വംശ വെറി, കാനഡയിൽ നാലംഗ മുസ്ലിം കുടുംബത്തെ ട്രക്ക് കയറ്റി കൊന്നു.
വംശ വെറിയിൽ നാലംഗ മുസ്ലീം കുടുംബത്തെ കാനഡയില്‍ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തി. തെക്കൻ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലാണ് സംഭവം. കൊല്ലപ്പെട്ടവർ മുസ്ലീങ്ങളായതിൻ്റെ മാത്രം പേരിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വൈകുന്നേരം നടക്കാനിറങ്ങിയ കുടുംബത്തിന് നേരെയായിരുന്നു ആക്രമണം. പ്രസ്തുത വിഷയത്തെ വളരെ ശക്തമായ ഭാഷയിലാണ് കനേഡിയൻ പ്രധനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചത്. ഇതേ ഇസ്ലാമോ ഫോബിയയെത്തുടർന്നുള്ള കാനഡക്കാരൻ്റെ ഭീകരകരമണമാണെന്നായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന. രാജ്യത്തെ മുസ്ലിം സമൂഹത്തിന്റെ ഒപ്പം ഞങ്ങളുണ്ടെന്നും, ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ഒപ്പം ഞങ്ങൾ ഉണ്ടെന്നുമായിരുന്നു വളരെ വൈകാരികമായി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇത് ഒരു ഭീകരാക്രമണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആക്രമണം ആസൂത്രിതമായിട്ടാണ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വംശീയ വിരോധമാണ് പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. സംഭവത്തില്‍ 20കാരനായ നതാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരിക്കേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ഇയാള്‍ സ്വീകരിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. ആക്രമണം നടന്ന സ്ഥലത്തുനിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള മാളില്‍വെച്ചാണ് പ്രതിയെ പിടികൂടിയത്.
കാനഡയിൽ സ്ഥിരതാമസക്കാരായ പാകിസ്ഥാൻ സ്വദേശികളായ സൽമാൻ അഫ്‌സൽ (46), ഭാര്യ മദിഹ സൽമാൻ (44), ഇവരുടെ മകൾ യുംന അഫ്‌സൽ (15) അഫ്‌സലിൻ്റെ അമ്മ (74) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ സൽമാൻ്റെ ഒൻപത് വയസുകാരൻ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തുന്നത് പരിഗണിക്കുമെന്നും പൊലീസ് അറിയിച്ചു. 2017ല്‍ കാനഡയില്‍ മുസ്ലീം പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.
To the Muslim community in London and to Muslims across the country, know that we stand with you. Islamophobia has no place in any of our communities. This hate is insidious and despicable - and it must stop.
— Justin Trudeau (@JustinTrudeau) June 7, 2021
No comments