പ്രഫുൽ പട്ടേൽ ബയോ വെപ്പൺ - കെ.സുധാകരൻ
ലക്ഷദ്വീപ് ജനതക്കും ആയിഷ സുൽത്താനക്കും പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത്. ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിലൂടെ കേന്ദ്രം നടപ്പിലാക്കുന്ന ആർഎസ്എസ് അജണ്ടക്കെതിരെയുള്ള പോരാട്ടം കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കുമെന്ന് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന 'ബയോ വെപ്പൺ' തന്നെയാണ് പ്രഫുൽ പട്ടേലെന്നും സ്വന്തം ജനതക്ക് വേണ്ടി ശബ്ദമുയർത്തിയ ഐഷ സുൽത്താനക്കും പൊരുതുന്ന ലക്ഷദ്വീപ് ജനതക്കും ഐക്യദാർഢ്യം അർപ്പിക്കുന്നതായും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പിറന്ന മണ്ണിൽ അപരവൽക്കരിച്ച് ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കുന്ന ആർഎസ്എസ് അജണ്ട നടപ്പാക്കുന്നതിനെതിരെയുള്ള പോരാട്ടം കോൺഗ്രസ് നയിക്കും.
അങ്ങേയറ്റം സമാധാനപൂർണ്ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണിൽ അപരവൽക്കരിച്ച് ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കി ആർ എസ് എസ് അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ.ഈ നടപടികൾക്കെതിരെയുള്ള പോരാട്ടം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കും.
സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന ചാനൽ ചർച്ചക്കിടെ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചാർത്തി കേസെടുത്ത നടപടി എതിർ സ്വരമുയർത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ്.
ലഘുലേഖകളും പുസ്തകങ്ങളും കൈവശം വെച്ചതിന് പോലും യു എ പി എ ചുമത്തുന്ന ഇടത് പക്ഷം ലക്ഷദ്വീപിലെ ജനങ്ങൾക്ക് വേണ്ടി കേരളം ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തിൽ സംഘപരിവാറിനെയും നരേന്ദ്ര മോദിയേയും പേരെടുത്ത് വിമർശിക്കാൻ തയ്യാറാകാത്തതിൽ അത്ഭുതപ്പെടാനില്ല. ഇരയ്ക്കും വേട്ടക്കാരനും ഒപ്പം നിൽക്കുക എന്ന അവരുടെ നയം നടപ്പിലാക്കുകയാണ് ഇടത് പക്ഷം.
സമൂഹത്തോട് ഉത്തരവാദിത്തമുള്ള കലാകാരൻമാരെയാണ് ഈ ഫാസിസ്റ്റ് കാലഘട്ടത്തിൽ നാടിനാവശ്യം. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേൽ.സ്വന്തം ജനതക്ക് വേണ്ടി ശബ്ദമുയർത്തിയ ഐഷ സുൽത്താനക്കും പൊരുതുന്ന ലക്ഷദ്വീപ് ജനതക്കും ഐക്യദാർഢ്യം.
The Congress will lead the fight against the implementation of the RSS agenda, which creates insecurity among the people by alienating the land of birth. The Central Government is trying to implement the RSS agenda by alienating a section of the people who lived an extremely peaceful life on the land of their birth, creating insecurity among the people. The fight against these measures will be led from the front of the Indian National Congress.
Director and activist Aisha Sultana's sedition charge for a remark made during the channel discussion is part of the fascist policy of eliminating those who raise opposing voices. It is not surprising that the Left, which imposes the UAPA even for holding leaflets and books, is not prepared to criticize the Sanghparivar and Narendra Modi by name in the resolution passed by Kerala unitedly on behalf of the people of Lakshadweep. The Left is implementing their policy of standing with the prey and hunter.
No comments