ലക്ഷദ്വീപ് - നിയമപരമായ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റും
ലക്ഷദ്വീപിന് കേരളവുമായുള്ള ബന്ധം പൂർണമായും ഇല്ലാതാക്കുന്നതിനുള്ള സംഘ് പരിവാർ ശ്രമങ്ങളുടെ തുടർച്ചയെന്നവണ്ണം ദ്വീപിൻ്റെ നിയമപരമായ അധികാരപരിധി കേരളത്തിൽ നിന്ന് മാറ്റാൻ ശുപാർശ ചെയ്തതായി റിപ്പോർട്ട് . ലക്ഷദ്വീപിൻ്റെ ഹൈക്കോടതി അധികാരപരിധി കേരള ഹൈകോടതിയിൽനിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാർശ നൽകിയിരിക്കുന്നത്.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻ്റെ നേതൃത്വത്തിലുള്ള ലക്ഷദ്വീപ് ഭരണകൂടമാണ് ശുപാർശ നൽകിയതെന്ന് ദേശീയ വാർത്ത ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. ജനദ്രോഹപരമായ ഭരണകൂട നടപടികൾക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളിൽ നിന്ന് വ്യാപകമായ പ്രതിഷേധം നേരിടുന്നതിനിടെയാണ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ നടപടി. അഡ്മിനിസ്ട്രേറ്റർ ഭരണകൂടത്തിൻ്റെ ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ നിരവധി കേസുകൾ കേരള ഹൈക്കോടതിയിൽ നിലനിൽക്കെയാണ് നിയമപരമായ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാർശ നൽകിയിരിക്കുനത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 241 അനുസരിച്ച് കേന്ദ്രഭരണപ്രദേശത്ത് ഹൈക്കോടതിയില്ലെങ്കിൽ അടുത്തുള്ള പ്രദേശത്തെ കോടതിയെ ഹൈക്കോടതിയായി പ്രഖ്യാപിക്കും. പാർലമെന്റിന് മാത്രമേ നിയമ പ്രകാരം ഹൈക്കോടതിയുടെ അധികാരപരിധി മാറ്റാൻ കഴിയൂ. ലക്ഷദ്വീപിൻ്റെ വ്യാപാര ബന്ധം ബേപ്പൂരിൽനിന്ന് മംഗലാപുരത്തേക്ക് മാറ്റുന്നതിനുള്ള നടപടികളും നടക്കുന്നുണ്ട്. നിലവിൽ ദ്വീപിൽ നടക്കുന്ന എല്ലാ പരിഷകരങ്ങളും ദ്വീപിന്റെയും ദ്വീപ് നിവാസികളുടെയും ഉന്നമനത്തിനായാണ് എന്നാണ് അഡ്മിനിസ്ട്രേറ്ററും ബിജെപിയും അവകാശപ്പെടുന്നത്.
കവരത്തിയിൽനിന്ന് 459 കിലോമീറ്റർ ദൂരം കടൽ മാർഗമോ വിമാന മാർഗ്ഗമോ സഞ്ചരിച്ചാൽ എറണാകുളത്തെ കേരളഹൈക്കോടതിയിൽ എത്താം എന്നിരിക്കെയാണ് 1000 കിലോമീറ്റർ അകലെ ബംഗളൂരുള്ള കർണാടക ഹൈകോടതിയുടെ അധികാര പരിധിയിലേക്ക് ലക്ഷദ്വീപിനെ മാറ്റാൻ അഡ്മിനിസ്ട്രേറ്ററും കേന്ദ്ര സർക്കാരും ശ്രമിക്കുന്നത്. നിലവിൽ ബാംഗ്ലൂർക്ക് നേരിട്ട് വിമാന സർവീസ് ഇല്ല. അങ്ങനെയിരിക്കെ കർണാടക ഹൈകോടതിയിലേക്ക് ലക്ഷദ്വീപിൻ്റെ അധികാരം മാറ്റിയാൽ ദ്വീപിൽനിന്നുള്ളവർ കൊച്ചിയിൽ കടൽ മാർഗമോ വിമാനമാർഗമോ വന്ന് റയിൽ, റോഡ്, വിമാന മാർഗം ബാംഗ്ലൂർക്ക് പോകണം. മലയാളം മാതൃഭാഷയായി സംസാരിക്കുന്ന ദ്വീപ് നിവാസികളെ ഭാഷാപരമായും ഭൂമിശാസ്ത്രപരമായും സാമ്പത്തികപരമായും വളരെ മോശമായി ബാധിക്കുന്നതാണ് ഹൈക്കോടതിയുടെ അധികാരപരിധി മാറ്റാനുള്ള ശുപാർശ. കർണാടകത്തിലേക്ക് അധികാര പരിധിമാറ്റുന്നതോടെ കോടതി വ്യവഹാരങ്ങളുടെ ഭാഷ സ്വാഭാവികമായും കർണാടകമാവേണ്ടിവരും. കർണാടക ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷാ കർണാടകവും ഇംഗ്ലീഷുമാണ്. ദ്വീപുകാരുടെ മാതൃഭാഷ മലയാളവുമാണ്.
Lakshadweep admin moots proposal for shifting HC jurisdiction from Kerala to Karnataka. The proposal was initiated by the administration after several litigations were moved before the Kerala High Court against the decisions taken by the islands' new administrator Praful Khoda Patel. The Lakshadweep administration, which has been facing widespread protests from the islands’ people over some of its policies, has mooted a proposal to shift its legal jurisdiction from the Kerala High Court to the Karnataka High Court, officials said.
The proposal was initiated by the administration after several litigations were moved before the Kerala High Court against the decisions taken by the islands’ new administrator Praful Khoda Patel. These decisions included revising standard operating procedures for Covid appropriate behaviour, introduction of the “goonda act” and demolishing hutments of fishermen for widening of roads.
No comments