പുതിയ വിമാനവാഹിനി കപ്പലിൻ്റെ ശേഷി ആളക്കാന്‍ ഉഗ്രസ്‌ഫോടനം. 3.9 തീവ്രതയില്‍ ഭൂകമ്പം
അമേരിക്കൻ നാവികസേന തങ്ങളുടെ ഏറ്റവും പുതിയ വിമാന വാഹിനി കപ്പലായ യുഎസ്എസ് ജെ ആർ ഫോര്‍ഡിൻ്റെ പ്രധിരോധ ശേഷി പരീക്ഷിക്കാന്‍ ഉഗ്രസ്‌ഫോടനം നടത്തി. സ്‌ഫോടനത്തെ തുടർന്ന് 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വിമാന വാഹിനി കപ്പലിൻ്റെ സ്ഫോടനത്തെ പ്രതിരോധിക്കാനുള്ള കരുത്ത് മനസ്സിലാക്കാനുള്ള പരീക്ഷണങ്ങളുടെ ഭാഗമായാണ് കടലില്‍ കപ്പലിനോട് ചേര്‍ന്ന് ശക്തമായ സ്‌ഫോടനം നടത്തിയത്.
ഫ്‌ളോറിഡയില്‍ നിന്ന് 100 മൈല്‍ അകലെ അറ്റ്ലാൻറ്റിക് സമുദ്രത്തിലാണ് പരീക്ഷണ സ്‌ഫോടനം നടത്തിയത്. കഠിനമായ യുദ്ധസാഹചര്യങ്ങളെ നേരിടാനുള്ള കപ്പലിൻ്റെ കരുത്ത് പരിശോധിക്കുന്നതിനാണ് സ്‌ഫോടനം നടത്തിയുള്ള പരീക്ഷണം. കപ്പലുകള്‍ക്ക് സമീപം നിയന്ത്രിത സ്‌ഫോടനങ്ങള്‍ നടത്തുന്നതിലൂടെ കപ്പലിന്റെ അപകടസാധ്യതകള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു.
#ICYMI USS Gerald R. Ford @Warship78 completes the 1st explosive event of Full Ship Shock Trials! Continuing the mission #NavyReadiness pic.twitter.com/Tx3w3c7eCm
— U.S. Navy (@USNavy) June 20, 2021
സ്‌ഫോടനത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ യുഎസ് നാവികസേന പുറത്തുവിട്ടു. ഫസ്റ്റ് ക്ലാസ് കപ്പലെന്നറിയപ്പെടുന്ന യുഎസ് നാവികസേനയുടെ ഏറ്റവും നൂതനമായ വിമാനവാഹിനി കപ്പലാണ് യുഎസ്എസ് ജെറാള്‍ഡ് ആര്‍.ഫോര്‍ഡ്. ആധുനിക കമ്പ്യൂട്ടര്‍ മോഡലിങ് രീതികള്‍ ഉപയോഗിച്ചാണ് ഈ കപ്പൽ രൂപകല്‍പ്പന ചെയ്തിരുക്കുന്നത്.
— U.S. Navy (@USNavy) June 20, 2021
സ്‌ഫോടനത്തിന് ശേഷം കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റും. പരിസ്ഥിതിക്കും സമുദ്രജീവികള്‍ക്കും കാര്യമായ പോറല്‍ സംഭവിക്കാത്ത രീതിയില്‍ലാണ് പരീക്ഷണം നടത്തിയതെന്നാണ് യുഎസ് നാവികസേനയുടെ വിശദീകരണം. വിവിധ ഘട്ടങ്ങളിലായിട്ടാണ് കപ്പലിൻ്റെ ശേഷി പരിശോധിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടത്തുക. ആദ്യത്തേതാണ് വെള്ളിയാഴ്ച സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു നടന്നതെന്നും അധികൃതര്‍ പറഞ്ഞു.
The aircraft carrier USS Gerald R. Ford (CVN 78) completes the first scheduled explosive event of Full Ship Shock Trials while underway in the Atlantic Ocean, June 18, 2021. The U.S. Navy conducts shock trials of new ship designs using live explosives to confirm that our warships can continue to meet demanding mission requirements under harsh conditions they might encounter in battle.
No comments