സ്ഫടികം 4K രണ്ടാം വരവ് - അഞ്ജു കൃഷ്ണൻ എഴുതുന്നു.
സ്ഫടികം 4K ആയി രണ്ടാം വരവ് ആഘോഷമാക്കുമ്പോൾ, സിനിമ തീയേറ്ററിൽ കണ്ട അനുഭവം അഞ്ജു കൃഷ്ണൻ എഴുതുന്നു.
കഴിഞ്ഞ ദിവസം സ്ഫടികം എന്ന സിനിമ തീയറ്ററിൽ പോയി കാണുകയുണ്ടായി. എന്നുവെച്ച് ഈ എഴുത്ത് ഒരിക്കലും സിനിമയുടെ റിവ്യൂ ഒന്നുമല്ല എന്തെന്നാൽ സ്ഫടികം പോലൊരു സിനിമക്ക് ഞാൻ റിവ്യൂ എഴുതേണ്ട ആവശ്യമില്ല.
1995 ൽ ഇറങ്ങുകയും ഗംഭീര വിജയം നേടുകയും ചെയ്ത ആ സിനിമ മുന്നോട്ടു വെച്ച വിഷയത്തിന് ഇന്നും സമൂഹത്തിൽ പ്രസക്തിയുണ്ട് എന്നതാണ് ഈ എഴുത്തിന് ആധാരം.
കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ പലപ്പോഴും പല അച്ഛനമ്മമാരും അദ്ധ്യാപകരും പുലർത്തുന്ന മൽസര ബുദ്ധിയും താരതമ്യവും കുട്ടികളുടെ സ്വാഭാവികമയ കഴിവുകളെയും വാസനകളേയും എത്രമാത്രം ബാധിക്കുന്നു എന്നത് നമൾ പലപ്പോഴും വിസ്മരിക്കുന്നു....
അടുത്ത വീട്ടിലെ കുട്ടിയോ, ക്ലാസിലേ മറ്റ് കുട്ടികളോ ഒരു മാർക്ക് കൂടുതൽ നേടിയാൽ വീട്ടിൽ പോകാൻ പേടിക്കുന്ന സഹപാഠികളേ കണ്ടിട്ടുണ്ട്..... അമിതമായ താരതമ്യം കുട്ടികളിൽ മൽസര ബുദ്ധി കൂട്ടുമെന്നും അതിലൂടെ മികച്ച റിസൽട്ട് ഉണ്ടാക്കാമെന്നും ഒക്കെ പല അദ്ധ്യാപകരും ഇപ്പോഴും കരുതുന്നു..... ആരോഗ്യകരമായ മൽസരമൊക്കെ ഒരു പരിധി വരെ നല്ലത് തന്നെ എങ്കിലും അവ കുട്ടികളുടെ സൗഹൃദത്തേയോ മാനസിക ആരോഗ്യത്തേയോ ബാധിക്കുന്ന രീതിയിലേക്ക് വളർത്തരുത്.... വളർച്ചയുടെ ഘട്ടത്തിൽ മനസ്സിൽ കയറിക്കൂടുന്ന പല ചിന്തകളും ഭാവിയിൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തും എന്നത് ഒരു സത്യമാണ്....
എൻ്റെ ഓർമ്മ ശരിയാണെങ്കിൽ ഒരിക്കൽ സ്കൂൾ വാർഷികാഘോഷത്തിന് അതിധിയായി വന്ന യു.എ. ഖാദർ എന്ന എഴുത്തുകാരൻ പ്രസംഗത്തിനിടയിൽ കുട്ടികളായ ഞങ്ങളോട് പറയുകയുണ്ടായി "നിങ്ങളെ ഇനി രക്ഷിതാക്കൾ മറ്റു കുട്ടികളെ വെച്ച് താരതമ്യം ചെയ്ത് ശകാരിക്കുമ്പോൾ തൊട്ടടുത്തുള്ള മറ്റ് രക്ഷിതാക്കളേ ചൂണ്ടിക്കാട്ടി നിങ്ങളെന്തേ അവരേപ്പോലെ ആയില്ല എന്ന് ചോദിക്കണം" എന്ന്.... എൻ്റെ അഭിപ്രായത്തിൽ ആ പറഞ്ഞത് കുട്ടികളോടായിരുന്നില്ല അവിടിരുന്ന രക്ഷിതാക്കളോടായിരുന്നു....
ഭാഷയിലും, സാഹിത്യത്തിലുമൊക്കെ നല്ല കഴിവും, അഭിരുചിയും, താല്പര്യവും ഉണ്ടായിട്ടും ആഗ്രഹിച്ച വിഷയം പഠിക്കാനാവാതെ ഇഷ്ടമില്ലാത്ത വിഷയം പഠിച്ച് ജീവിതം ഇനി മുന്നോട്ട് എങ്ങനെ എന്ന് ചിന്തിച്ച് നിൽക്കുന്ന സുഹൃത്തുക്കളേ കാണുമ്പോൾ വേദന തോന്നാറുണ്ട്.... പലപ്പോഴും നമ്മൾ ആരധനയോടെ നോക്കിയിരുന്നവർ.... ഇങ്ങനെ ആവാൻ കാരണം അവർ പോലും അല്ല എന്നുള്ളതാണ് ഏറ്റവും വിഷമം ഉണ്ടാക്കുന്നത്....
അച്ഛന്റെയോ അമ്മയുടേയോ നിർബന്ധം സഹിക്കാൻ വയ്യാതെ എൻജിനീയറിങ് ന് ചേർന്ന് നന്നായി പഠിക്കാനാവാതെ ജീവിതം വെറുത്തു പോകുന്ന സുഹൃത്തുക്കളേ കണ്ടിട്ടുണ്ട്....
കുട്ടികൾക്ക് ലോക പരിചയവും അനുഭവ സമ്പത്തും കുറവായതിനാൽ അവരേ സംബന്ധിക്കുന്ന എല്ലാ തീരുമാനങ്ങളിലും മുതിർന്നവരുടെ മേൽനോട്ടം ആവാം, പക്ഷേ അടിച്ചേൽപ്പിക്കൽ ആവരുത്. അവരുടെ അഭിരുചികളും ആഗ്രഹങ്ങളും മനസിലാക്കി തീരുമനമെടുത്താൽ ഓരോ വിദ്യാർത്ഥിയും അവരുടേതായ മേഘലയിൽ മികവ് തെളിയിക്കും....
മറ്റൊരാളുടെ ഇഷ്ടത്തിന് എടുക്കേണ്ടി വരുന്ന കരിയറുകളിൽ ജീവിക്കുന്നത് ശ്വാസം കിട്ടാതെ കൈകാലിട്ടടിക്കുംപോലെയാണ്....
രക്ഷിതാക്കളുടെ സ്വപ്നങ്ങൾക്കായിട്ടല്ല കുട്ടികളെ വളർത്തേണ്ടത് അവരെ സ്വയം സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുക, അവ നേടിയെടുക്കാൻ പ്രാപ്തരാക്കുക.....
As Sphadikam celebrates its second coming in 4K, Anju Krishnan writes about the experience of watching the film in theatres.
The other day I went to see the movie Sphadikam in the theater. However, this writing is never a review of the movie because there is no need for me to write a review for a movie like Spadikam.
The basis of this writing is that the theme put forward by that movie, which was released in 1995 and achieved great success, is still relevant in the society today.
We often forget how much the competitive intelligence and comparison that many parents and teachers have in children's education affects children's natural abilities and senses.
I have seen classmates who are afraid to go home if the kid next door or other kids in the class get one more mark..... Many teachers still think that excessive comparison will increase intelligence in children and thereby produce better results..... Healthy competition is good to a certain extent but they are Don't bring up the children in a way that affects their friendship or mental health.... It is a fact that many thoughts that enter the mind during the growth stage will have a lot of impact on our future life....
If my memory serves me right, once the UA came excessively for the school anniversary celebration. A writer named Khader said to us children during the speech that "when your parents compare you with other children and scold you, you should point to the other parents nearby and ask why you are not like them".
I feel pain when I see my friends who have good skills, taste and interest in language and literature but are unable to study the subject they want to study the subject they don't like and wonder how their life will go forward.... Often the people we used to look up to... ...
I have seen friends who are unable to bear the pressure of their father or mother and are unable to study well in engineering and end up hating life....
Since children have less experience and knowledge of the world, they can be supervised by adults in all decisions concerning them, but not imposed. Each student excels in his or her own Meghalaya if the decision is made based on their interests and aspirations.
Living in careers that are dictated by someone else's will is like gasping for breath.
Children should not be raised for the dreams of their parents, but to teach them to dream for themselves and to achieve them.
No comments