Header Ads

Header ADS

മോദിയുടെ ഭവന പദ്ധതി പരസ്യത്തിൽ വീടില്ലാത്ത ലക്ഷ്മി: നാണംകെട്ട് കേന്ദ്രസർക്കാർ

ബംഗാളിലെ ചില പത്രങ്ങളിൽ ഫെബ്രുവരി 25ന്​   പ്രധാനമന്ത്രി ആവാസ്​ യോജന (പാർപ്പിട പദ്ധതി) പ്രകാരം 24 ലക്ഷം കുടുംബങ്ങൾക്ക്​ ബംഗാളിൽ വീട്​ ലഭിച്ചുവെന്ന് കേന്ദ്രസർക്കാർ പരസ്യം നൽകിയിരുന്നു. 'ആത്മനിർഭർ ഭാരത്​, ആത്മനിർഭർ ബംഗാൾ' എന്ന പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രവും വീട്​ ലഭിച്ചുവെന്ന്​ പറയുന്ന സ്​ത്രീയുടെ ചിത്രവും നൽകിയിരുന്നു. 'പ്രധാനമന്ത്രി ആവാസ്​ യോജന പ്രകാരം എനിക്കൊരു വീട്​, എന്‍റെ തലക്ക്​ മുകളിൽ ഒരു മേൽക്കൂര' എന്ന്​ സ്​ത്രീ പറയുന്നതായും ചിത്രീകരിച്ചിരുന്നു.
എന്നാൽ മോദിയുടെ പരസ്യത്തിൽ പി.എം.എ​.വൈ പദ്ധതിപ്രകാരം വീട്​ ലഭിച്ചുവെന്ന്​ പറയുന്ന സ്​ത്രീ കഴിയുന്നതാക​ട്ടെ ശുചിമുറി പോലുമില്ലാത്ത വാടക വീട്ടിലും. കൊൽക്കത്ത ബൗബാസർ പ്രദേശത്തെ മലങ്ക ലെയിനിൽ താമസിക്കുന്ന ലക്ഷ്​മി ദേവിയാണ്​ പരസ്യത്തിലുള്ള സ്​ത്രീ. 'ന്യൂസ്​ ലോണ്ട്രി' അടക്കമുള്ള മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ പരസ്യത്തിൽ പറയുന്നതുപോലെ തനിക്ക്​ യാതൊന്നും ലഭിച്ചിട്ടില്ലെന്ന്​ ലക്ഷ്​മി വ്യക്തമാക്കുകയായിരുന്നു. 'ആ ചിത്രത്തിലുള്ള സ്​ത്രീ ഞാനാണ്​. എന്നാൽ പരസ്യത്തെക്കുറിച്ച്​ തനിക്ക്​ യാതൊരു അറിവും ഉണ്ടായിരുന്നില്ല' -സ്​ത്രീ പ്രതികരിച്ചു.



കേന്ദ്ര സർക്കാറിന്‍റെ പദ്ധതിയിലൂടെ തനിക്ക്​ വീട്​ ലഭിച്ചിട്ടില്ല. ബാഹുബസാറിൽ 500 രൂപ വാടക നൽകി ഒറ്റമുറിയെടുത്താണ്​ ഞാനും ആറംഗ കുടുംബവും കഴിയുന്നത്​. രാത്രിയിൽ കുട്ടികൾ അകത്ത്​ കിടന്നുറങ്ങു​മ്പോൾ ഞങ്ങൾ വഴിയോരത്ത്​ കിടക്കാൻ നിർബന്ധിതരാകും' -ലക്ഷ്​മി പറഞ്ഞു. ഒരു കിടക്കയും റെഫ്രിജറേറ്റും മാത്രമാണ്​ ആ ഒറ്റമുറി വീട്ടിലെ ആകെ സമ്പാദ്യം.

'ഞങ്ങ​ൾക്കൊരു ശുചിമുറി പോലുമില്ല' -ലക്ഷ്​മി കൂട്ടിച്ചേർത്തു. തനിക്ക്​ വീട്​ ലഭിച്ചുവെന്ന വാർത്ത നിഷേധിച്ച ലക്ഷ്​മി അയൽവാസികൾ പറഞ്ഞതിന്​ ശേഷമാണ്​ പരസ്യത്തിൽ ചിത്രം വന്നതുപോലും അറിയുന്നതെന്നും കൂട്ടിച്ചേർത്തു. 'എന്‍റെ ചിത്രം പത്രത്തിൽ കണ്ട​പ്പോൾ ഞാൻ ഭയന്നു. ചിത്രം എപ്പോൾ എടുത്തു​വെന്നോ ആരെടുത്തുവെന്നോ എനിക്ക്​ അറിയില്ല' -ലക്ഷ്​മി കൂട്ടിച്ചേർത്തു.

No comments

Powered by Blogger.