter.com/Uq2krBbBld
— Variety (@Variety) March 28, 2022
‘Coda’ shines at the Oscars. The film bagged all the major awards including Best Picture, Best Screenplay and Best Supporting Actor. Troy Coates won the Best Supporting Actor award for his outstanding performance in Coda. He is also the first deaf actor to win an Oscar. The main characters in Coda, directed by Shawn Header, were deaf. Will Smith won the Oscar for Best Actor for his performance in King Richard. Will plays the role of Richard Williams in a film directed by Reynolds Marcus Green based on the lives of tennis players and sisters Serena Williams and Venus Williams. Jessica Chestain won the Best Actress award for her performance in The Eyes of Tommy Fey. This is Jessica's first three-time Oscar nominee.
Best Director is Jane Campion, who directed The Power of the Dog. Campion is the first woman to be nominated twice for excellence in directing. Best Supporting Actress is Ariana Debos - West Side Story. 'Dune' won four awards, including Best Editing, Original Score and Best Cinematography. Dune also won the award for Best Production Design. The Eyes of Tommy Fay won the Oscar for makeup and hairstyle. Best Original Screenplay: Kenneth Brana (Picture: Belfast), Best Adapted Screenplay: Sean Hader (Picture: Coda)
Rintu Thomas and Sushmit Ghosh, both from Delhi, were nominated in the documentary category 'Writing with Fire'. In this category, 'Summer of Soul', produced by Joseph Patel of Indian descent, won the award.
No comments