Header Ads

Header ADS

രാജ്യത്ത് വിഡിയോ കോൾ ആപ്പുകൾ വിലക്കിയേക്കും

പുതിയ ഐടി നിയമങ്ങൾ നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്ന വിഡിയോ കോൾ ആപ്പുകൾ വിലക്കിയേക്കുമെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. സ്കൈപ്പ്, ഫെയ്സ്ബുക് മെസഞ്ചർ, വാട്സാപ് പോലുള്ള ഇൻ്റെർനെറ്റ് അധിഷ്ഠിത  കോളിങ് ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാൻ സർക്കാർ നീക്കം നടത്തുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. വാട്സാപ്, ഫെയ്‌സ്ബുക് മെസഞ്ചർ, സ്കൈപ്പ് തുടങ്ങിയ വിഡിയോ കോളിങ് ആപ്ലിക്കേഷനുകളെ തങ്ങളുടെ നിയന്ത്രണ പരിധിയിൽ കൊണ്ടുവരാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. രാജ്യസുരക്ഷ മുൻനിർത്തിയാണ് ഈ നടപടി സ്വീകരിക്കുന്നതെന്നും ആപ്പുകൾക്ക് ലൈസൻസിങ് സംവിധാനം തയാറാക്കുന്നതിനുമുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അഭിപ്രായം തേടിയതായും ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. വിഡിയോ കോളിങ് ആപ്പുകൾക്കും രാജ്യത്ത് പ്രവർത്തിക്കാൻ ലൈസൻസിങ് നടപ്പിലാക്കാനാണ് പദ്ധതി. ഇതിനായി ടെലികോം കമ്പനികളെ പോലെ തന്നെ വിഡിയോ കോളിങ് ആപ്പുകളും ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിൻ്റെ  കീഴിൽ കൊണ്ടുവരും. ടെലികോം കമ്പനികൾ ചെയ്യുന്നത് പോലെ വിഡിയോ കോളിങ് ആപ്പുകളും ആവശ്യം വരുമ്പോൾ സർക്കാർ ഏജൻസികൾക്ക് വിവരങ്ങൾ നൽകണമെന്നാണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞത്.

അതേസമയം, ഉപയോക്താക്കളുടെ കോൾ, മെസേജിങ് വിവരങ്ങൾ എന്നിവ  നല്‍കുന്ന കാര്യത്തിൽ ഫെയ്‌സ്ബുക്കിൻ്റെ ഉടമസ്ഥതയിലുള്ള വാട്സാപ് അടക്കമുള്ള സമൂഹ്യ  മാധ്യമ കമ്പനികളുമായി കേന്ദ്ര സർക്കാർ തർക്കത്തിലാണ്. മെസേജിങ് ആപ്ലിക്കേഷന്റെ പുതുക്കിയ സ്വകാര്യതാ നയത്തിനെതിരെ വാട്‌സപ്പും സർക്കാരും തമ്മിൽ നിയമപോരാട്ടത്തിലാണ്.  വോയ്സ്, വിഡിയോ കോളിങ് ആപ്പുകളെ നിയന്ത്രിക്കണമെന്ന് നേരത്തെ തന്നെ ടെലികോം കമ്പനികൾ ട്രായിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത്തരമൊരു വിലക്ക് സാധ്യമല്ലെന്നാണ് അന്നൊക്കെ ട്രായി അറിയിച്ചിരുന്നത്. വിഡിയോ കോളിങ് ആപ്പുകൾ വന്നതോടെ ടെലികോം കമ്പനികളുടെ വരുമാനം കുത്തനെ കുറഞ്ഞു. മെസേജ്, കോളുകൾ എന്നിവയ്ക്ക് മിക്കവരും ഇൻ്റെർനെറ്റ് അധിഷ്ഠിത ആപ്പുകളാണ് ഉപയോഗിക്കുന്നത്. വിഡിയോ കോളിങ് ആപ്ലിക്കേഷനുകൾ നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഒരാഴ്ച മുൻപ് തന്നെ തേടിയതായി ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയ അധികൃതർ പറഞ്ഞു. എന്നാൽ, ട്രായിയുടെ ഈ നീക്കത്തോട് യോജിക്കുന്നില്ലെന്നാണ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ മിക്ക ഉദ്യോഗസ്ഥരും പ്രതികരിച്ചതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

It is reported that video call apps currently operating in the country may be banned along with the implementation of new IT laws. Reports in this regard have been released by the national media. An unconfirmed report said the government is moving to regulate Internet-based calling applications such as Skype, Facebook Messenger and WhatsApp. It is learnt that the Department of Telecommunications (DOT) is considering bringing video calling applications like WhatsApp, Facebook Messenger and Skype under their control. The Economic Times reported that the measure was being taken in the interest of national security and the Telecommunication Ministry had sought feedback from the Union Home Ministry before preparing a licensing system for apps. The plan is to implement licensing for video calling apps to operate in the country. For this purpose, video calling apps will be brought under the Ministry of Telecommunication, just like telecom companies. A government official said that video calling apps should also provide information to government agencies when required, as telecom companies do.

No comments

Powered by Blogger.