Header Ads

Header ADS

മലയാള ഭാഷാ നിരോധനം, ഉത്തരവ് പിൻവലിച്ച് ജി.ബി.പന്ത് ആശുപത്രി.


കടുത്ത പ്രതിഷേധത്തിന്  പിന്നാലെ ഉത്തരവ് പിൻവലിച്ച്  ജിബി പന്ത് ആശുപത്രി. ആശുപത്രി സർക്കുലറിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെയാണു ആശുപത്രി അധികൃതർ  ഉത്തരവ് പിൻവലിച്ചത്. നഴ്സിങ് സൂപ്രണ്ടന്റിൻ്റെ ഉത്തരവിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഉത്തരവ് പിൻവലിക്കണമെന്ന് ഡൽഹി സർക്കാരും ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ഭാഷാ വിവേചനത്തിനെതിരെ വൻ വിമര്‍ശനമാണ് നാനാതുറയിൽനിന്നും ഉയർന്നത്. ഇന്ത്യയിലെ മറ്റു ഭാഷകളെപ്പോലെ ഒന്നാണു മലയാളമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും വ്യക്തമാക്കിയാണു കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹ‌ുൽ ഗാന്ധി മലയാളികൾക്കായി രംഗത്ത് വന്നത്.

 

 വിചിത്രവും ഭരണഘടനാവിരുദ്ധവുമായ തീരുമാനമെന്നായിരുന്നു ജയ്റാം രമേശിൻ്റെ പ്രതികരണം. 

 

മാതൃഭാഷയിൽ സംസാരിക്കരുതെന്നു ഒരു സർക്കാർ സ്ഥാപനം നിർദേശിച്ചതു ഞെട്ടിച്ചുവെന്നു ലോക്സഭാംഗം ശശി തരൂർ എംപിയും  പറഞ്ഞു. ഇതു അംഗീകരിക്കാൻ കഴിയില്ല. കുറ്റകരമാണ്. ഇന്ത്യൻ പൗരന്റെ അവകാശലംഘനമാണ്. ഉത്തരവു പിൻവലിക്കണമെന്നും തരൂർ കൂട്ടിച്ചേർത്തു. #RightToSpeakMalayalam എന്ന പേരിൽ ട്വിറ്ററിൽ ഹാഷ്ടാഗ് ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.

 

എന്നാൽ നഴ്സുമാരോടുള്ള ഇത്തരം സമീപനം മുൻപും ഉണ്ടായിട്ടുണ്ടെന്നതാണു വാസ്തവം. 2009ൽ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ 2 മലയാളി നഴ്സുമാരോടു മലയാളം സംസാരിച്ചതിന്റെ പേരിൽ രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. കാർഡിയോ തൊറാസിക് വാസ്കുലാർ സർജറി(സിടിവിഎസ്) ഐസിയുവിൽ ജോലി ചെയ്തിരുന്നവരോടായിരുന്നു ഈ നിർദേശം. പിന്നീട് ഇവർ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയുമുണ്ടായി. മറ്റു പല സ്വകാര്യ ആശുപത്രികളിലും ഇത്തരമൊരു വിവേചന നടപടിയുണ്ടായിട്ടും സർക്കാർ ആശുപത്രിയിൽ ഇത്തരമൊരു സാഹചര്യം വിചിത്രമാണെന്നു ഡൽഹി മലയാളികൾ പറയുന്നു.

ഡൽഹിയിലെ ആരോഗ്യരംഗത്തെ സജീവസാന്നിധ്യമാണു മലയാളി നഴ്സുമാർ. മിക്ക സർക്കാർ, സ്വകാര്യ ആശുപത്രികളിലും നഴ്സിങ് വിഭാഗത്തിൽ പകുതിയിലേറെയും മലയാളികൾ തന്നെയാണ് ജോലിചെയ്യുന്നത്. ആശുപത്രിയിലെ പല പ്രതിസന്ധികൾക്കും പരിഹാരം കാണാനും ഇവരുടെ ഇടപെടൽ കാരണമായിട്ടുണ്ട്. എന്നാൽ ഇതൊന്നും പലപ്പോഴും അധികൃതർ ഗൗനിക്കുന്നില്ലെന്നു നഴ്സുമാർ പറയുന്നു. ഡൽഹിയിൽ മലയാളം അക്കാദമി ആരംഭിക്കുമെന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണു വാഗ്ദാനം ചെയ്തത്. വിഷയത്തിൽ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും സംസ്ഥാന സർക്കാരും ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

GB Pant Hospital withdrew the order following strong protests. The hospital authorities withdrew the order after widespread protests against the hospital circular. The hospital authorities said they were not aware of the nursing superintendent's order. The Delhi government had also demanded that the order be withdrawn. In the meantime, there was a lot of criticism of language discrimination from all sides. Congress leader and Wayanad MP Rahul Gandhi came out for Malayalam, stating that Malayalam is one like other languages in India and discrimination should be stopped.

No comments

Powered by Blogger.