Header Ads

Header ADS

പുതിയ യുപിഐ ആപ്പ് - പേ രൂപ് വരുന്നു. എല്ലാ ഇടപാടുകള്‍ക്കും 5% ക്യാഷ് ബാക്ക്

തടസ്സമില്ലാതെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താനും പണം കൈമാറാനും അനുവദിക്കുന്ന ഒരു പുതിയ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ആപ്പ് കൂടി എത്തുന്നു. പേ രൂപ് (PayRup) എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പിലൂടെ എല്ലാവര്‍ക്കും സാമ്പത്തിക ഇടപാടുകള്‍ ഏറ്റവും എളുപ്പത്തിലും സൗകര്യപ്രദമായും നടത്താനാവും. നിലവിലെ യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ലളിതവും കൂടുതല്‍ ക്യാഷ് ബാക്കുകളും ഓഫര്‍ ചെയ്താണ് പേ രൂപിന്റെ വരവും രൂപകല്‍പ്പനയുമെല്ലാം. IOS, Android പ്ലാറ്റ്‌ഫോമുകളിലൂടെ Pay Rup ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാം. 


അക്കൗണ്ട് എളുപ്പത്തില്‍ ലിങ്ക് ചെയ്യാം

ആപ്പ് ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ സെറ്റ് ചെയ്യാനും  ഉപയോഗിക്കാനും ഏറെ എളുപ്പമാണ്, വളരെ വേഗത്തില്‍ തന്നെ അവരവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആപ്പുമായി ലിങ്ക് ചെയ്യാനാവും. ഏറ്റവും കൃത്യതയോടെയും വ്യക്തതയോടെയും ഈ ഘട്ടം ഏതു പ്രായക്കാര്‍ക്കും എളുപ്പത്തില്‍ തന്നെ പൂര്‍ത്തിയാക്കാം. അതിനുശേഷം വളരെ എളുപ്പത്തില്‍ ഇടപാടുകള്‍ നടത്താനാവും. യുപിഐ നെറ്റ്വര്‍ക്കിന്റെ ഭാഗമായ എല്ലാ ബാങ്കുകളിലേയും അക്കൗണ്ടുകള്‍ ഈ ആപ്പിലേക്ക് ചേര്‍ക്കാന്‍ കഴിയും. വ്യക്തമായി പറഞ്ഞാല്‍, നിങ്ങള്‍ ഏത് ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാലും അവയെല്ലാം പേ രൂപുമായി എളുപ്പത്തില്‍ ലിങ്ക് ചെയ്ത് ഇടപാടുകള്‍ നടത്താം.


നേട്ടങ്ങള്‍ എന്തൊക്കെ?

വരുന്ന ജൂണ്‍ മുതല്‍ ബസ് - ഫ്ളൈറ്റ് - ഹോട്ടല്‍ ബുക്കിംഗ് സേവനങ്ങള്‍ ആപ്പിലൂടെ ലഭ്യമാകും. ആപ്പ് ഉപയോഗിക്കാന്‍ എളുപ്പമാണെന്ന് മാത്രമല്ല, മറ്റു പേയ്മെന്റ്റ് ആപ്പുകളെ താരതമ്യം ചെയ്യുമ്പോള്‍ ഇടപാടുകള്‍ വളരെ വേഗത്തില്‍ ചെയ്യാനാവും. എല്ലാ ഇടപാടിനും 5 % ക്യാഷ് ബാക്ക് ലഭിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം. മാത്രമല്ല, സ്‌കൂള്‍ കോളേജ് ഫീസ് അടക്കുന്നതിനു പ്രത്യേക സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്.

ഓട്ടോ,ടാക്സി, ലോറി, പാഴ്സല്‍ തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ആപ്പ് കൂടിയാണിത്. ഈ പേയ്മെന്റ് ആപ്പിന്റെ ഉപയോഗം ലളിതമായതിനാല്‍ സാധാരണക്കാരയ പുതിയ യുപിഐ ഉപയോക്താക്കളെയാണ് പേ രൂപ് ലക്ഷ്യമിടുന്നത്. കൂടാതെ പ്രമുഖ റീട്ടൈയില്‍ ആപ്പുകളുമായി കൈകോര്‍ത്ത് അവരുടെ സേവനം വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നു. മാത്രമല്ല, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷൂറന്‍സ് എന്നീ മേഖലകളില്‍ മെച്ചപ്പെട്ട സേവനങ്ങളും ലഭ്യമായി തുടങ്ങും.


ആപ്പിൻ്റെ സവിശേഷതകള്‍

എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഇന്റര്‍ഫേസാണ് പേ രൂപിൻ്റെ പ്രധാന സവിശേഷതകളിലൊന്ന്. ഏറ്റവും ലളിതമായി ഉപയോക്താക്കള്‍ക്ക് നാവിഗേറ്റ് ചെയ്യാനും ഇടപാടുകള്‍ നടത്താനും കഴിയുന്ന രീതിയിലാണ് ആപ്പിന്റെ  രൂപകല്‍പ്പന. ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകളിലെ ചെറിയ ക്ലിക്കുകളിലൂടെ പേയ്‌മെന്റുകള്‍ നടത്താനും പണം കൈമാറാനുമൊക്കെ കഴിയും. എല്ലാ ഇടപാടുകളും പിന്നീട് പരിശോധിക്കാനും പേയ്‌മെന്റുകളുടെ നില പരിശോധിക്കാനും ആപ്പില്‍ സംവിധാനമുണ്ട്. എത്ര നാള്‍ കഴിഞ്ഞും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനും ആശയക്കുഴപ്പം ഇല്ലാതാക്കാനും ഈ സംവിധാനം സഹായിക്കും.

 

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല

പേ രൂപിൻ്റെ മറ്റൊരു വലിയ സവിശേഷത അതിന്റെ സുരക്ഷയാണ്. എല്ലാ ഇടപാടുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ഏറ്റവും പുതിയ സുരക്ഷാ പ്രോട്ടോക്കോളുകളാണ് ഈ ആപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓരോ ഇടപാടുകളും ഉറപ്പിക്കാനായി ഉപയോക്താക്കള്‍ക്ക് ഒരു പിന്‍ സെറ്റ് ചെയ്യാനോ  വിരലടയാളം ഉപയോഗിക്കാനോ കഴിയും. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അധിക സുരക്ഷയാണ് ഉറപ്പാക്കുന്നത്. 


എളുപ്പത്തില്‍ ബില്ലടയ്ക്കാം

ബില്‍ പേയ്‌മെന്റുകള്‍, മൊബൈല്‍ റീചാര്‍ജ് തുടങ്ങി എന്തും പേ രൂപിലൂടെ ചെയ്യാനാവും. സുഹൃത്തുക്കളുമായി ബില്ലുകള്‍ ഷെയര്‍ ചെയ്യാനും യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാനും സംഭാവനകള്‍ നല്‍കാനുമൊക്കെ പേ രൂപിലൂടെ കഴിയും. ഇത്തരത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താനും പണം കൈമാറ്റം ചെയ്യാനും സൗകര്യപ്രദവും സുരക്ഷിതവും എളുപ്പവുമായ മാര്‍ഗം വാഗ്ദാനം ചെയ്യുന്ന മികച്ച യുപിഐ ആപ്പാണ് പേ രൂപ്. ഉപയോക്തൃ സൗഹൃദമായ ഇന്റര്‍ഫേസും ഒട്ടേറെ സവിശേഷതകളുമുള്ളതിനാല്‍, സാമ്പത്തിക ഇടപാടുകള്‍ കാര്യക്ഷമമാക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഈ  ആപ്പ് തെരഞ്ഞെടുക്കാം.

പേ രൂപിൻ്റെ മലയാളി ടച്ച്

2017 ആലപ്പുഴയില്‍ ചെറിയ രീതിയില്‍ തുടക്കമിട്ട സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് പിന്നീട് ബംഗളൂരിലേക്ക് പ്രവര്‍ത്തനം മാറ്റുകയും പേ രൂപ് എന്ന യുപിഐ ആപ്പിന് തുടക്കമിടുകയും ചെയ്തത്. 10  ലക്ഷം രൂപയുടെ മൂലധനത്തില്‍ 4 ജോലിക്കാരുമായാണ് ആദ്യ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. 

ബാങ്കിങ് രംഗത്ത് 20  വര്‍ഷത്തെ പരിചയമുള്ള സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍, കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ്  ഈ ആപ്പിന് രൂപം നല്‍കിയത്. RBI  യുടെ കീഴിലുള്ള NPCI യുടെ സേവനം ഉപയോഗിച്ചാണ് പേ രൂപ് പ്രവര്‍ത്തിക്കുന്നത്. കമ്പനി കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2019 ഡിസംബറില്‍ ബംഗളൂരിലെ ഓള്‍ഡ് എയര്‍ പോര്‍ട്ട് റോഡിലെ പ്രസ്റ്റീജ് ടെര്‍മിനസിലേക്ക് മാറിയതോടെ ജോലിക്കാരുടെ എണ്ണം ഇരുപത്തി അഞ്ചിലെത്തി.

2016 November  8 ന് നോട്ടു നിരോധനം നിലവില്‍ വരികയും ഡിജിറ്റല്‍ പയ്മെന്റ് പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിക്കുകയൂം ചെയ്തതിനെ തുടര്‍ന്ന് ഈ മേഖലയില്‍ ഉണര്‍വ്വ് വന്നിരുന്നു. നഗര പ്രദേശങ്ങളില്‍ മാത്രം സേവനം ഒതുക്കാതെ ഗ്രാമ പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് PayRup ആപ്പിന്റെ തുടക്കം. RBI യുടെ TPAP ലൈസന്‍സ് വൈകാതെ ലഭ്യമാവുകയും ചെയ്യും. NPCI (നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ) യില്‍ നിന്നും Euronet (Global market leader in indigital  payment) വഴിയായി സേവനം ലഭ്യമാക്കി തുടങ്ങി .


വലിയ ലക്ഷ്യങ്ങളിലേക്ക്

അടുത്ത 2 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ യുപിഐ വിപണി നേതൃത്വം ഏറ്റെടുക്കുന്നതിനൊപ്പം രാജ്യത്ത് 25 % മാര്‍ക്കറ്റ് ഷെയര്‍ ഉണ്ടാക്കിയെടുക്കുകയെന്നതാണ് പേ രൂപിന്റെ ലക്ഷ്യം. ദിവസേന 10 കോടിയുടെ ഇടപാടുകളാണ്  പ്രതീക്ഷിക്കുന്നത്. മലയാളികളായ സുരേഷ് കുമാര്‍, വിശാല്‍ നായര്‍ എന്നിവരും ബാംഗ്ലൂര്‍ സ്വദേശിയായ മഹാദേവപ്പ ഹളകറ്റിയുമാണ് ഈ പുതിയ ആപ്പിന്റെ സാരഥികള്‍. ആപ്പിന്റെ പരീക്ഷണങ്ങളെല്ലാം അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു. ഇത് പൂര്‍ത്തിയാകുന്നതിന് പിന്നാലെ പേ രൂപ്  - യുപിഐ  സേവനം ലഭ്യമായി തുടങ്ങും.

 


No comments

Powered by Blogger.