സിൽവർ ലൈൻ - സർവേ തടയണമെന്ന് ഹർജി സുപ്രീം കോടതി തള്ളി
സില്‍വര്‍ ലൈന്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ ആലുവ സ്വദേശി സുനിൽ ജെ അറകാലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് സര്‍വേ നടക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സിൽവർ ലൈൻ പദ്ധതി സർവേ നടപടികൾ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചായിരുന്നു ഉത്തരവ്. ഡി പി ആർ തയാറാക്കിയതിൻ്റെ വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്ന സിംഗിൾ ബെഞ്ചിൻ്റെ വ്യവസ്ഥയും ഡിവിഷൻ ബെഞ്ച് ഒഴിവാക്കിയിരുന്നു. പ്രസ്തുത ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയാണ് ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Sunil J Arakal, a native of Aluva, has approached the Supreme Court against the High Court division bench's decision to allow the Silver Line survey. The petitioner alleged that the survey was conducted without complying with the provisions of the Land Acquisition Act. A bench headed by Justice MR Shah considered the petition.
A division bench headed by the Chief Justice had last month quashed the High Court single bench order restraining the Silver Line project survey proceedings. The order was issued after considering an appeal filed by the state government. The Division Bench also waived the requirement of the Single Bench to inform the Court of the details of the preparation of the DPR. The petitioner has approached the Supreme Court against the judgment of the said Division Bench.
No comments