Header Ads

Header ADS

'അഗ്നിവീരർ'ക്ക് 'അഗ്നിപഥ്'ലൂടെ സൈന്യത്തിൽ ചേരാം. അന്തിമ രൂപരേഖയായി

'അഗ്നിവീരർ'ക്ക്  'അഗ്നിപഥ്'ലൂടെ സൈന്യത്തിൽ അണിചേരാം. അന്തിമ രൂപരേഖയായി | 'Agniveer' can join the army through the 'Agnipath'. As the final outline

'അഗ്നിപഥ് റിക്രൂട്ട്മെൻ്റി'ലൂടെ യുവാക്കൾക്ക് സൈന്യത്തിൽ അണിചേരാം. ഇതുവഴി നിയമിക്കപ്പെടുന്ന സൈനികർ ‘അഗ്നിവീർ’ എന്നാവും അറിയപ്പെടുക. ഇന്ത്യൻ സൈനീകരുടെ ശരാശരിപ്രായവും സൈന്യത്തിൻ്റെ പ്രതിച്ഛായയും അടിമുടി മാറ്റിമറിക്കുന്ന പരിഷ്കാരമാവും ഇത്. യുവാക്കളെ മൂന്നു വർഷത്തേക്കാണ് ഇതുവഴി സൈന്യത്തിലേക്കു റിക്രൂട്ട് ചെയ്യുന്ന സുപ്രധാന പദ്ധതിക്കാണ് കേന്ദ്രസർക്കാർ രൂപം നൽകുന്നത്. രാജ്യ സേവനം നടത്തണമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് അവരുടെ സ്വപ്നം സ്വപ്ന സഫലീകരണത്തിനുള്ള ഒരു അവസരം ഒരുക്കുകയാണ് ഈ പദ്ധതി വഴി. ആദ്യ ഘട്ടത്തിൽ കരസേനയിലാണ് പദ്ധതി നടപ്പാക്കുക. പിന്നീട് വ്യോമ സേനയിലേക്കും നാവിക സേനയിലേക്കും വ്യാപിപ്പിക്കും.

മൂന്നുവർഷങ്ങൾക്കുശേഷം താൽപര്യമുണ്ടെങ്കിൽ ഇവർക്ക് സേനയിൽ തുടരാൻ കഴിയും. താത്പര്യമില്ലെങ്കിൽ സേനയ്ക്ക് പുറത്ത് മറ്റു ജോലികൾക്കു പോകാം. സൈനിക പരിശീലനം ലഭിച്ച ഇത്തരം ആളുകൾക്ക് ജോലി നൽകാൻ പല കോർപ്പറേറ്റുകളും താൽപര്യം കാണിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. നിലവിൽ സേനയിലെ ആൾക്ഷാമം കുറയ്ക്കാൻ അഗ്നിപഥ് പദ്ധതി ഉപകരിക്കും. ഇവർക്ക് പെൻഷൻ ഉണ്ടാവില്ല. അഗ്നിപഥ് പദ്ധതിയിലൂടെ പ്രവേശിക്കുന്നവർ സൈന്യത്തിൻ്റെ കഠിന പരിശീലനത്തിന് വിധേയരാകേണ്ടിവരും. കോവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷമായി സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെൻ്റ് കുറവായിരുന്നു. നിലവിൽ 1.25 ലക്ഷം ഒഴിവുകളാണ് പ്രതിരോധ മേഖലയിൽ ഉള്ളതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

Young people can join the army through 'Agnipath Recruitment'. The soldiers recruited through this are also known as 'Agniveer'. It will be a radical change that will change the average age of the Indian military and the image of the military. The Central Government is formulating an important scheme for the recruitment of youth to the Army for a period of three years. Through this project, young people who want to serve the country are provided with an opportunity to fulfill their dream. In the first phase, the project will be implemented in the Army. Later expanded to the Air Force and Navy.

After three years, if they are interested, they can continue in the army. If he is not interested, he can go outside the army for other jobs. The news agency ANI reported that many corporates were interested in hiring such people who had received military training. The Agnipath project will help reduce the current shortage of troops. They will not have a pension. Those entering through the Agnipath project will have to undergo rigorous military training. Recruitment to the army has been low for the past two years due to the Covid. At present, there are 1.25 lakh vacancies in the defense sector, according to national media reports.

No comments

Powered by Blogger.