Header Ads

Header ADS

യൂറോ കപ്പ് - എറിക്‌സണ്‍ വീണു, ഡാനിഷ് പട തളർന്നു ഫിൻലൻഡ്‌ ജയിച്ചു

യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ ഫിന്‍ലന്‍ഡിന് അട്ടിമറി  ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിന്‍ലന്‍ഡിൻ്റെ  വിജയം. ഫിന്‍ലന്‍ഡിൻ്റെ ആദ്യ യൂറോകപ്പ് മത്സരമാണിത്. ഒരു പ്രധാന ടൂര്‍ണമെന്റില്‍ അവര്‍ സ്വന്തമാക്കുന്ന ആദ്യജയവും. ജോയല്‍ പൊഹന്‍പാലോയാണ് ഫിന്‍ലന്‍ഡിൻ്റെ ഗോള്‍ നേടിയത്. ഡെന്‍മാര്‍ക്കിന് എല്ലാം കൊണ്ടും നിരാശയുടെ ദിവസമായിരുന്നു ഇത്. ഡെന്മാർക്കിൻ്റെ സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉപേക്ഷിക്കാൻവരെ ആലോചിച്ച  മത്സരമായിരുന്നിത്.15 മിനിറ്റ് ഗ്രൗണ്ടിൽത്തന്നെ ശുശ്രൂഷ നല്‍കിയതിന് എറിക്‌സണെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്ന്ന മത്സരം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എറിക്‌സണിൻ്റെ  നില മെച്ചപ്പെട്ടുവെന്ന വിവരം അറിഞ്ഞതോടെ ഇരുടീമിലേയും താരങ്ങള്‍ മത്സരം പുനഃരാരംഭിക്കാന്‍ തീരുമാനിച്ചു. ആദ്യ പകുതിയിലെ മൂന്ന് മിനിറ്റും  രണ്ടാം പകുതിയുമാണ് കളിച്ചത്.

ആക്രമണകാരികളായിരുന്ന ഡെന്‍മാര്‍ക്കിനെയല്ല പിന്നീട് കണ്ടത്. എറിക്‌സണിൻ്റെ അഭാവത്തില്‍ ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് ഡെന്‍മാര്‍ക്ക് താരങ്ങള്‍ കളിച്ചത്. 59-ാം മിനിറ്റില്‍ ഫിന്‍ലന്‍ഡ് ഗോളും നേടിയതോടെ ഡെന്മാർക്കിൻ്റെ പതനം പൂർണമായി. ജെറെ ഉറോനൻ്റെ  ക്രോസില്‍ തലവച്ചാണ് പൊഹന്‍പാലോ ഡാനിഷ് വല കുലുക്കിയത്.  ഗോള്‍കീപ്പര്‍ കാസ്പര്‍ ഷിമൈക്കളിൻ്റെ പിഴവിൻ്റെ കൂടി ഫലമായിരുന്നു ആ ഫിൻലന്‍ഡ് നിർമിത ഗോള്‍. 

കാളിയൂടെ 74-ാം മിനിറ്റിൽ  ഗോൾ മടക്കാൻ ഡെന്‍മാര്‍ക്കിന് അവസരം ലഭിച്ചു. എന്നാൽ, യൂസുഫ് പോള്‍സണെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി പിയറെ എമിലെ ഹോയ്ബര്‍ഗിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഗോള്‍ കീപ്പര്‍ ലൂകാസ് ഹ്രഡസ്‌കി ആ ഗോളിൽനിന്ന് ഫിൻലന്‍ഡ് ഗോൾവലയെ കാത്തു. 

No comments

Powered by Blogger.