Header Ads

Header ADS

ഇസ്രായേൽ വേട്ട - പാലസ്​തീൻ ജനതക്ക് ഐക്യദാർഢ്യവുമായി എസ്​.എഫ്.​ഐയും കെ.എസ്​.യു വും



ഇസ്രയേൽ സേനയുടെ അതിക്രമം തുടർച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന പാലസ്​തീൻ ജനതക്ക്​ ഐക്യദാർഡ്യവുമായി എസ്​.എഫ്​.ഐയും കെ.എസ്​.യുവും. മസ്​ജിദ് അഖ്​സ പള്ളിയിൽ ഇരച്ചുകയറിയുള്ള ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധമുയർത്തിയാണ്​ വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയത്​.

പതിറ്റാണ്ടുകളായി ഇസ്രയേൽ തുടരുന്ന ആർത്തി പൂണ്ട ഈ കാടത്തത്തിന് അറുതി വരേണ്ടതായുണ്ട്. പാലസ്തീൻ ജനതയ്ക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവും , പ്രസിഡൻറ്​ വി .എ വിനീഷ് എന്നിവർ അറിയിച്ചു.

ഫലസ്തീനിലെ മസ്ജിദുൽ അഖ്സ പള്ളിയിലേക്ക് ഇസ്രായേൽ പട്ടാളം ഇരച്ചുകയറി നടത്തിയ ആക്രമണം അത്യന്തം ഭീകരമാണെന്ന് കെ.എസ്​.യു ഫേസ്ബുക്ക് പോസ്​റ്റിൽ പറഞ്ഞു.

പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം : എസ്. എഫ്.ഐ

പാലസ്തീൻ ജനതയ്ക്കു നേരെ ഇസ്രയേൽ സേനയുടെ അതിക്രമം തുടർന്നുകൊണ്ടിരിക്കയാണ്. ഒരു രാജ്യത്തെ ജനതയുടെ സ്വൈര്യ ജീവിതത്തിന്റെ സകല സാധ്യതകളെയും തകർത്തെറിഞ്ഞു കൊണ്ടു തുടർച്ചയായി മനസാക്ഷിയില്ലാത്ത അതിക്രമങ്ങൾ നടത്തുകയാണ്. ലോകത്ത് മനുഷ്യത്വം മരിക്കാത്ത മനസ്സുകൾക്കെല്ലാം പാലസ്തീൻ ജനതയുടെ പിറന്ന മണ്ണിൽ ആത്മഭിമാനത്തോടെ ജീവിക്കുന്നതിനായുളള നിലവിളികൾ വേദന ജനിപ്പിച്ചു കൊണ്ടിരിക്കയാണ്. പതിറ്റാണ്ടുകളായി ഇസ്രയേൽ തുടരുന്ന ആർത്തി പൂണ്ട ഈ കാടത്തത്തിന് അറുതി വരേണ്ടതായുണ്ട്. പാലസ്തീൻ ജനതയ്ക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് , പ്രസിഡന്റ് വി.എ വിനീഷ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം : എസ്. എഫ്.ഐ പാലസ്തീൻ ജനതയ്ക്കു നേരെ ഇസ്രയേൽ സേനയുടെ അതിക്രമം തുടർന്നുകൊണ്ടിരിക്കയാണ്. ഒരു...

Posted by SFI Kerala on Tuesday, 11 May 2021

കെ.എസ്​.യുവി​ന്റെ ഐക്യദാർഡ്യ പോസ്​റ്റി​ന്റെ പൂർണരൂപം


പാലസ്തീനിലെ മസ്ജിദുൽ അഖ്സ പള്ളിയിലേക്ക് ഇസ്രായേൽ പട്ടാളം ഇരച്ചുകയറി നടത്തിയ ആക്രമണം അത്യന്തം ഭീകരമാണ്..!
പലസ്തീൻ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം..!

പാലസ്തീനിലെ മസ്ജിദുൽ അഖ്സ പള്ളിയിലേക്ക് ഇസ്രായേൽ പട്ടാളം ഇരച്ചുകയറി നടത്തിയ ആക്രമണം അത്യന്തം ഭീകരമാണ്..! പലസ്തീൻ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം..! #KSU #KSUstatecommittee

SFI and KSU  expressing solidarity with the Palestinian people in their Facebook posts. The note also states that a series of conscientious atrocities are being committed by destroying all possibilities of the life of the people of a country.

This greedy savagery that Israel has continued for decades has to come to an end. SFI state secretary K M Sachin Dev and President V A Vinish said they were strongly protesting against the atrocities being committed against the Palestinian people and expressed solidarity with the Palestinian people.

The KSU said in a Facebook post that the israeli army's storm into the Masjid-ul-Aqsa mosque in Palestine was extremely terrible. 

No comments

Powered by Blogger.