ബിജെപിയുടെ ആരോപണങ്ങൾ നിഷേധിച്ച് ഡൽഹിയിലെ അമേരിക്കൻ എംബസി
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, വ്യവസായി ഗൗതം അദാനി എന്നിവർക്കെതിരായ ആരോപണങ്ങൾക്കും വാർത്തകൾക്കും പിന്നിൽ യുഎസിനു പങ്കുണ്ടെന്ന ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ അമേരിക്ക. ആരോപണങ്ങൾ "നിരാശാജനകമാണെന്നു" വിശേഷിപ്പിച്ച ഡൽഹിയിലെ എംബസി വക്താവ് ഈ ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു.
അദാനിക്കെതിരെ അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടിനു(ഒസിസിആർപി) യുഎസ് സർക്കാരിന്റെയും അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസിന്റെയും ഫണ്ടിങ് ലഭിക്കുന്നുണ്ടെന്നു ഫ്രഞ്ച് മാധ്യമമായ ‘മീഡിയപാർട്ട്’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ലേഖനം ഉദ്ധരിച്ചു ബിജെപി എംപി നിഷികാന്ത് ദുബെ വിഷയം പാർലമെന്റിൽ ഉയർത്തിയിരുന്നു. ബിജെപിയുടെ സമൂഹമാധ്യമ പേജിലും സമാനമായ ആരോപണങ്ങൾ ഉയർത്തിയതിനു പിന്നാലെയാണ് യുഎസ് എംബസിയുടെ പ്രതികരണം.
ലോകത്തെല്ലായിടത്തെയും മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന രാജ്യമാണു യുഎസ്. ഒരു സ്ഥാപനത്തിന്റെയും എഡിറ്റോറിയൽ തീരുമാനങ്ങളെ സ്വാധീനികാറില്ലെന്നും യുഎസ് എംബസി വ്യക്തമാക്കി.
No comments