മമതയ്ക്ക് കാർക്കശ്യവും അഹങ്കാരവും - യോഗത്തിൽ പങ്കെടുക്കാതെ, മോദിയെ അരമണിക്കൂർ കാത്തുനിർത്തി
യാസ് ചുഴലിക്കാറ്റിൻ്റെ കെടുതികൾ വിലയിരുത്തുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബംഗാളിൽ നടന്ന യോഗത്തിൽനിന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നതിൽ അതൃപ്തിയുമായി കേന്ദ്ര സർക്കാർ. ദുരിതബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രിയുടെ വിമാനം ലാൻഡുചെയ്ത എയർബേസിൽ 15 മിനിറ്റ് നേരം മോദിയുമായി കൂടിക്കാഴ്ച നടത്തുക മാത്രമാണു മമത ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബംഗാൾ ഗവർണർ ജഗദീപ് ധൻഖറിനെയും അരമണിക്കൂറോളം മമത കാത്തുനിർത്തിയതായി കേന്ദ്ര സർക്കാർ ആരോപിക്കുന്നു. ‘മുഖ്യമന്ത്രി മമത കാർക്കശ്യവും അഹങ്കാരവുമുള്ളയാളാണ്. ഇവർ സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചു ശ്രദ്ധിക്കാത്ത വ്യക്തിയുമാണ്. അവരുടെ ഈ പെരുമാറ്റത്തിലൂടെ ഫെഡറലിസത്തിന് വളരെ വലിയ തിരിച്ചടി നേരിട്ടു. പ്രകൃതിദുരന്തത്തിനിടയിലും അവരുടെ പെരുമാറ്റം നിന്ദ്യവും, താഴ്ന്ന നിലവാരത്തിലുള്ള രാഷ്ട്രീയവുമാണ് പ്രകടിപ്പിച്ചത്’– സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമന്ത്രിയെ ബഹിഷ്കരിക്കുകയാണു മമത ചെയ്തതെന്നു ബംഗാൾ ഗവർണർ ജഗദീപ് ധൻകർ ആരോപിച്ചു. യോഗത്തിന്റേതായി ഗവർണർ ട്വീറ്റ് ചെയ്ത ഫോട്ടോയിൽ പ്രധാനമന്ത്രി, ബിജെപി നേതാവ് സുവേന്ദു അധികാരി, ഉദ്യോഗസ്ഥർ എന്നിവരെയും ഒഴിഞ്ഞ കസേരകളും കാണാം. ബംഗാളിലും ഒഡീഷയിലും ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വിലയിരുത്താൻ വ്യോമനിരീക്ഷണം നടത്തിയശേഷമാണു പ്രധാനമന്ത്രി ബംഗാളിലെ കലൈകുണ്ട എയർ ബേസിൽ എത്തിയത്.
At the Review Meet by PM #CycloneYaas to assess damage caused. CM and officials @MamataOfficial did not participate.
— Governor West Bengal Jagdeep Dhankhar (@jdhankhar1) May 28, 2021
Such boycott bot in consonance with constitution and federalism.
Certainly by such actions neither public interest nor interest of state has been served. pic.twitter.com/59P11OBaAe
അവലോകന യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയപ്പോൾ ബംഗാൾ സർക്കാരിൻ്റെ ഭാഗത്ത്നിന്ന് ആരും തന്നെ ഉണ്ടായിരുന്നില്ല. ഈ യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും റിപ്പോർട്ട് കൈമാറിയ ശേഷം മമത അവിടെനിന്നു പോവുകയായിരുന്നു. ‘താങ്കൾ എന്നെ കാണാൻ ആഗ്രഹിച്ചതിനാലാണു വന്നത്. ഞാനും ചീഫ് സെക്രട്ടറിയും ഈ റിപ്പോർട്ട് സമർപ്പിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്കു ദിഘയിൽ മറ്റൊരു യോഗമുണ്ട്. അവിടേക്കു പോകാൻ അനുമതി തേടുന്നു’ എന്നാണു മമത പറഞ്ഞതെന്നാണു റിപ്പോർട്ട്.
രൂക്ഷമായ വാക്പോര് നടന്ന ബംഗാൾ തിരഞ്ഞെടുപ്പിനുശേഷം മോദിയുടെയും മമതയുടെയും ആദ്യ മുഖാമുഖമായിരുന്നു ഇതെന്ന പ്രത്യേകതയുമുണ്ടായിരുന്നു ഈ കൂടിക്കാഴ്ചയ്ക്ക്.
The Union Government is unhappy that Bengal Chief Minister Mamata Banerjee has stayed away from the meeting in Bengal chaired by Prime Minister Narendra Modi to assess the aftereffects of Cyclone Yaas. After conducting aerial surveillance of the affected areas, Mamata was only meeting Modi for 15 minutes at the airbase where the Prime Minister's plane landed.
The central government has alleged that Mamata kept Prime Minister Narendra Modi and Bengal Governor Jagadeep Dhankhar waiting for half an hour. "Chief Minister Mamata is rigid and arrogant. They are also a person who does not care about the welfare of the people of his own state. Federalism suffered a very major setback with this behaviour of theirs. In the midst of the natural calamity, their behaviour was expressed by contemptuous and low-level politics'– government sources said.
Bengal Governor Jagadeep Dhankar alleged that Mamata was boycotting the Prime Minister. The photo tweeted by the Governor of the meeting shows the Prime Minister, BJP leader Suvendu Adhikari and officials as well as empty chairs. The Prime Minister arrived at Kalaikunda Air Base in Bengal after conducting aerial surveillance to assess the cyclone damage in Bengal and Odisha.
No comments