Header Ads

Header ADS

ബിജെപിയുടെ ഒപ്പിടാത്ത നാമനിർദ്ദേശ പത്രികകൾ

കേരളത്തിലെ ആകെ 140 നിയമസഭാ മണ്ഡലങ്ങളിൽ 115 ഇടത്താണ് ബിജെപി മത്സസരിക്കുന്നത്. ബാക്കി 25 സീറ്റിൽ ഘടക കക്ഷികളും. മൊത്തം 140 നാമനിർദ്ദേശ പത്രികകളിൽ മൂന്നെണ്ണം ഒഴികെ മറ്റെല്ലാ പത്രികകളും സ്വീകരിച്ചു. തള്ളിയ മൂന്നെണ്ണവും ബിജെപിയുടെ പത്രികകളും. അതിൽ തലശ്ശേരിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനിരിക്കെയാണ് ജില്ലാ പ്രസിഡന്റായ ബിജെപി സ്ഥാനാർഥിയുടെ നാമനിർദ്ദേശ പത്രിക പാർട്ടി അധ്യക്ഷന്റെ ഒപ്പ് ഇല്ലാ എന്ന കാരണത്താൽ തള്ളിയത്. ഗുരുവായൂരിലും, ദേവികുളത്തും അതു തന്നെയാണ് കാരണം. മൂന്ന് സെറ്റ് അപേക്ഷകളാണ് സാധാരണ സമർപ്പിക്കുക. അതായത് 115 ബിജെപി സ്ഥാനാർഥികൾക്ക് വേണ്ടത് 345 സെറ്റ് പത്രികകളാണ്. ഒപ്പിടാൻ മറന്നതാണെങ്കിൽ, ഇവയൊക്കെ അതാത് ഇടങ്ങളിലേക്ക് അയക്കുന്നതിന് മുൻപ് കൃത്യമായി പരിശോധിക്കേണ്ടത് പാർട്ടി ഓഫീസിലെ ഉത്തരവാദിത്വപ്പെട്ടവരുടെ ജോലിയണ്. അതിൽ അവർ വീഴ്ച വരുത്തി. അതാത് ഇടങ്ങളിൽ പത്രിക സ്വീകരിച്ചവർ ഇതിൽ പാർട്ടി അധ്യക്ഷന്റെ ഒപ്പ് ഇല്ലെന്നുള്ള കാര്യം ശ്രദ്ധിക്കാത്തത് അതിലും വലിയ തെറ്റ്. 

രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിയുടെ സ്ഥാനാർഥികൾ ഇത്ര ലാഘവത്തോടെയാണോ ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നുന്നത്. ഇവരാണോ നിയമാസഭകളിൽ വന്ന് നമുക്ക് വേണ്ടി നിയമനിർമാണം നടത്താൻ പോകുന്നത്. 
ഒരു നാമനിർദ്ദേശ പത്രിക കൃത്യമായി പൂരിപ്പിച്ച് സമർപ്പിക്കാൻ കഴിയാത്തവരാണോ ഭരണം കയ്യാളാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. ബിജെപിയുടെ ഈ വീഴയെ LDF ഉം UDF ഉം പരസ്പരം രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് ഈ മൂന്ന് മണ്ഡലങ്ങളിലും സ്ഥാനാർഥികൾ ഇല്ലെങ്കിൽ, അവിടങ്ങളിലെ വോട്ട്, ശബരിമല വിഷയത്തിൽ ഒരേ നിലപാടും മറ്റ് വിഷയങ്ങളിൽ ബിജെപിയുടെ ഏതാണ്ട് അതേ നിലപാടും സ്വീകരിക്കുന്ന UDF ന് ലഭിക്കാനാണ് സാദ്ധ്യത. അങ്ങിനെ സംഭവിച്ചാൽ LDF ന്റെ സിറ്റിങ് സീറ്റായ ഈ മൂന്ന് ഇടത്തും UDF സ്ഥാനാർത്ഥി ജയിക്കും. എന്തെന്നാൽ കഴിഞ്ഞ തവണ പോൾ ചെയ്ത വോട്ടിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് അതാണ്. 

2016നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലും മൂന്ന് മുന്നണികൾക്ക് ലഭിച്ച വോട്ടും വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷവും 

തലശ്ശേരി

എൽഡിഎഫ്-70741
യുഡിഎഫ്-36224
എൻഡിഎ -22125
ജയിച്ചത് എൽഡിഎഫ് സ്ഥാനാർഥി - എഎൻ ഷംസീർ, ഭൂരിപക്ഷം :34117

ഗുരുവായൂർ

എൽഡിഎഫ്-66088
യുഡിഎഫ്-50990
എൻഡിഎ -25490
ജയിച്ചത് എൽഡിഎഫ് സ്ഥാനാർഥി - കെവി അബ്ദുൾഖാദർ, ഭൂരിപക്ഷം:15098

ദേവികുളം

എൽഡിഎഫ്-49510
യുഡിഎഫ്-43728
എഐഎഡിഎംകെ -11613
എൻഡിഎ -9592
ജയിച്ചത് എൽഡിഎഫ് സ്ഥാനാർഥി - എസ് രാജേന്ദ്രൻ, ഭൂരിപക്ഷം 5782

തലശ്ശേരിയിൽ മാത്രമാണ് NDAയ്ക്ക് LDF സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തെക്കാൾ കുറവ് വോട്ട് ഉള്ളത്. എന്നാൽ അത് ഇത്തവണ കൂടാനുള്ള സാധ്യതയുമുണ്ട്. അതും തലശ്ശേരിയിൽ LDFന് വെല്ലുവിളിയാണ്. മറ്റ് രണ്ട് മണ്ഡലത്തിലും വിജയിച്ച LDF സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തേക്കാൾ വോട്ട് NDAയ്ക്ക് ഉണ്ട്. ഇത് കൃത്യമായി UDFന് ലഭിച്ചാൽ UDF സ്ഥാനാർഥിയുടെ വിജയം സുനിശ്ചിതമാണ്. 

അതിനാലാണ്, NDA സ്ഥാനാർഥികളുടെ  പത്രിക തള്ളിയ ഉടനെ സിപിഎം സംസ്ഥാന നേതാക്കൾ തന്നെ UDF - NAD അവിശുദ്ധ കൂട്ട് കേട്ടാണ് ഇതെന്ന ആരോപണവുമായി രംഗത്തെത്തിയത്. 

ഈ മണ്ഡലങ്ങളിൽ UDF സ്ഥാനാർഥികൾ വിജയിച്ചാൽ, അവർക്ക് ലഭിക്കുന്ന വോട്ട് ബിജെപിയുടെ വോട്ട് ഷെയറിന് ആനുപതികമാണെങ്കിൽ LDFന്റെ ആരോപണം ശരിയാണെന്ന് വരും. 

No comments

Powered by Blogger.