വൺ പ്ലസ് 9 സീരീസ് 5ജി വരുന്നു
വൺ പ്ലസ് 9 സീരീസ് 5ജി വരുന്നു. വാനില, പ്രോ, ആർ എന്നീ മൂന്ന് വേർഷനിലാണ് വരുന്നത്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് പുതിയ ഫോണുകൾ പുറത്തിറക്കുന്നത്. വിഖ്യാത സ്വീഡിഷ് ക്യാമറ നിർമാതാക്കളായ ഹസ്സൽബ്ലാഡാണ് വൺ പ്ലസ് 9 സീരിസിന്റെ ക്യാമറ നിർമ്മിക്കുന്നത്. 1962ലെ നാസയുടെ പ്രോജക്ട് മെർക്കുറിയെന്ന ബഹിരാകാശ ധൗത്യത്തിൽ ഹസ്സൽബ്ലാഡ് 500C ക്യാമറകളാണ് ഉപയോഗിച്ചത്. തുടർന്ന് അപ്പോളോ-1 അടക്കമുള്ള ബഹിരാകാശ ധൗത്യത്തിലും ഹസ്സൽബ്ലാഡ് ക്യാമറകൾ ഉപയോഗിച്ചു. മുൻപ് മോട്ടറോള Z സീരിസിന്റെ ക്യാമറ നിർമ്മിച്ചതും ഹസ്സൽബ്ലാഡാണ്. പുതിയ മൊബൈൽ ക്യാമറ സിസ്റ്റം വികസിപ്പിക്കുന്നതിനായി ഹസ്സൽബ്ലാഡും വൺ പ്ലസ്സും 150 മില്യൺ ഡോളറിന്റെ മൂന്ന് വർഷത്തെ ഗവേഷണത്തിന് കരാറിൽ ഒപ്പിട്ടു.
വലിയ പ്രതീക്ഷകളോടെയാണ് വൺ പ്ലസ് 9 സീരീസ് 5ജി വരുന്നത്. വൺ പ്ലസ് 9 പ്രോയിൽ 4500 mAh ബാറ്ററിയും 1440p+ റെസല്യൂഷനോടെ 6.78" കർവിഡ് ഡിസ്പ്ലേയാണ് പ്രതീക്ഷിക്കുന്നത്.
No comments