ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു, കേന്ദ്ര നേതൃത്വവുമായി നാളെ കൂടിക്കാഴ്ച
ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതൃത്വം. സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്‍റ് കെ.പി മുത്തുകോയ എന്നിവരാണ് കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലെത്തിയത്. തിങ്കളാഴ്ച ഈ ദ്വീപ് നേതാക്കൾ ബിജെപി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളില്‍ നേതാക്കള്‍ അതൃപ്തി അറിയിച്ചിരുന്നു. നിലവിലെ നിയമങ്ങൾ മാറ്റണമെന്നാണ് ദ്വീപിലെ ബി.ജെ.പിയുടെയും നിലവിലെ നിലപാട്. നിലവിൽ ദ്വീപിൽ യാത്രാ വിലക്ക് നിലവിലുണ്ട്. കരയിൽനിന്ന് ദ്വീപിലേക്കുള്ള യാത്രയ്ക്കായി എ.ഡി.എമ്മിൻ്റെ അനുമതി ആവശ്യമാണ്.
പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച 'സേവ് ലക്ഷദ്വീപ്' ഫോറത്തിന്‍റെ കോര്‍ കമ്മറ്റി യോഗം കൊച്ചിയില്‍ ചേരും. മറ്റന്നാള്‍ ചേരുന്ന യോഗത്തില്‍ കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇതിനിടെ ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി കൂടുതൽ മുൻ അഡ്മിനിസ്ട്രേറ്റർമാർ രംഗത്ത് എത്തി.
അതേസമയം, ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം ദ്വീപിൽ തുടരുകയാണ്. അഡ്മിനിസ്ട്രേറ്റര്‍ക്കും കലക്ടര്‍ക്കുമെതിരെ പ്രതിഷേധിച്ചതിന് ഇന്നലെ 11 പേരെ കൂടി അറസ്റ്റ് ചെയ്തു. കില്‍ത്താനില്‍ കലക്ടറുടെ കോലം കത്തിച്ച 12 പേരെ നേരത്തെ റിമാന്‍റ് ചെയ്തിരിക്കുകയാണ് . ദ്വീപില്‍ ജയിലുകളില്ലാത്തതിനാല്‍ ഈ 23 പേരെയും കമ്യൂണിറ്റി ഹാളിലാണ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
പ്രതിഷേധങ്ങള്‍ കത്തി നില്‍ക്കെ അഡ്മിനിസ്ട്രേറ്റര്‍ അടുത്ത ദിവസം തന്നെ ദ്വീപിലെത്തുമെന്ന് സൂചനയുണ്ട്. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനായാണ് അഡ്മിനിസ്ട്രേറ്റര്‍ എത്തുന്നത്. ഇതിനിടെ കലക്ടര്‍ എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മൂന്ന് ഓക്സിജന്‍ പ്ലാന്റുകള്‍ ദ്വീപിലുള്ളതായി പറഞ്ഞിരുന്നു. ഇത് വാസ്തവ വിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികൾ ആരോപിക്കുന്നു. പ്ലാന്‍റിനുള്ള പുതിയ ടെന്‍ഡര്‍ ഇപ്പോഴാണ് വിളിച്ചതെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു.
The central leadership summoned bjp leaders in Lakshadweep to Delhi. State President Abdul Khader and Vice President K P Muthukoya arrived in Delhi for a meeting with the central leadership. The island leaders will meet BJP central leaders on Monday. The leaders had expressed displeasure over the actions of island administrator Praful Patel. The BJP's current stand on the island is that the current rules should be changed. A travel ban is currently in place on the island. ADM approval is required for travel from land to island.
No comments