Header Ads

Header ADS

ഖത്തര്‍ ലോകകപ്പ് - ഗ്രൂപ്പ് തിരിച്ചു; ജര്‍മനിയും സ്‌പെയിനും ഒരേ ടീമിൽ

ഖത്തര്‍ ലോകകപ്പ് - ഗ്രൂപ്പ് തിരിച്ചു; ജര്‍മനിയും സ്‌പെയിനും ഒരേ ടീമിൽ | Qatar World Cup - Grouping completed; Germany and Spain are on the same group

ഖത്തർ -22 ലോകകപ്പ് ഫുട്‌ബോളിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായി. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെൻ്ററില്‍ നടന്ന നറുക്കെടുപ്പില്‍ യോഗ്യരായ 32 ടീമുകളെ 8 ഗ്രൂപ്പുകളാക്കി തിരിച്ചു. ആതിഥേയരായ ഖത്തര്‍, ഇക്വഡോര്‍, സെനഗല്‍, നെതര്‍ലന്‍ഡ് ടീമുകള്‍ ഗ്രൂപ്പ് എയില്‍ മത്സരിക്കും. ഇംഗ്ലണ്ട്, ഇറാന്‍, അമേരിക്ക, എന്നീ ടീമുകള്‍ക്കൊപ്പം യുക്രൈനോ വെയ്ല്‍സോ സ്‌കോട്‌ലന്‍ഡോ ഗ്രൂപ്പ് ബി യില്‍ ഇടം നേടും.

അര്‍ജൻ്റിന ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകൾക്കൊപ്പം മത്സരിക്കും. ഈ ഗ്രൂപ്പില്‍ കടുത്ത പോരാട്ടം തന്നെ നടക്കും. ഗ്രൂപ്പ് ഡിയില്‍  നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനൊപ്പം ഡെന്മാര്‍ക്ക്, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ളും യു എ ഇ, ഓസ്‌ട്രേലിയ, പെറു എന്നീ രാജ്യങ്ങളിലൊന്നും ഇടം നേടും.

2022 ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഇ യാണ് മരണ ഗ്രൂപ്പ്. കരുത്തന്മാരായ സ്‌പെയിനും ജര്‍മനിയും ഈ ഗ്രൂപ്പിലാണ്. ഒപ്പം അട്ടിമറിവീരന്മാരായ ജപ്പാനുമുണ്ട്. ഈ ടീമുകള്‍ക്കൊപ്പം കോസ്റ്റ റീക്കയോ അല്ലെങ്കില്‍ ന്യൂസീലന്‍ഡോ ഉണ്ടാവും. കരുത്തരായ ബെല്‍ജിയം, മൊറോക്കോ, ക്രൊയേഷ്യ എന്നീ ടീമുകളുള്ള ഗ്രൂപ്പ് എഫിൽ 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് യോഗ്യത നേടിയ കാനഡയ്ക്ക് കടുത്ത പോരാട്ടം നേരിടേണ്ടി വരും.

നിലവിലെ ലോക ഒന്നാം നമ്പര്‍ ടീമായ ബ്രസീല്‍ ഗ്രൂപ്പ് ജിയില്‍ കളിയ്ക്കും. സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നീ രാജ്യങ്ങളും ഗ്രൂപ്പ് ജിയിലാണ്. അവസാന ഗ്രൂപ്പായ എച്ചില്‍ പോര്‍ച്ചുഗല്‍, ഘാന, യുറുഗ്വായ്, ദക്ഷിണ കൊറിയ ടീമുകള്‍ കളിക്കും.


The group stage draw for the Qatar-22 World Cup has been completed. The 32 teams that qualified for the draw were divided into 8 groups at the Doha Exhibition and Convention Center. Hosts Qatar, Ecuador, Senegal and the Netherlands will compete in Group A. Ukraine, Wales and Scotland will play in Group B with England, Iran and the United States. Argentina will play in Group C with teams from Saudi Arabia, Mexico and Poland. There will be a fierce fight in this group. Along with defending champions France in Group D, Denmark and Tunisia will also find a place in the UAE, Australia and Peru.

Death Group is Group E of the 2022 Qatar World Cup. Strong Spain and Germany are in this group. And so are the coup d'etat Japan. These teams could be Costa Rica or New Zealand. Canada, who have qualified for the World Cup after 36 years in Group F with strong teams Belgium, Morocco and Croatia, will face a tough fight. Brazil, the current world number one team, will play in Group G. Serbia, Switzerland and Cameroon are also in Group G. The final group will feature Portugal, Ghana, Uruguay and South Korea.

No comments

Powered by Blogger.