Header Ads

Header ADS

ഇത് കോൺഗ്രസ്സോ അതോ ബിജെപി തന്നെയോ..?



ഏത് രീതിയിലും അധികാരത്തിൽ എത്തണം. അതിന് ബിജെപി പറയുന്നതിലും വലിയ "വർഗ്ഗീയത"പറഞ്ഞാലും, പ്രചരിപ്പിച്ചാലും, പ്രചാരണായുദ്ധം ആക്കിയാലും കുഴപ്പമില്ല. "ശബരിമല സ്ത്രീ പ്രവേശനം" എന്ന ഭൂരിപക്ഷ വർഗ്ഗീയ കാർഡാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ UDF ന്റെ മുഖ്യ പ്രചാരണ ആയുധം.
ഇത്തവണ അധികാരത്തിൽ എത്തിയില്ലെങ്കിൽ വലീയ തോതിലുള്ള കൊഴിഞ്ഞുപോക്ക് കോൺഗ്രസ്സിൽ ഉണ്ടാവുമെന്ന് കണ്ണൂരിൽ കെ.സുധാകരനും, ഇത്തവണ അധികാരം കിട്ടിയില്ലെങ്കിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന കോൺഗ്രസ്സ് കേരളത്തിൽ ചരിത്രത്തിന്റെ ഭാഗമാവുമെന്ന് കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞതും വെറുതെ അല്ല. തുടർഭരണം ഉണ്ടാവുമെന്ന ഭയം UDF ക്യാമ്പിനെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. അങ്ങനെ ഒരു തുടർഭരണം ഉണ്ടായാൽ അത് കോൺഗ്രസ്സിന്റെ അസ്തിത്വത്തെ തന്നെ ബാധിക്കും എന്നും സംസ്ഥാന ദേശീയ നേതാക്കൾക്ക് ബോദ്യമായിട്ടുണ്ട്.
ഈ പ്രതിസന്ധികൾക്ക് ഇടയിൽ അയ്യപ്പ ഭക്തരുടെ വോട്ട് ഉറപ്പിക്കാൻ "വിശ്വാസ സംരക്ഷണത്തിന് നിയമ നിർമ്മാണം; UDF ന്റെ ഉറപ്പ്" എന്ന് അവസാനിക്കുന്ന വീഡിയോയാണ് പുറത്തിറക്കിയതും, ശക്തമായ പ്രതിഷധത്തെ തുടർന്ന് പിൻവലിച്ചതും. മതധ്രുവീകരണവും വിദ്വേഷവും ജനിപ്പിക്കുന്ന രീതിയിലായിരുന്നു വീഡിയോ.
നിലവിൽ ശബരിമല കേസ് സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണ്. ആ വിഷയത്തിലാണ് UDF അധികാരത്തിൽ എത്തിയാൽ നിയമ നിർമാണം നടത്തുമെന്ന് വീഡിയോ വാഗ്ദാനം ചെയ്യുന്നത്.

No comments

Powered by Blogger.