Header Ads

Header ADS

ആദ്യ അണ്ടർ‌ 19 വനിതാ ട്വൻ്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

under 19 women world cup

ആദ്യ അണ്ടർ‌ 19 വനിതാ ട്വൻ്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ദക്ഷിണാഫ്രിക്കയിലെ  പോച്ചഫ് സ്ട്രൂമിലെ സെവൻസ് പാർക്കിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനു തോൽപ്പിച്ചാണ് ഇന്ത്യൻ പെൺകുട്ടികൾ കിരീടം ചൂടിയത്. ഫൈനലിൽ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യൻ ബോളർമാർ 17.1 ഓവറിൽ വെറും 68 റൺസിനു തളച്ചു. കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 14 ഓവറിൽ വെറും മൂന്നും വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം ഭേദിച്ചു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ആദ്യ ലോകകപ്പ് നേട്ടമാണ് ഇത്. ഇംഗ്ലണ്ട് ബാറ്റിങ് നിരയിൽ നാല് പേർ മാത്രമാണ് രണ്ടക്കം കടന്നത്. റയാന മക്ഡൊണാൾഡ് ഗേ (19) ആണ് അവരുടെ ടോപ് സ്കോറർ. നിയാം ഹോളണ്ട് (10), അലക്സാ സ്റ്റോൺഹൗസ് (11), സോഫിയ സ്മെയിൽ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ. ഇന്ത്യയ്ക്കായി പന്തെറിഞ്ഞ എല്ലാ ബോളർമാരും വിക്കറ്റ് നേടി. ടിറ്റാസ് സധു, അർച്ചന ദേവി, പാർഷവി ചോപ്ര എന്നിവർ രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ മന്നത്ത് കശ്യപ്, ഷഫാലി വർമ, സോനം യാദവ് എന്നിവർ ഓരോ വിക്കറ്റു വീതവും നേടി. 

മറുപടി ബാറ്റിങ്ങിൽ, മൂന്നാം ഓവറിൽ ക്യാപ്റ്റൻ ഷഫാലി വർമയുടെ (15) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. തൊട്ടടുത്ത ഓവറിൽ തന്നെ മറ്റൊരു ഓപ്പണർ ശ്വേത ശെഹ്‌രാവത്തും (5) പുറത്തായി. മൂന്നാം വിക്കറ്റിൽ സൗമ്യ തിവാരിയും (24*) ഗോങ്കടി തൃഷയും (24) ചേർന്ന് നേടിയ 46 റൺസ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 13–ാം ഓവറിൽ പുറത്തായ ഗോങ്കടിക്കു പകരമെത്തിയ ഹൃഷിതാ ബസു (0*) പുറത്താകാതെ നിന്നു.

സെമിഫൈനലിൽ ന്യൂസീലൻഡിനെതിരെ 8 വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇന്ത്യൻ വനിതാ സീനിയർ ടീം രണ്ടു തവണ ഏകദിന ലോകകപ്പിലും ഒരു തവണ ട്വൻ്റി20 ലോകകപ്പിലും ഫൈനലിലെത്തിയെങ്കിലും കപ്പുയർത്താനായിരുന്നില്ല. രണ്ട് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ സീനിയർ ടീമിൻ്റെ ഭാഗമായിരുന്ന ഷഫാലി വർമയുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് കിരീടനേട്ടം. 

First Under-19 Women's Twenty20 Cricket World Cup title for India. The Indian girls won the title by defeating England by seven wickets in the final match at the Sevens Park in Potchefstroom, South Africa. In the final, the Indian bowlers bowled out England for just 68 runs in 17.1 overs after losing the toss and opting to bat. Chasing Kunjan's victory target, India achieved the target in 14 overs with the loss of just three wickets. This is the first World Cup achievement for the Indian women's cricket team.

No comments

Powered by Blogger.