ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയം നാളെ കേരള നിയമസഭ പാസാക്കും
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കേരളാ നിയമസഭയിൽ അവതരിപ്പിക്കും. ലക്ഷദ്വീപിന്‍റെ സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ട്. ലക്ഷദ്വീപ്കാരുടെ ജീവനും ഉപജീവന മാർഗ്ഗവും സംരക്ഷിക്കാൻ കേന്ദ്രം ഇടപെടണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന പ്രമേയം ബിജെപിയ്ക്ക് നിയമസഭയിൽ അംഗങ്ങൾ ഇല്ലാത്തതിനാൽ ഐക്യകണ്‌ഠേന പാസാക്കും.
ലക്ഷദ്വീപിന്‍റെ ഭാവി ഇരുളടഞ്ഞതായിരിക്കുമെന്ന് ആശങ്ക രാജ്യത്തെ ജനങ്ങൾക്കുണ്ട്. ലക്ഷദ്വീപുമായി അടുത്ത ബന്ധം പുലർത്തുന്ന സംസ്ഥാനമാണ് കേരളം, ലക്ഷദ്വീപിൻ്റെ മെയിൻലാൻഡും ഹൈക്കോടതിയും കേരളമാണ്,. കേരളവുമായി വ്യാവസായികമായും മറ്റു ആവശ്യങ്ങൾക്കും ലക്ഷദ്വീപ് കേരളത്തെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ലക്ഷദ്വീപുകാർ എല്ലാ അർത്ഥത്തിലും കേരളീയരുടെ സഹോദരങ്ങളാണ്, അതിന് കോട്ടം തട്ടുന്ന രീതിയിലുള്ള ബിജെപി സർക്കാരിൻ്റെയും അഡ്മിനിസ്ട്രേറ്ററുടെയും ഭാഗത്തു നിന്നുണ്ടാകുന്നത്. അതുകൊണ്ടു തന്നെ കേന്ദ്രം ഇടപെട്ടുകൊണ്ട് പ്രഫുൽ ഖോഡ പട്ടേലിനെ ആ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കേരളം പ്രമേയത്തിലൂടെ ആവശ്യപ്പെടും.
Chief Minister Pinarayi Vijayan will move a resolution in the Kerala Assembly tomorrow to remove the Lakshadweep administrator. The center has a responsibility to protect the feature of Lakshadweep. The resolution will also demand that the center intervene to protect the lives and livelihoods of Lakshadweep people. The resolution moved by Chief Minister Pinarayi Vijayan will be passed unanimously as the BJP does not have members in the Assembly.
No comments