Header Ads

Header ADS

രാജീവ് ഗാന്ധി വധക്കേസ് - പേരറിവാളന്‍ ഇനി പൂര്‍ണ്ണ സ്വതന്ത്രന്‍. 30 വര്‍ഷത്തെ ജയില്‍വാസം അവസാനിച്ചു

രാജീവ് ഗാന്ധി വധക്കേസ് - പേരറിവാളന്‍ ഇനി പൂര്‍ണ്ണ സ്വതന്ത്രന്‍. 30 വര്‍ഷത്തെ ജയില്‍വാസം അവസാനിച്ചു | Rajiv Gandhi assassination case: Perarivalan is now completely free. The 30-year prison sentence is over.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ സുപ്രീം കോടതി മോചിപ്പിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരമാണ് കോടതിയുടെ നടപടി. രാജീവ് ഗാന്ധി വധത്തിൻ്റെ 31ആം വാർഷികത്തിന് 2 ദിവസം ബാക്കി നിൽക്കെ 30 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പേരറിവാളന്‍ പൂര്‍ണ്ണ സ്വതന്ത്രനായി. കേന്ദ്രസർക്കാരിൻ്റെ ശക്തമായ എതിർപ്പ് പരിഗണിക്കാതെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പ്രതിക്കോ കുറ്റവാളിക്കോ സമ്പൂർണ നീതി ഉറപ്പാക്കാൻ ഭരണഘടനയുടെ 142-ാം അനുശ്ഛേദപ്രകാരം സുപ്രീം കോടതിക്കുള്ള പ്രത്യേകാധികാരം  പ്രയോഗിച്ചാണു ജസ്റ്റിസ് എൽ നാഗേശ്വർ റാവു, ജസ്റ്റിസ് ബി ആർ ഗവായ് എന്നിവരുടെ ബെഞ്ചിൻ്റെ വിധി. പേരറിവാളനെ വിട്ടയയ്ക്കാൻ 2018 ൽ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തിട്ടും, ശുപാർശയിന്മേൽ ഗവർണർ തീരുമാനമെടുക്കാതിരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി നടപടി. 30 വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ പേരറിവാളൻ നിലവിൽ ജാമ്യത്തിലായിരുന്നു.

കേസിലെ പ്രസക്തമായ എല്ലാ കാര്യങ്ങൾ കൃത്യമായി പരിഗണിച്ചു തന്നെയാണ് തമിഴ്നാട് സർക്കാർ മോചന ശുപാർശ നൽകിയതെന്നു സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കി. കൊലക്കുറ്റത്തിലെ ശിക്ഷ ഇളവു ചെയ്യുന്നത്  രാഷ്ട്രപതിയുടെ മാത്രം സവിശേഷ അധികാരമാണെന്നും, ആ വിഷയത്തിൽ ഗവർണർ തീരുമാനം എടുത്താലും ഫലമില്ലെന്നുമുള്ള കേന്ദ്ര സർക്കാരിൻ്റെ വാദം സുപ്രീം കോടതി തള്ളി. വധക്കേസുകളിൽ മാപ്പു നൽകുന്നതും ശിക്ഷ കുറയ്ക്കുന്നതുമടക്കമുള്ള കാര്യങ്ങളിൽ ഗവർണറെ സഹായിക്കാനും ഉപദേശിക്കാനുമുള്ള വ്യക്തമായ അധികാരം സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും. ഗവർണറുടെ തീരുമാനം അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ വിഷയം കോടതിക്കു പരിശോധിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

സുപ്രീം കോടതി വിധിയുടെ പ്രസക്ത ഭാഗം.

പത്തൊൻപതാം വയസ്സിൽ അറസ്റ്റിലായ പേരറിവാളൻ ഇത്രയുംകാലം ജയിൽവാസം അനുഭവിച്ചു. 29 വർഷത്തെ ഏകാന്ത തടവിൽ 16 വർഷം വധശിക്ഷ മുന്നിൽക്കണ്ടായിരുന്നു ജീവിതം. പ്ലസ്ടുവും ബിരുദവും ബിരുദാനന്തര ബിരുദവും ഡിപ്ലോമയും 8 സർട്ടിഫിക്കറ്റ് കോഴ്സുകളും ജയിലിൽ കിടന്നു വിജയിച്ചു. തടവിലെ തൃപ്തികരമായ പെരുമാറ്റവും ഗുരുതര രോഗങ്ങളുടെ മെഡിക്കൽ രേഖകളും വിദ്യാഭ്യാസയോഗ്യതകളും പരിഗണിച്ച് ശിക്ഷാ ഇളവിൽ ഗവർണർ തീരുമാനം എടുക്കാത്തതും കോടതി പരിഗണിക്കുന്നു. ഇനിയും വിഷയം ഗവർണറുടെ തീരുമാനത്തിനു വിടേണ്ടതില്ലെന്നു വിലയിരുത്തി കേസിൽ നീതി ഉറപ്പാക്കാനുള്ള അധികാരം പ്രയോഗിക്കുന്നു. ശിക്ഷ അനുഭവിച്ചു കഴി‍ഞ്ഞതായി കണക്കാക്കുന്നു. നിലവിൽ ജാമ്യത്തിലുള്ള ആളെ സ്വതന്ത്രനാക്കുകയും ജാമ്യവ്യവസ്ഥകൾ റദ്ദാക്കുകയും ചെയ്യുന്നു.

The Supreme Court has acquitted Perarivalan, accused in the Rajiv Gandhi assassination case. The court's action is in accordance with Article 142 of the Constitution. Two days before the 31st anniversary of the assassination of Rajiv Gandhi, Perarivalan was released after 30 years in prison. The Supreme Court order came despite strong opposition from the central government. The bench of Justices L Nageshwar Rao and BR Gawai passed the order by exercising the exclusive power of the Supreme Court under Article 142 of the Constitution to ensure complete justice for the accused or the accused. Despite the Tamil Nadu government's recommendation in 2018 to release Perarivalan, the apex court's action came after the governor failed to take a decision on the recommendation. Perarivalan, who has been in jail for more than 30 years, is currently out on bail.

The apex court said that the Tamil Nadu government had recommended the release after considering all the relevant facts of the case. The apex court rejected the central government's contention that commuting the death penalty was the sole prerogative of the president and that the governor's decision on the matter would have no effect. State governments have a clear authority to assist and advise the governor on matters such as pardon and mitigation of murder cases. The apex court also said that the matter could be considered by the court in case the governor's decision is extended indefinitely.

Relevant part of the Supreme Court judgment.

Perarivalan, who was arrested at the age of nineteen, has been in jail for so long. He was sentenced to 29 years in solitary confinement and 16 years in prison. He passed Plus Two, undergraduate, postgraduate, diploma and 8 certificate courses while in jail. The court also considered the governor's decision not to commute the sentence on the basis of satisfactory behavior in prison, medical records of serious illnesses and educational qualifications. The power to ensure justice in the case is exercised by assessing that the matter should not yet be left to the decision of the Governor. It is considered that the punishment has already been served. The person currently on bail is released and the bail conditions are revoked.

No comments

Powered by Blogger.