Header Ads

Header ADS

കോപ്പ അമേരിക്ക - ഇക്വഡോറിനെ കീഴടക്കി കൊളംബിയ

കോപ്പ അമേരിക്ക ഫുട്ബോളിൽ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ​ഗോളിന് കീഴടക്കി കൊളംബിയ. 42-ാം മിനിറ്റിൽ എഡ്വിൻ കാർഡോനയുടെ അസാധാരണ സെറ്റ് പീസ് ​ഗോളാണ് കൊളംബിയക്ക് ​ഗ്രൂപ്പ് ബി പോരാട്ടത്തിൽ വിജയം സമ്മാനിച്ചത്. കോപ്പയിലെതന്നെ ഏറ്റവും മികച്ച ​ഗോളുകളിലൊന്നാണ് കാർഡാന കൊളംബിയക്കെതിരെ നേടിയ ഫ്രീ കിക്ക് ​ഗോൾ. ഫ്രീ കിക്ക് എടുത്തതും ​ഗോളടിച്ചതും കാർഡോന ആയിരുന്നു എന്നാണ് ഈ സെറ്റ് പീസ് ​ഗോളിനെ വ്യത്യസ്തമാക്കുന്നകത്. 42-ാം മിനിറ്റിൽ ബോക്സിന് തൊട്ട് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്ക് എടുത്തത് കാർഡഡോന ആയിരുന്നു. പന്ത് പോസ്റ്റിലേക്ക് നീട്ടിയടിക്കാതെ തൊട്ടടുത്തു നിന്ന് താരത്തിന് പാസ് ചെയ്തു. ബോക്സിലേക്ക് ഓടിക്കയറുന്നതിനിടെ വീണ്ടും പന്ത് കാലിലെത്തിയ കാർഡോന, അതും സഹതാരത്തിന് പാസ് ചെയ്തശേഷം ബോക്സിനകത്തേക്ക് ഓടിക്കയറി.

ബോക്സിലേക്കുള്ള ഓട്ടത്തിനിടയിൽ കാൽപ്പാകത്തിൽ തൊട്ടു മുമ്പിൽ വന്നുവീണ പാസ് മനോഹരമായി ഫിനിഷ് ചെയ്ത് കാർഡോന കൊളംബിയയെ മുന്നിലെത്തിച്ചു. എന്നാൽ, ഓഫ് സൈഡ് വിധിച്ച റഫറി ആദ്യം ​ഗോളനുവദിച്ചില്ലെങ്കിലും വാർ പരിശോധനയിലൂടെ പിന്നീട് ​ഗോൾ അനുവദിച്ചു. രണ്ടാം പകുതിയിൽ കൂടുതൽ ആസൂത്രിതമായി കളിച്ചത് ഇക്വഡോറായിരുന്നെങ്കിലും സമനില ​ഗോൾ കണ്ടെത്താൻ അവർക്കായില്ല. ജയത്തോടെ ​ഗ്രൂപ്പ് ബിയിൽ ഓരോ ജയവുമായി ബ്രസീലിനും കൊളംബിയക്കും മൂന്ന് പോയൻ്റ്  വീതം ലഭിച്ചു.

Colombia beat Ecuador by an unbeaten goal in Copa America football. Edwin Cardona's extraordinary set-piece goal in the 42nd minute gave Colombia victory in the Group B. Cardana scored a free-kick goal against Colombia, one of the best goals in the Copa itself. What makes this set-piece goal different is that it was Cardona who took the free-kick and scored the goal. It was Cardona who took the free-kick from outside the box in the 42nd minute. The ball was passed to the star from next door without extending it to the post. Cardona got the ball back on her feet while running into the box and ran into the box after passing it to his co-player. Cardona put Colombia ahead by finishing beautifully with a pass that came just ahead on the foot during the race to the box.

No comments

Powered by Blogger.