വിൻഡോസ് 11 ചോർന്നു... അടിമുടി മാറ്റങ്ങള്‍
ജൂൺ 24 നടക്കുന്ന മൈക്രോസോഫ്ട് ഈവൻറ്റിൽ വിൻഡോസ് 11 പുറത്തിറക്കും എന്നായിരുന്നു വിവരം. ഇതിനിടയിലാണ് വിൻഡോസ് 11 ഇന്റർനെറ്റിൽ ചോർന്നത്. ഇൻസ്റ്റലേഷൻ വിണ്ടുമുതൽ തുടങ്ങുന്നു മാറ്റങ്ങൾ പുതിയ യൂസർ ഇന്‍റ്ർഫേസ്, സ്റ്റാര്‍ട്ട് മെനു, അരികുകൾ ഉരുണ്ട വിൻഡോകൾ എന്നിവകൊണ്ട് പുതിയ ലുക്ക് ആൻഡ് ഫീലിലാണ് ആൺ വിൻഡോസ് 11.
വിൻഡോസ് ഡെവലപ്പർ വേർഷൻ ആണ് ഇന്റർനെറ്റിൽ വന്നിരിക്കുന്നത് എന്നാണ് വിവരം. പ്രസ്തുത വിൻഡോസ്11ൻ്റെ ബിൽഡ് വേർഷൻ 21996.1 എന്നാണ് എബൌട്ട് വിൻഡോസിൽ കൊടുത്തിരിക്കുന്നത്.
വിന്‍ഡോസിൻ്റെ യൂസര്‍ ഇന്റര്‍ഫെയ്‌സിലും ആനിമേഷനിലും അടിമുടി ഡിസൈന്‍ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. പുതിയകാല കംപ്യൂട്ടറുകളെ ലക്ഷ്യമിട്ട് ഒട്ടേറെ മാറ്റങ്ങളോടെയാണ് മൈക്രോസോഫ്ട് വിൻഡോസ്11 ഒരുക്കിയിരിക്കുന്നത്.
here's a first look at Windows 11. There's a new Start menu, rounded corners, a new startup sound, and more https://t.co/VDS08QPsl5 pic.twitter.com/OkCyX3TtmI
— Tom Warren (@tomwarren) June 15, 2021
വിൻഡോസ്11ൻ്റെ മാറ്റങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് സൗണ്ട് മുതൽ തുടങ്ങുന്നു. പുതിയ സ്റ്റാര്‍ട്ട് അപ്പ് സൗണ്ട് ആണ് വിന്‍ഡോസ് 11 ന് നല്‍കിയിരിക്കുന്നത്. യൂസര്‍ ഇന്‍റ്ർഫേസില്‍ കാഴ്ചയില്‍ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ടാസ്‌ക് ബാറിലെ ആപ്പ് ഐക്കണുകളെ മധ്യഭാഗത്തേക്ക് മാറ്റി. പുതിയ സ്റ്റാര്‍ട്ട് ബട്ടനും മെനുവും ഉള്‍പ്പെടുത്തി. നിലവില്‍ വിന്‍ഡോസ് 10 ലുള്ള സ്റ്റാര്‍ട്ട് മെനുവിനെ കൂടുതല്‍ ലളിതമാക്കിക്കൊണ്ടാണ് പുതിയ രൂപകല്‍പന.
ആപ്പ് ഐക്കണുകളും സ്റ്റാര്‍ട്ട് ബട്ടനും സ്‌ക്രീനിന് മധ്യഭാഗത്താണ്. എന്നാൽ അത് പഴയ പോലെ ഇടത് ഭാഗത്തേക്ക് തന്നെ മാറ്റാനും സാധിക്കും. കൂടാതെ ഫയല്‍ എക്‌സ്‌പ്ലോറര്‍ വിന്‍ഡോയുടേയും സ്റ്റാര്‍ട്ട് മെനു വിന്‍ഡോയുടെയുമെല്ലാം അരികുകൾക്കെല്ലാം വിന്‍ഡോസ് 11 ല്‍ ഉരുണ്ട ഡിസൈനാണ് നൽകിയിരിക്കുന്നത്. മൾട്ടി വിൻഡോകൾ ലിനക്സ് മോഡലിലാണ് നൽകിയിരിക്കുന്നത്. മൈ കംപ്യുട്ടറിലെ ഐക്കണുകൾ മൾട്ടി കളറിലാണ് നൽകിയിരിക്കുന്നത്.
വിന്‍ഡോസ് ഓഎസുകളില്‍ നേരത്തെ ഉണ്ടായിരുന്നതും എന്നാല്‍ പിന്നീട് ഒഴിവാക്കപ്പെട്ടതുമായ വിന്‍ഡോസ് വിഡ്ജറ്റുകള്‍ പുതിയ പതിപ്പില്‍ തിരികെ കൊണ്ടുവരുന്നുണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അത് ശരിവെക്കും വിധം ചില വിഡ്ജറ്റുകള്‍ പുറത്തുവന്ന ഓഎസ് പതിപ്പിലുണ്ട്.
വിന്‍ഡോസ് 11 ലെ മാക്‌സിമൈസ് ബട്ടനില്‍ പുതിയ സ്‌നാപ് കണ്‍ട്രോളുകള്‍ നല്‍കിയിട്ടുണ്ട്. എല്ലാ ആപ്പുകളിലും ആ സംവിധാനമുണ്ടാവും. ഇതുവഴി ആപ്പ് വിന്‍ഡോകളെ സ്‌ക്രിനില്‍ പലഭാഗത്തായി മിനിമൈസ് ചെയ്ത് വെക്കാന്‍ സാധിക്കും.
Windows 11 leaked and available in the internet. The all new Windows 11 have top to bottom change from its older version of Windows 10. Microsoft planed an event on June 24 for windows 11 release mean while the new OS leaked in the internet. In the "About Windows" window shows its build version is 21996.1 and it is "Version Dev" too.
The changes to Windows 11 start from start-up sound. Windows 11 is provided with a new start-up sound. There have been major changes in vision in the user interface. The app icons in the task bar have been shifted to the centre. Included a new start button and menu. The new design makes the start menu currently in Windows 10 simpler.
No comments