Header Ads

Header ADS

യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് കളത്തിലേക്ക് നിക്കി ഹേലിയും

Nikki-Haley | നിക്കി-ഹേലി

ട്രംപ് മത്സരിക്കുകയാണെങ്കിൽ താൻ സ്ഥാനാർഥിയാവില്ലെന്ന മുൻ നിലപാട് തിരുത്തിയാണ് നിക്കി ഹേലിയുടെ പ്രഖ്യാപനം. നേതൃത്വത്തിൽ പുതിയ തലമുറ വരേണ്ട സമയമായി എന്നും യുഎസ് പുതിയ പാതയെ പറ്റി ചിന്തിക്കാൻ സമയമായി എന്നുമാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞത്.

ഇന്ത്യൻ വംശജയായ പ്രമുഖ റിപ്പബ്ലിക്കൻ നേതാവാണ് അമ്പത്ത് ഒന്നുകാരിയായ നിക്കി ഹേലി. യുഎന്നിലെ മുൻ യുഎസ് അംബാസഡറും സൗത്ത് കാരലൈന മുൻ ഗവർണറുമായ നിക്കി ഹേലി സ്ഥാനാർത്ഥിത്വം ഫെബ്രുവരി 15ന് പ്രഖ്യാപിക്കും. 2024 നവംബറിലെ തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കാനിരിക്കെയാണ് നിക്കി ഹേലിയുടെ പ്രഘ്യാപനം.

ട്രംപ് ഭരണകൂടത്തിൽ ഇന്ത്യൻ വംശജരിൽ ഏറ്റവും ഉയർന്ന പദവി വഹിച്ചയാളാണ് നിക്കി ഹേലി. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കാൻ ട്രംപ് (76) മാത്രമാണ് നിലവിൽ മുന്നോട്ടുവന്നിട്ടുള്ളത് ഇതിനിടെയാണ് നിക്കി ഹേലിയുടെ അസാധരണ നീക്കം. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായ ജോ ബൈഡന് (80) മറ്റൊരു ഊഴം നൽകരുതെന്നും പറഞ്ഞു. 

പഞ്ചാബിൽനിന്ന് 1960 കളിൽ കാനഡയിലേക്കും തുടർന്ന് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിങ് രൺധാവ, രാജ് കൗർ ദമ്പതികളുടെ മകൾ ആണ് നിക്കി ഹേലി മിഖയേൽ ഹെയ്‌ലിയാണ് ജീവിത പങ്കാളി. 

Nikki Haley's announcement is a reversal of her previous position that if Trump runs, she will not be a candidate. In a recent interview, she said that it is time for a new generation of leadership and time for the US to think about a new path.

Fifty-one-year-old Nikki Haley is a prominent Republican leader of Indian origin. Former US Ambassador to the UN and former South Carolina Governor Nikki Haley will announce her candidacy on February 15. Nikki Haley's speech comes as former President Donald Trump is set to run as the Republican candidate in the November 2024 election.

Nikki Haley is the highest-ranking Indian-origin person in the Trump administration. Currently, only Trump (76) has come forward to run as the Republican candidate, while Nikki Haley's unusual move. Joe Biden (80), the oldest president in US history, should not be given another turn.

Niki Haley is the daughter of Ajit Singh Randhawa and Raj Kaur, who migrated to Canada and then to America in the 1960s from Punjab. Nikki Haley is married to Michael Haley.

No comments

Powered by Blogger.