കുഞ്ഞുങ്ങൾക്ക് ചൈൽഡ് സീറ്റ് നിർബന്ധം ആക്കുന്നത് എന്തിന് എതിർക്കപ്പെടണം.
കാർ ആരുടെയാ..? നമ്മുടെ.
കാർ ഓടിക്കുന്നത് ആരാ..? നമ്മൾ ഒക്കെ തന്നെ.അപകടം ഉണ്ടാവുന്നത് എന്തുകൊണ്ട്? നമ്മുടെ വണ്ടിയുടെയോ ഓടിക്കുന്ന ആളുടെയോ എതിരെ വരുന്ന വണ്ടിയുടെയോ അത് ഓടിക്കുന്ന ആളുടെയോ കുഴപ്പം കൊണ്ട്.
ആണല്ലോ? അതേ.
അതായത് വണ്ടിയിൽ യാത്ര ചെയ്യുന്ന മറ്റുള്ളവരുടെ കുഴപ്പം കൊണ്ടല്ല അപകടം ഉണ്ടാവുന്നത്? 99.99% അല്ല. Ok.
അപ്പൊ എന്തായാലും നമ്മുടെ കുട്ടികളുടെ പ്രശ്നം കൊണ്ട് അപകടം ഉണ്ടാവാറില്ല? ഇല്ല.
യാത്രാ വേളകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആരാണ്? മാതാപിതാക്കൾ.
ആണല്ലോ? ആണ്.
കുട്ടികളെ മടിയിൽ ഇരുത്തി യാത്ര ചെയ്യുന്നത് സുരക്ഷിതം ആണെന്ന് കരുതുന്നുണ്ടോ? അങ്ങനെ ചോദിച്ചാൽ...🤔🤔🤔. ആ, ഉണ്ടെങ്കിൽ തെറ്റാണ്. പലപ്പോഴും സുരക്ഷയെക്കാൾ കൂടുതൽ അപകട സാധ്യത ആണ് കൂടുതൽ.
പക്ഷെ ഇതൊന്നും മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലല്ലോ? മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത പലതും കേരളത്തിൽ ഉണ്ട്, നല്ല പൊതു വിദ്യാലയങ്ങൾ, നല്ല നിലവാരം ഉള്ള സർക്കാർ ആശുപത്രി, നല്ല ജീവിത സാഹചര്യം. അതുപോലെ നല്ല റോഡ് സംസ്കാരവും നമ്മൾ വളർത്തി എടുക്കണം. കേരളത്തിൽ മാത്രമേ ഉള്ളു എന്ന് നിലവിളിച്ച റോഡിലെ സ്പീഡ് ക്യാമറ ബാംഗ്ലൂർ-മൈസൂർ ഹൈവേയിലും ഉണ്ട്.. ഒരിടത്ത് അല്ല, മൊത്തം ദൂരം 1 മണിക്കൂറിനുള്ളിൽ കടന്ന് പോയാൽ വലീയ പിഴ വീഴും, അതായത് AI. പല മലയാളികൾക്കും ടിക്കറ്റ് അടിച്ചു കിട്ടിയിട്ടും ഉണ്ട്. ആർക്കും നിലവിളിക്കണ്ടല്ലോ. അത് അവിടെ നിൽക്കട്ടെ, അതും യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. ഇവിടെ വിഷയം ചൈൽഡ് സീറ്റ് ആണ്.
14 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് കാറുകളിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ് ഉത്തരവ് ഇറക്കി. ഡിസംബർ വരെ ബോധവത്കരണവും ചൈൽഡ് സീറ്റ് ഇല്ലാത്ത വാഹനങ്ങളിൽ ഡിസംബർ മുതൽ പിഴ ഈടാക്കലും ഉണ്ടാവും എന്നും ഉത്തരവിൽ പറയുന്നു.
ഈ ഉത്തരവിനെതിരെ അതി രൂക്ഷമായ ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
ഗർഭാവസ്ഥയിൽ ഉള്ള കുഞ്ഞുങ്ങൾക്ക് അടക്കം മനുഷ്യാവകാശം ഉള്ള നാട് ആണ് ഇന്ത്യ. സുരക്ഷിതമായി ജീവിക്കാൻ ഓരോ കുട്ടിക്കും അവകാശം ഉണ്ട്.
കാറിന്റെ മുൻ സീറ്റിൽ സീറ്റ് ബെൽറ്റ് ഇട്ട് ഇരുന്ന അമ്മയുടെ മടിയിൽ ഉണ്ടായിരുന്ന കുഞ്ഞ് അപകടത്തെ തുടർന്ന് എയർ ബാഗ് റിലീസ് ആയി വന്ന് ഇടിച്ച് മരിക്കാനിടയായ സംഭവം ആണ് നിലവിലെ ഉത്തരവിന് ആധാരം.
കാറിൽ സഞ്ചരിക്കുന്ന കുട്ടിക്ക്ൾക്ക് മുതിർന്നവരെ പോലെ തന്നെ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവകാശം ഉണ്ട്. സ്വന്തം കാറിൽ അവനവന്റെ കൂടെ യാത്ര ചെയ്യുന്ന സ്വന്തം മക്കൾ അവരുടെ അല്ലാത്ത തെറ്റിനാൽ അപകടത്തിൽ മരിക്കാതിരിക്കാൻ കാറുകളിൽ അവർക്കായി ഒരു ചൈൽഡ് സീറ്റ് ഉറപ്പാക്കണം എന്ന ഉത്തരവ് ആണ് മക്കളെ സ്നേഹിക്കുന്ന സോ കോൾഡ് മാതാപിതാക്കളുടെ ഇപ്പോഴത്തെ ദീന രോധനനത്തിന് പിന്നിൽ.
ഒരു അപകടം ഉണ്ടായി കൊലിഷൻ സെൻസർ ഇടിയുടെ ആഘാതം സെൻസ് ചെയ്തത് 20 - 30 മില്ലി സെക്കണ്ടിന് ഉള്ളിൽ 160-320 Km/hr സ്പീഡിൽ ആണ് വണ്ടികളിലെ എയർ ബാഗ് റിലീസ് ആയി പുറത്തേക്ക് വരുന്നത്. സീറ്റ് ബെൽറ്റ് കൃത്യമായി ഇടാതെ സീറ്റിൽ ഇരിക്കുന്ന ഒരു മുതിർന്ന യാത്രക്കാരനോ ഒരു ഡ്രൈവർക്കോ പോലും മുഖത്തും നെഞ്ചിലും വളരെ വലീയ ആഘാതം ഉണ്ടാക്കാൻ ഇത്രയും സ്പീഡിൽ ഡിപ്ലോയ് ചെയ്ത വരുന്ന എയർ ബാഗിന് കഴിയും. അതാണ് നിർബന്ധമായും സീറ്റ് ബെൽറ്റ് കൃത്യമായി ധരിക്കണം എന്ന് പറയുന്നത്.
എയർ ബാഗ് ഉള്ള ഡാഷ് ബോർഡിൽ കാൽ കയറ്റി വെച്ച് യാത്ര ചെയ്താൽ ഈ എയർ ബാഗ് അതിവേഗം പുറത്തേക്ക് വരുമ്പോൾ വരുമ്പോൾ കാൽ ഓടിയും, സ്റ്റിയറിങ്ങിൽ കൈകൾ സ്റ്റിയറിങ്ങിലെ എയർ ബാഗിന് മുകളിലൂടെ ക്രോസ്സ് ചെയ്ത് പിടിച്ചിട്ടുണ്ടെങ്കിൽ എയർ ബാഗ് അതിവേഗം പുറത്തേക്ക് വരുമ്പോൾ, അത് കയ്യിൽ തട്ടാനും കൈ തെറിച്ച് വന്ന് മുഖത്ത് ഇടിക്കാനും അതുവഴി മുഖത്ത് സാരമായ പരിക്ക് ഉണ്ടാവാനും സാധ്യത ഉണ്ട്.
അപ്പോൾ കുഞ്ഞുങ്ങളുടെ കാര്യം പറയേണ്ടത് ഉണ്ടോ? ഈ ആഘാതം അവരുടെ മരണത്തിന് വരെ കാരണം ആവും. അതുകൊണ്ടാണ് ചൈൽഡ് സീറ്റ് കാറിന്റെ പിൻ സീറ്റിൽ ഘടിപ്പിച്ച്
കുഞ്ഞുങ്ങളെ അതിൽ ഇരുത്തണം എന്ന് പറയുന്നത്. ചൈൽഡ് സീറ്റ് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും, അപകട സാധ്യത കുറയ്ക്കുന്നതിനും, മതാപിതാക്കൾക്കും കുഞ്ഞുകൾക്കും ആയസരഹിതമായി യാത്ര ചെയ്യുന്നതിനും സഹായിക്കുന്ന ഒന്നാണ്.
KSRTC ബസിലും പ്രൈവറ്റ് ബസിലും ഓട്ടോറിക്ഷയിലും ചൈൽഡ് സീറ്റ് ഇല്ലല്ലോ എന്ന വാദം മുന്നോട്ട് വെക്കുന്നവർ ആദ്യം ചിന്തിക്കേണ്ടത് സ്വന്തം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും അപകട രഹിത യാത്രയ്ക്കും വേണ്ടിയാണ് ചൈൽഡ് സീറ്റ് നിര്ബന്ധമാക്കുന്നത്. പലരും കുട്ടികൾക്ക് വാങ്ങി കൊടുക്കുന്ന കളിപ്പാട്ടങ്ങളുടെ വിലയെ ഒരു ചൈൽഡ് സീറ്റിന് ഉള്ളു എന്ന് മനസിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളു. റോഡിലെ കുഴി അടച്ചിട്ട് വാ എന്നിട്ട് ചൈൽഡ് സീറ്റ് വെക്കാം എന്നു പറഞ്ഞാലും പോസ്റ്റ് ഇട്ടാലും നഷ്ടം അവനവന് തന്നെ ആണ്. കാറുകളിലെ ചൈൽഡ് സീറ്റ് പോലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഏറ്റവും കുറഞ്ഞത് ഒരു 20 വർഷം മുൻപ് എങ്കിലും സ്റ്റാൻഡേർഡ് ആയി കൊണ്ടുവരേണ്ടതായിരുന്നു. കാറുകളിൽ മുന്നിൽ രണ്ട് എയർ ബാഗ് എല്ലാ കാറുകളിലും സ്റ്റാൻഡേർഡ് ആയി ഘടിപ്പിക്കണം എന്ന് യൂണിയൻ സർക്കാർ നിയമം കൊണ്ടുവന്നു. ഇപ്പോ എല്ലാ കറുകളുടെയും അടിസ്ഥാന മോഡൽ മുതൽ രണ്ട് എയർ ബാഗ് ഉണ്ട്. അതുപോലെ ചൈൽഡ് സീറ്റും സ്റ്റാൻഡേർഡ് ആക്കിയാൽ തീരുന്ന പ്രശ്നം മാത്രമേ ഇവിടെ ഉള്ളു.
കുഞ്ഞുങ്ങൾക്ക് പിറന്നാൾ ഗിഫ്റ്റ് ആയി നൽകാൻ കഴിയുന്ന ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ഇത്തരം ചൈൽഡ് സീറ്റുകൾ. ഒന്നോ രണ്ടോ സുഹൃത്തുക്കൾ ചേർന്ന് വാങ്ങി നൽകിയാൽ പോലും ഉപകാരം മാത്രമേ ഉണ്ടാവൂ.
ഇവിടെ എതിർക്കപ്പെടേണ്ടത് കാറുകളിൽ ചൈൽഡ് സീറ്റ് നിർബന്ധം ആക്കിയുള്ള ഉത്തരവിനെ അല്ല. പകരം ഇത് പുറത്ത് നിന്ന് വാങ്ങി ഫിറ്റ് ചെയ്താൽ അത് വാഹനം രൂപമാറ്റത്തിന്റെ പരിധിയിൽ വരില്ലേ? ഈ അഫ്റ്റർ മാർക്കറ്റ് ചൈൽഡ് സീറ്റുകളുടെ ഗുണനിലവാരം ആര് ഉറപ്പ് വരുത്തും?
എല്ലാ വാഹനത്തിലും ഗുണനിലവാരം ഉള്ള ഇത്തരം ചൈൽഡ് സീറ്റുകൾ കുറഞ്ഞത് രണ്ട് വേണമെങ്കിലും OEM തന്നെ സ്റ്റാൻഡേർഡ് ആയി നൽകേണ്ടത് അല്ലേ?
എന്തുകൊണ്ട് അതിനുള്ള നിയമം കൊണ്ടുവരാൻ യൂണിയൻ സർക്കാർ തയാറാവുന്നില്ല?
പൊതു ഗതാഗത സംവിധാനങ്ങളിൽ പലപ്പോഴും ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. അത് ചൂണ്ടി കാണിച്ച് സ്വകാര്യ വാഹനങ്ങളിൽ അവ ഏർപ്പെടുത്തുന്നതിനെ എതിർക്കുന്നത് ശുദ്ധ മണ്ടത്തരം അണ്. കാരണം വോൾവോയുടെ കാറുകളിൽ ഉള്ള സുരക്ഷാ മാനദണ്ഡങ്ങൾ മരുതിയുടെയോ ഹ്യുണ്ടായിയുടെയോ കാറുകളിൽ ഉണ്ടോ? ഇല്ല. എന്തേ രണ്ടും കാർ അല്ലെ? ഒരേ നിരക്ക് നൽകി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുത്ത് കേറുന്ന എല്ലാവർക്കും സീറ്റ് കിട്ടാറുണ്ടോ? ഇല്ല. 90-100 വരെ ആണ് ഒരു ജനറൽ കമ്പർട്ട്മെന്റിന്റെ സീറ്റിങ് കപ്പാസിറ്റി, നിലവിൽ ഇരുനൂറിൽ അധികം ആളുകൾ ഒരു ജനറൽ കോച്ചിൽ യാത്ര ചെയ്യുന്നുണ്ട്. കൂടുതൽ സൗകര്യം ഒരുക്കുമ്പോൾ ഉണ്ടാവുന്ന ചെലവ് സാധാരണ യാത്രക്കാർക്ക് താങ്ങാവുന്നതിലും അപ്പുറം ആവും. ഒരേ ട്രെയിനിലെ ജനറൽ, സ്ലീപ്പർ, 3rd AC, 2nd AC, 1st AC എന്നിവയുടെ നിരക്ക് തന്നെ നോക്കിയാൽ സൗകര്യം കൂടുന്നതിന് അനുസരിച്ച് യാത്ര ചെലവ് ഉയരുന്നത് കാണാൻ കഴിയും. നിലവിൽ പുറത്ത് ഇറങ്ങുന്ന ബസുകളിൽ എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റ് അടക്കമുള്ള സൗകര്യം ഉണ്ട്. കാരണം ആ വണ്ടികൾ പൂർണമായും ഫാക്ടറിയിൽ നിർമിച്ച് പുറത്ത് ഇറക്കുന്നതാണ്. പഴയ പോലെ ലോക്കൽ ബോഡി ഷോപ്പിൽ നിർമിക്കുന്നവയല്ല. ഇപ്പോൾ ബസുകൾ നിർമിക്കാൻ ARAI അംഗീകരിച്ച ബോഡി കോഡ് ഉണ്ട്.
അതുപോലെ കുട്ടികളെ കുത്തിനിറച്ച് സ്കൂളിൽ കൊണ്ടുപോകുന്ന ഓട്ടോറിക്ഷയിൽ വിടണമോ എന്നതും മാതാപിതാക്കളുടെ ചോയ്സ് ആണ്.
അതും കാറുകളിലെ ചൈൽഡ് സീറ്റിനെ എതിർക്കാനുള്ള കാരണം അല്ല.
ആത്യന്തികമായി ചൈൽഡ് സീറ്റ് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി ഉള്ളതാണ്. ഒരു നിയമവും ഇല്ലെങ്കിലും അത് വാങ്ങി ഉപയോഗിക്കുന്നത് തന്നെ ആണ് നല്ലത്.
എന്നാൽ ഉടനെ ചൈൽഡ് സീറ്റ് നിർബന്ധമാക്കില്ല, പിഴ ഈടാക്കലും ഉണ്ടാവില്ല. താൽപ്പര്യം ഉള്ളവർക്ക് കുട്ടികളുടെ സുരക്ഷയക്ക് പ്രാധാന്യം നൽകുന്നവർക്ക് ചൈൽഡ് സീറ്റ് വാങ്ങി ഉപയോഗിക്കാം. ചൈൽഡ് സീറ്റിന്റെ ഉപയോഗം സംബന്ധിച്ച ബോധവത്കരണം തുടരും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.
A new mandate from the Motor Vehicles Department in Kerala has sparked heated discussions on social media, requiring child seats in cars for children up to 14 years of age. According to the order, there will be a period of awareness until December, after which fines will be imposed on vehicles without child seats.
India, a country that respects human rights, including those of unborn children, aims to protect every child’s right to safety. This mandate stems from a tragic accident where a child seated on a parent's lap in the front seat died when an airbag deployed. While airbags are a safety feature, they can be dangerous for unrestrained or improperly seated children, which has led to this move for additional safety measures.
When an accident occurs, airbags can deploy at speeds up to 160-320 km/hr within 20-30 milliseconds. This intense force can severely impact any passenger not properly restrained, including children. A child seat, secured in the back, minimizes these risks, significantly improving safety and travel comfort.
Opponents have raised concerns, questioning why similar standards are not enforced in public transport like KSRTC buses, private buses, and auto-rickshaws. Safety advocates, however, stress that parents must prioritize their children’s safety regardless of these disparities. Child seats cost about as much as some toys, and while roads might still have potholes, a child seat remains essential for safe travel.
While it’s currently up to parents to purchase child seats, critics argue that car manufacturers should include them as standard, given their importance. If aftermarket child seats are used, quality assurance becomes a concern, which highlights the need for a regulatory framework on these devices.
Public transport systems, by design, meet higher safety standards, but expecting private vehicles to align with the same safety benchmarks as high-end Volvo or Maruti cars may not be feasible. Comparisons to train fares, where increased comfort correlates with cost, illustrate the varying degrees of affordability. Similarly, school transport choices—such as auto-rickshaws—are a matter of parental discretion and responsibility.
Ultimately, the child seat mandate is about child safety. While penalties will not be imposed immediately, Transport Minister KB Ganesh Kumar has stated that awareness campaigns on the use of child seats will continue, encouraging parents who value their children’s safety to voluntarily adopt this measure.
No comments