കോപ്പ അമേരിക്ക - ബ്രസീലിന് വിജയത്തുടക്കം.
കോപ്പ അമേരിക്കയുടെ ഉദ്ഘാടന മത്സരത്തിൽ ബ്രസീലിന് വിജയത്തുടക്കം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീൽ വെനസ്വേലയെ തോൽപ്പിച്ചത്. സ്വന്തം മണ്ണിൽ, ഉദ്ഘാടന മത്സരത്തിൽ വെനസ്വലയെ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞതെന്നും ബ്രസീലിൻ പ്രതീക്ഷിക്കാനാവുമായിരുന്നില്ല.13 പേർക്ക് കെവിഡ് ബാധിച്ച് ആടിയുലഞ്ഞെത്തിയ വെനസ്വേലയെ മാർക്വിനോസും നെയ്മറും ബാർബോസയും നിഷ്പ്രയാസം പിടിച്ചുകെട്ടി. കളിയുടെ 23-ആം മിനിട്ടിൽ മാർക്വിനോസിൻ്റെ വകയായിരുന്നു ആദ്യ ഗോൾ.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ബ്രസീലിനായി ലീഡ് ഉയർത്താനുള്ള നിയോഗം നെയ്മർക്കായിരുന്നു. 64-ആം മിനിറ്റിൽ ഡാലിനോയെ ഫൌൾ ചെയ്തതിന് ബ്രസീലിന് കിട്ടിയ പെനാൽട്ടി നെയ്മർ കൃത്യമായി വലയിലെത്തിച്ചു. എതിരില്ലാത്ത രണ്ട് ഗോളിന് കാളി ആവസാനിക്കും എന്ന് കരുതിയിരിക്കെ 89-ാം മിനിട്ടിൽ മൂന്നാം നേടി ഗോൾഗബ്രിയേൽ ബാർബോസ വീണ്ടും വെനസ്വലയെ ഞെട്ടിച്ചു. മത്സരത്തിൽ 67-ാം അന്താരാഷ്ട്ര ഗോൾ നേടി നെയ്മർ, ബ്രസീലിനായി പെലെ കുറിച്ച ഗോൾ റെക്കോഡിലേക്കുള്ള അകലം പത്തായി കുറച്ചു.
🎬 O campeão começou com tudo na CONMEBOL #CopaAmérica!
— Copa América (@CopaAmerica) June 14, 2021
A @CBF_Futebol 🇧🇷 venceu a Venezuela 🇻🇪 por 3-0 em partida válida pelo Grupo B ⚽
¡El campeón arrancó con todo en la #CopaAmérica 2021!
Brasil superó 3-0 a Venezuela por el Grupo B#VibraElContinente #VibraElContinente pic.twitter.com/6t6j0IIOXp
Brazil got off to a winning start in the opening match of the Copa America. Brazil beat Venezuela by three unbeaten goals. On home soil, Brazil could not have expected to lose when they faced Venezuela in the opening match. The first goal belonged to Marquinos in the 23rd minute of the game.
Neymar was in-commission to raise the lead for Brazil, who were one goal ahead in the first half. Neymar perfectly netted Brazil's penalty for a foul on Dalino in the 64th minute. Gabriel Barbosa again shocked Venezuela with a third goal in the 89th minute as the game was expected to end with two unbeaten goals. Neymar scored his 67th international goal in the match and reduced the distance to Pele's goal record for Brazil to ten.
No comments