Header Ads

Header ADS

കോൺഗ്രസിലേക്കില്ല. കോണ്‍ഗ്രസിന് ആവശ്യം നേതൃത്വവും കൂട്ടായ പ്രവര്‍ത്തനവും - പ്രശാന്ത് കിഷോര്‍

കോൺഗ്രസിലേക്കില്ല. കോണ്‍ഗ്രസിന്  ആവശ്യം നേതൃത്വവും കൂട്ടായപ്രവര്‍ത്തനവും - പ്രശാന്ത് കിഷോര്‍ | Not to Congress. Congress needs leadership and teamwork - Prashant Kishore

പ്രശാന്ത് കിഷോര്‍ കോൺഗ്രസിലേക്കില്ല. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നിരസിച്ചു. ഈ കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയില്‍ ചേരാനും എംപവേഡ് ആക്ഷന്‍ ഗ്രൂപ്പിൻ്റെ ഭാഗമാകാനുമുള്ള കോണ്‍ഗ്രസിൻ്റെ ക്ഷണം പ്രശാന്ത് കിഷോര്‍ നിരസിച്ച കാര്യം  കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കാര്യങ്ങൾ വിശദീകരിച്ച് പ്രശാന്ത് കിഷോർ ട്വിറ്റ് ചെയ്തത്. 

"എംപവേഡ് ആക്ഷന്‍ ഗ്രൂപ്പിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണവും തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള അഭ്യര്‍ഥനയും നിരസിച്ചു. എൻ്റെ  വിനീതമായ അഭിപ്രായത്തില്‍, ഞാന്‍ കോൺഗ്രസ്സിൽ ചേരുന്നതിനേക്കാള്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്  ആവശ്യം, പാര്‍ട്ടിയിലെ ആഴത്തില്‍ വേരൂന്നിയ ഘടനാപരമായ പ്രശ്നങ്ങളെ പരിവര്‍ത്തനോന്മുഖമായ പരിഷ്‌കാരങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയുന്ന ഒരു നേതൃത്വവും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവുമാണ്" എന്ന് പ്രശാന്ത് കിഷോർ ട്വീറ്റില്‍ പറയുന്നു.

Prashant Kishore will not join the Congress. Election strategist Prashant Kishore has turned down an invitation to join the Congress. He made the announcement on Twitter. Earlier, Congress spokesperson Randeep Singh Surjewala had said that Prashant Kishore had turned down an invitation from the Congress to join the party and join the Empowered Action Group. Prashant Kishore then tweeted, explaining things.

"I turned down an invitation to join Congress as part of the Empowered Action Group and a request to take responsibility for the election.In my humble opinion, what the Congress needs now is more leadership and cohesive action that can address the deeply rooted structural problems of the party through transformational reforms, rather than me joining the Congress, ” Prashant Kishore tweeted.

No comments

Powered by Blogger.