റീപ്പോ നിരക്ക് വീണ്ടും വർധിപ്പിച്ചു. പലിശഭാരം കൂടും, തിരിച്ചടവ് വർധിക്കും
● റീപ്പോ നിരക്ക് 6.5% ആയി വർധിപ്പിച്ചു.
● 281 ദിവസത്തിനിടെ നിരക്ക് വർധിപ്പിച്ചത് 6 തവണ.
● 6 തവണ കൊണ്ട്പ ലിശനിരക്ക് കൂടിയത് 2.5%.
റീപ്പോ നിരക്ക് കൂട്ടി റിസർവ് ബാങ്ക്. പലിശഭാരം കൂടും, വായ്‌പ്പാ തിരിച്ചടവ് വർധിക്കും. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടാൻ വഴിയൊരുക്കി റിസർവ് ബാങ്ക് (ആർബിഐ) റീപ്പോ നിരക്ക് 0.25% കൂടി വർധിപ്പിച്ചു. ഇതോടെ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ കൂടും. ഭവന വായ്പകളുടെ പ്രതിമാസ തിരിച്ചടവ് 2 മുതൽ 4% വരെ കൂടും. തുടർച്ചയായ പലിശവർധന മൂലം ഇടത്തരക്കാർക്കും ചെറുകിടക്കാർക്കും പാർപ്പിട പദ്ധതികൾ അനാകർഷകമായി മാറുകയാണ്. എന്നാൽ. ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഉയരുമെന്ന ആശ്വാസവുമുണ്ട്. പക്ഷെ, നിക്ഷേപങ്ങളുടെ പലിശ വായ്പ പലിശയുടെ അത്രയും കൂടാറില്ല.
രാജ്യത്ത് വിലക്കയറ്റഭീഷണി കുറഞ്ഞുതുടങ്ങിയെങ്കിലും റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) തുടർച്ചയായി ആറാം തവണയും പലിശനിരക്ക് (റീപ്പോ) കൂട്ടാൻ തീരുമാനിക്കുകയായിരുന്നു.ഈ വർധനയോടെ വാണിജ്യ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റീപ്പോ 6.5% ആയി. 2018 ഓഗസ്റ്റിലാണ് മുൻപ് ഇതേ നിരക്കുണ്ടായിരുന്നത്. ഇക്കഴിഞ്ഞ മേയ് 4 മുതലുള്ള 281 ദിവസത്തിനിടെ 6 തവണയായി പലിശനിരക്ക് 2.5% കൂടി.
വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റതോത് (നാണ്യപ്പെരുപ്പം) നിയന്ത്രിക്കാനാണ് പലിശനിരക്ക് കൂട്ടുന്നത്. 10 മാസത്തോളം നാണ്യപ്പെരുപ്പ നിരക്ക് അഭിലഷണീയ പരിധിയായ 6 ശതമാനത്തിലും കവിഞ്ഞുനിൽക്കുകയായിരുന്നെങ്കിലും നവംബറിലും ഡിസംബറിലും കുറഞ്ഞിരുന്നു. പച്ചക്കറി വിലയിലുണ്ടായ വൻ ഇടിവായിരുന്നു പ്രധാന കാരണം. എന്നാൽ വേനലിൻ്റെ വരവോടെ വില വീണ്ടും ഉയർന്നേക്കാം. പച്ചക്കറി ഒഴികെ മിക്ക ഉൽപന്നങ്ങളുടെയും വിലക്കയറ്റം പരിധിവിട്ട നിലയിലാണ്. അതിനാൽ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ജാഗ്രത അനിവാര്യമാണെന്ന വിലയിരുത്തലിലാണ് പലിശനിരക്ക് വീണ്ടും ഉയർത്തിയത്.
● Repo rate at 6.5%
● Rate hiked 6 times in 281 days
● Interest rate is 2.5% for 6 times.
RBI hikes repo rate Interest burden will increase, and also loan repayment will increase. The Reserve Bank (RBI) hiked the repo rate by another 0.25%, paving the way for higher interest rates on home, auto and personal loans. This will increase the monthly repayment (EMI) or repayment period of the loans. The monthly repayment of home loans will increase by 2 to 4%. Housing projects are becoming unattractive to the middle and small class due to the continuous increase in interest rates. But. There is also relief that interest rates on bank fixed deposits will rise. But the interest on investments is not as high as the interest on loans.
Although the threat of inflation in the country has started to subside, the Reserve Bank's Monetary Policy Committee (MPC) has decided to increase the interest rate (repo) for the sixth time in a row. The same rate was earlier in August 2018. The interest rate has been increased by 2.5% 6 times in the last 281 days since May 4.
Interest rates are raised to reduce the supply of money in the market and control inflation (inflation). Inflation has remained above the target of 6 per cent for 10 months, but eased in November and December. The main reason was the huge fall in vegetable prices. But with the arrival of summer, prices may rise again. The price increase of most of the products except vegetables is moderate. Therefore, the interest rate was raised again in the assessment that vigilance is necessary to contain the price rise.
No comments