Header Ads

Header ADS

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

Pele passed away

 ഫുട്ബോൾ ഇതിഹാസതാരം പെലെ എന്ന എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോ (82) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ഏറെ നാളായി  ചികിൽസയിലായിരുന്നു. ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന പെലെ, സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 

ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ ഒന്നാമനാണ്  പെലെ. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീൽ ജഴ്സി അണിയുമ്പോൾ പെലെയ്ക്ക് പ്രായം വെറും പതിനാറ് വയസായിരുന്നു. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്ക്കെതിരെയും.  അർജന്റീനയോട് അന്ന് ബ്രസീൽ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോൾ നേടി പെലെ തന്റെ ജൈത്ര യാത്രയ്ക്ക് തുടക്കം കുറിച്ചു. 58 ൽ പതിനേഴാംവയസ്സിൽ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ ബർസീൽ ആദ്യമായി ലോക കപ്പ് നേടുമ്പോൾ  പെലെയും ലോക ഫുട്ബോളിൻ്റെ മുഴുവൻ ശ്രദ്ധയും കവർന്നിരുന്നു.

ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു. പെലെയുടെ നേതൃത്വത്തിൽ ബ്രസീൽ മൂന്നു തവണ ( 1958ൽ, പിന്നെ 1962ൽ, ഒടുവിൽ 1970ൽ ലോകകപ്പ് ഏറ്റുവാങ്ങി. . എന്നാൽ 1962ൽ പരുക്കിനെത്തുടർന്ന് പെലെ ലോകകപ്പിനിടയിൽ പിൻമാറി.  ആകെ നാലു ലോകകപ്പുകളിൽ (1958, 62, 66, 70) പങ്കെടുക്കുകയും പതിനാലു മത്സരങ്ങൾ കളിക്കുകയും ചെയ്ത പെലെ ഇന്നും ലോകകപ്പിലെ വിസ്മയമാണ്. ഫുട്ബോൾ ലോകകപ്പിൽ ഒരുപിടി റെക്കോർഡുകളും പെലെ സ്വന്തമാക്കിയിട്ടുണ്ട്.

Football legend Edson Aranches do Nascimento (82) aka Pele has passed away. He was undergoing treatment for cancer for a long time. Pele, who had been hospitalized for several days, died in a hospital in Sao Paulo.

Pele is one of the best footballers the world has ever seen. When Pele wore the Brazil jersey for the first time on July 7, 1957, he was only sixteen years old. The first match was against traditional rivals Argentina. Brazil lost 1-2 to Argentina that day, but Pele scored Brazil's only goal to start his winning journey. When Barcelona won the World Cup for the first time at the age of seventeen in the World Cup final against Sweden in 1958, Pele also stole the attention of world football.

Pele was the first to present the World Cup to Brazil. Under the leadership of Pele, Brazil won the World Cup three times (in 1958, then in 1962, and finally in 1970). But due to an injury in 1962, Pele withdrew during the World Cup. He participated in a total of four World Cups (1958, 62, 66, 70) and played fourteen matches. Pele has owned.

No comments

Powered by Blogger.