Header Ads

Header ADS

നടൻ വിജയ് ബാബുവിനെതിരെ ബലാൽസംഗ പരാതിയുമായി യുവ നടി

നടൻ വിജയ് ബാബുവിനെതിരെ ബലാൽസംഗ പരാതിയുമായി യുവ നടി | Young actress files rape complaint against actor Vijay Babu

നടനും നിർമാതാവും ഫ്രൈഡേ ഫിലിം ഹൗസ് ഉടമയുമായ വിജയ് ബാബുവിനെതിരെ യുവ സിനിമ നടി ബലാൽസംഗ പരാതി നൽകി. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും, വിജയ് ബാബു ഒളിവിലാണെന്നും കൊച്ചി ഡി സി പി യു വി കുര്യാക്കോസ് പറഞ്ഞു. എന്നാൽ താൻ ഒളിവിലല്ലെന്നും ദുബായിയിൽ ആണെന്നും വിജയ് ബാബു പ്രതികരിച്ചു. സാമൂഹ്യ മാധ്യമത്തിലൂടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്തിനും വിജയ് ബാബുവിനെതിരെ കേസെടുക്കും. 

  • കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാൾ എന്നെ പലതവണ ബലാത്സംഗം ചെയ്തു.
  • Happy Pill പോലുള്ള രാസ ലഹരി വസ്തുക്കൾ കഴിക്കാൻ എന്നെ നിർബന്ധിച്ചു
  • ഞാൻ ഓടിപ്പോകാൻ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാൾ എന്റെ പിന്നാലെ വരും
  • വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല

Women against sexual Harassment എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് നടി വിജയ് ബാബുവിനെതിരെ നൽകിയ പരാതിയിന്മേൽ വിശദീകരണവുമായി എത്തിയത്. ഒന്നര മാസത്തിനിടെ പലതവണ മദ്യം നൽകി വിജയ് ബാബു തന്നെ ബലാൽസംഗം ചെയ്തതായും, ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച അവസരത്തിൽ ശാരീരികമായി ഉപദ്രവിച്ചതായും യുവതി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 

ഇതിനിടെ ഇര താനാണെന്നും യുവതി തനിക്ക് അയച്ച മെസ്സേജുകളുടെ 400ഓളം സ്ക്രീൻ ഷോട്ടുകൾ തന്റെ കൈവശം ഉണ്ടെന്നും, അമ്മയും, ഭാര്യയും കുട്ടിയും സഹോദരിയും തന്നെ സ്നേഹിക്കുന്ന തന്റെ സുഹൃത്തുക്കളുമാണ് തനിക്ക് വലുതെന്നും വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ വന്ന് വ്യക്തമാക്കി. പരാതിക്കാരിയായ യുവതിക്കെതിരെ എതിർ കേസ് കൊടുക്കുമെന്നും, മാനനഷ്ട കേസ് നൽകുമെന്നും പറഞ്ഞ വിജയ് ബാബു ലൈവിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. വിജയ് ബാബു നിര്‍മിച്ച ഒരു ചിത്രത്തിലെ അഭിനേത്രിയാണ് ഈ യുവതി.

  • 2018 മുതല്‍ പെണ്‍കുട്ടിയെ എനിക്ക് അറിയാം 
  • അഞ്ച് വര്‍ഷത്തോളം ഞാന്‍ ഇവര്‍ക്ക് ഒരു മെസേജ് പോലും അയച്ചിട്ടില്ല
  • ഓഡീഷനിലൂടെ എന്റെ സിനിമയില്‍ എത്തിയിട്ടുള്ള കുട്ടിയാണിവര്‍
  • ഇവിടെ ഇര ഞാന്‍ ആണെന്നും വിജയ് ബാബു

പരാതിക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം:

ചലച്ചിത്രമേഖലയില്‍ അയാള്‍ക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാന്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാന്‍ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്സ് നിരസിച്ചതിന്, ഞാന്‍ ആര്‍ത്തവത്തിലായിരുന്നപ്പോള്‍ അയാള്‍ എന്റെ വയറ്റില്‍ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്‌സിനായി നിര്‍ബന്ധിക്കുകയും ചെയ്തു. എന്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാന്‍. എന്നാല്‍ ഇന്ന് ഞാന്‍ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു. അയാള്‍ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാന്‍ പേടിച്ച് , ഭയത്തോടെ ഞാന്‍ ഉള്ളില്‍ കരയുകയായിരുന്നു. എന്റെ ഒരു നഗ്‌നവീഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എന്റെ ജീവന്‍ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകള്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. അവര്‍ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാന്‍ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാന്‍ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങള്‍ക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഞാന്‍ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.

ജീവിതത്തില്‍, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളില്‍ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാന്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെണ്‍കുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം. എന്ന് പരാതിക്കാരി ഫേസ്ബുക്കിൽ കുറിച്ചു.


വിജയ് ബാബുവിൻ്റെ ഫേസ്ബുക്ക് വീഡിയോ.

Young film actress Balalsanga has lodged a complaint against actor, producer and Friday Film House owner Vijay Babu. Kochi DCPUV Kuriakose said that a case has been registered in the complaint and Vijay Babu is absconding. However, Vijay Babu said that he was not in hiding and was in Dubai. A case will be registered against Vijay Babu for revealing the name of the complainant through social media. Actress Vijay Babu's complaint was lodged on the Women Against Sexual Harassment Facebook page. In a Facebook post, the woman said that Vijay Babu had raped her several times during the past month and a half and had physically abused her when she refused to have sex.

Meanwhile, Vijay Babu has revealed on Facebook that he is the victim and that he has over 400 screen shots of the messages sent to him by the woman and that he is loved by his mother, wife, child, sister and friends who love him. Vijay Babu revealed the name of the complainant live, saying that he would file a counter case against the complainant and file a defamation suit. She is an actress in a film produced by Vijay Babu.

Full version of the complainant's Facebook post:

I was under his control because of his influence and authority in the film industry and I was afraid to talk to others. It was a trap to use me .He even controlled my career and movies. One day for refusing sex, when I was menstruating he kicked me hard in the stomach. He spat in my face and forced me to have sex against my will. My physical health was not even considered. All this time I was in such a state of shock that I could not understand what was happening. But today I understand that I was a victim of rape. He was like a monster to me because of his influence in the film industry and I was afraid to talk about it and I was crying inside in fear. Vijaya Babu threatened to record a nude video of me and leak it, ruining my film career and endangering my life. I am not the first girl to fall into this trap of Vijay Babu. I was able to find out that there were many other women. It's just that they don't come out scared. I do not know. I can not stand this pain anymore. I sincerely believe that I will get justice for the sexual and physical assaults I faced through Vijay Babu. I'm moving forward legally.

No one in life, especially in the film industry, should go through such pain and physical trauma anymore. I want to talk to all the women who have had this experience from him and are silent, because together we can stop exploiting another girl. The complainant wrote on Facebook.

No comments

Powered by Blogger.