Header Ads

Header ADS

കോവിഡ് കാലത്ത് വെല്ലുവിളിയായി ഇന്ധനവില വർധന

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു.  പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് ഉയർത്തിയത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വില വീണ്ടും വർധിപ്പിച്ചത്. കേരളത്തിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 93.51 രൂപയാണ് വില. ഡീസലിന് 88.25 രൂപയും.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91.49 രൂപയാണ് വില. ഡീസലിന് 86.29 രൂപയും. കോഴിക്കോട് പെട്രോളിന് 91.87 രൂപയും ഡീസലിന് 86.70 രൂപയുമാണ് ഇന്നത്തെ വില. മെട്രോ നഗരമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 91.53 രൂപയാണ് വില. ഡീസലിന് 82.06 രൂപയും. മുംബൈയിൽ പെട്രോൾ ലിറ്ററിന് 97.86 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 89.17 രൂപയും.
നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി എണ്ണക്കമ്പനികൾ ഇന്ധന വില വർധന താത്കാലികമായി നിർത്തിവച്ചിരുന്നു. ഏപ്രില്‍ 15നായിരുന്നു എണ്ണ കമ്പനികൾ അവസാനമായി വില കുറച്ചത്. അന്ന് പെട്രോളിനും ഡീസലിനുമായി 15 പൈസയായിരുന്നു കുറച്ചിരുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മെയ് നാല് മുതലാണ് വില വീണ്ടും കൂട്ടാൻ തുടങ്ങിയത്.
മെയ് നാല് മുതൽ ഏഴ് വരെ തുടർച്ചയായ നാല് ദിവസം ഇന്ധന വിലയിൽ വലിയ വർധനയാണ് ഉണ്ടായത്. നാല് ദിവസംകൊണ്ട് പെട്രോളിന് ഒരു രൂപ 9 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് ഉയർന്നത്. അതേസമയം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സർവകാല റെക്കോർഡിലാണ്.
കൂടാതെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലുമാണ്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സർവകാല റെക്കോർഡാണ് നിലവിലെ ഇന്ധന വില‌ മറികടന്നിരിക്കുന്നത്.
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ആഗോള ക്രൂഡ് ഓയിൽ വിലയും ഡോളർ വിനിമയ നിരക്കും ഉയർന്നു. ഒരു ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) ഇന്ന് 68.64 ഡോളറാണ് വില. 73.63 രൂപയിലാണ് ഡോളർ വിനിമയം നടക്കുന്നത്.

Petrol and diesel prices have been increased again in the country. Petrol was raised by 26 paise and diesel by 35 paise. Fuel prices were increased again after a gap of two days. In Kerala today, a litre of petrol is priced at Rs 93.51. 88.25 rupees for diesel.







No comments

Powered by Blogger.