Header Ads

Header ADS

യൂറോ കപ്പ് - ലുകാകുവും മുനിയറും ചേർന്ന് റഷ്യയെ പിടിച്ചുകെട്ടി, ബെൽജിത്തിന് ആദ്യ ജയം.

റൊമേലു ലുകാകു ഇരട്ട ഗോളും തോമസ് മുനിയര്‍ ഒരു ഗോളുമാണ് ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചത്. പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ബെല്‍ജിയം ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്.

യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ റഷ്യക്കെതിരായ മത്സരത്തില്‍ ബെല്‍ജിയത്തിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെല്‍ജിയംആദ്യ വിജയം നേടിയത്. റൊമേലു ലുകാകുവിൻ്റെ ഇരട്ട ഗോളും തോമസ് മുനിയര്‍ ഒരു ഗോളുമാണ് ബെല്‍ജിയത്തിൻ്റെ വിജയത്തിന് പിന്നിൽ. പ്രധാന താരങ്ങളില്ലാതെയാണ് ബെല്‍ജിയം കളിക്കാൻ ഇറങ്ങിയതെങ്കിലും, ആദ്യ പകുതിയിൽ തന്നെ റഷ്യക്ക്മേൽ രണ്ട് ഗോളിൻ്റെ ആധിപത്യം അവർ നേടി. 

റഷ്യന്‍ പ്രതിരോധത്തിലുണ്ടായ പിഴവാണ് മത്സരത്തിൻ്റെ 10-ാം മിനിറ്റില്‍ ബെല്‍ജിയത്തെ  മൂന്നിലെത്തിക്കുന്ന ലുകാകുവിൻ്റെ ഗോളില്‍ കലാശിച്ചത്. ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിൽ കുഴഞ്ഞുവീണ സീരി ഇന്‍റര്‍ മിലാൻ സഹതാരം ക്രിസ്റ്റ്യന്‍ എറിക്‌സണിനാണ്  ലുകാകു ഗോള്‍ സമര്‍പ്പിച്ചത്. ഗോള്‍ നേടിയ ശേഷം ക്യാമറയുടെ മുന്നില്‍വന്ന ലുകാകു 'ക്രിസ്... ക്രിസ്... ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു.' എന്ന് പറയുകയായിരുന്നു.

34-ാം മിനിറ്റിലായിരുന്നു പകരക്കാനായി ഇറങ്ങിയ മുനിയറിൻ്റെ  ഗോള്‍. പരിക്കേറ്റ തിമോത്തി കസ്റ്റാഗ്നെയ്ക്ക് പകരമാണ് മ്യൂനിര്‍ ഇറങ്ങിയത്. തൊര്‍ഗന്‍ ഹസാര്‍ഡിന്റെ ക്രോസ് റഷ്യന്‍ ഗോള്‍ കീപ്പര്‍ തട്ടിയൊഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പന്തെത്തിയത് മുനിയറിന്റെ കാലിലേക്ക്. അനായായം താരം വല കുലുക്കി. 88-ാം മിനിറ്റില്‍ ലുകാകു ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇത്തവണ മുനിയര്‍ ഗോളിന് വഴിയൊരുക്കുകയായിന്നു. മുനിയര്‍ നീട്ടികൊടുത്ത ത്രൂ ബാള്‍ ലുകാകു വലയിൽ കയറ്റി. 

യൂറോകപ്പിൽ ഇന്നത്തെ കളികൾ 

ഗ്രൂപ്പ് ഡിയില്‍ വൈകിട്ട് 06.30 ന്  ഇംഗ്ലണ്ട് ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെ നേരിടും. 

9.30ന് ഓസ്ട്രിയ, നോര്‍ത്ത് മാസിഡോണിയയുമായി മത്സരിക്കും. 

12.30ന് നെതര്‍ലന്‍ഡ്  ഉക്രയ്നെ നേരിടും. 

മത്സരങ്ങൾ സോണി സ്പോർട്സ് ചാനലുകളിൽ തത്സമയം കാണാം.

 A double goal by Romelu Lukaku and a goal by Thomas Munier gave Belgium victory. Belgium went down without major stars and scored both goals in the first half.

Belgium won group B in the Euro Cup against Russia. Belgium won their first win by three unbeaten goals. Romelu Lukaku's double and Thomas Munier a goal were behind Belgium's victory. Belgium came out to play without major stars, but they dominated Russia by two goals in the first half.

No comments

Powered by Blogger.